Al Irshad

bi monthly magazine

പ്രബോധനത്തിന്റെ വഴിത്താരകളിലൂടെ… Part-II


പ്രബോധന സാധ്യത
ഇനി മനസിലാക്കേണ്ടത് പ്രബോധന സാധ്യതയാണ്. കേരളത്തില്‍ ശരാശരി ഒരാളെങ്കിലും മുസ്ലിമാവുന്നുണ്ട് എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അതില്‍തന്നെ കണ്ണൂര്‍ ജില്ലയിലും കൊല്ലം ജില്ലയിലുമാണ് മുല്‍പന്തിയില്‍ നില്‍ക്കുന്നത്. അതോടൊപ്പം കാസര്‍കോട്ട് നിന്നും അതോടടുത്ത മംഗലാപുരത്തു നിന്നും നിരവധി പേരാണ് ഇസ്ലാമികതീരത്തേക്ക് വന്നണയുന്നത്. ഇങ്ങനെയൊക്കെ പ്രബോധനം സജീവമാകുന്നുണ്ടെങ്കിലും കേരളത്തില്‍ ആകെ ഒന്നോ രണ്ടോ മതപഠനകേന്ദ്രങ്ങളാണുള്ളതെന്ന് നാം തിരിച്ചറിയണം. ഇതില്‍ തന്നെ രണ്ടാം മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാമിലെ അദ്ധ്യാപകര്‍ക്ക് മംഗലാപുരം ടച്ച് കാസര്‍കോട് ഭാഷ അത്ര പെട്ടെന്ന് വെളിവാകുന്നില്ല. അത് കൊണ്ട് ദഅ്‌വത്തിന്റെ സജീവത മുന്നില്‍ കണ്ട് കൊണ്ട് കാസര്‍കോട് പ്രദേശത്ത് ഒരു പൊന്നാനി മോഡല്‍ സ്ഥാപനം സമാരംഭം കുറിക്കണമെന്ന് നിങ്ങളോട് ഞാനാവശ്യപ്പെടുന്നു. ഇത് പോലൊരു സ്ഥാപനം തുടങ്ങാന്‍ സോഷ്യല്‍ വെല്‍ ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു നിവേദനം നല്‍കി ചില നടപടിക്രമങ്ങള്‍ പാലിച്ചാല്‍ തന്നെ മതിയാകും.
കേരളത്തില്‍ ആര്‍ എസ്സ് എസ്സുകാരുടെ പ്രബോധന മണ്ഡലങ്ങള്‍ അഞ്ചെണ്ണമാണെന്ന് നാം മനസ്സിലാക്കണം,നമ്മള്‍ പരിവര്‍ത്തനം ചെയ്യുന്നതിനനുസൃതമായി അവരിങ്ങട്ടും പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം. ക്രിസ്ത്യന്‍ മിഷനറി മാരുടെ പ്രവര്‍ത്തനം എടുക്കുകയാണെങ്കില്‍ തമ്മുടെ തല കനക്കും. ബ്രിട്ടീഷ് ഭരണ കാലയളവില്‍തന്നെ ക്രൈസ്തവര്‍ മിഷനറി പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ചില ബിസിനസ് കുതന്ത്രങ്ങളില്‍ കൂടിയാണ് അവര്‍ ഇതിന് ഫണ്ട് കണ്ടെത്തിയത്. ഉദാഹരണത്തിന്, അക്കാലത്ത് പട്ടാള വസ്ത്ര നിറമായ കാപ്പി നിറമുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശം ആര്‍.എസ്.എസിന്റെ മേല്‍ മാത്രം സംക്ഷിപ്തമായിരുന്നു. അതില്‍ നിന്നും പിരിഞ്ഞുകിട്ടുന്നത് തന്നെ ധാരാളമായിരുന്നു.
അത് പോലെ, ഇപ്പഴും കശ്മീരിലെ ചിലപ്രദേശങ്ങളില്‍ പോയാല്‍ കാണാം ഒരു ബോര്‍ഡ് ”ഇവിടെ മലയാളി ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നു”. സാക്ഷരകേരളത്തിന്റെ പെരുമ കയ്യില്‍ പിടിച്ച് പിഞ്ചു കുട്ടികളെ പഠിപ്പിക്കുന്നതിന് തന്നെ 25000 മുതല്‍ 40000 വരെ ഫീസ് വാങ്ങി മിഷനറി പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നു. അതോടൊപ്പം തമിഴ്‌നാട്ടിലെയും വയനാട്ടിലെയും അവരുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്.
ഇവയില്‍ നിന്നൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ച് ക്രിസ്ത്യന്‍ കാശ്മീര്‍ മോഡല്‍ ദഅ്‌വാ പ്രവര്‍ത്തനം നിങ്ങള്‍ ഹുദവികളുടെ പക്കല്‍നിന്നും പ്രത്യേകം ഉണ്ടാവണമെന്നും അവസാനമായി ഞാന്‍ ഉണര്‍ത്തുന്നു.
പിന്നീടങ്ങോട്ട് ഡോ: കമാല്‍ പാഷ ദാറുല്‍ ഇര്‍ഷാദിലെ കുട്ടികള്‍ക്കിടയില്‍ ചെന്ന് അവരിലൊരാളായി സ്വയം മാറി. പ്രബോധനത്തിന്റെ മാന്ത്രികത്തുരുത്തുകള്‍ ഒരഭിമുഖമാധ്യമം മുഖേന കൈമാറി.
അവയില്‍ പ്രസക്ത ഭാഗങ്ങള്‍:
? ദഅ്‌വത്ത് പ്രവര്‍ത്തനത്തിനിടക്ക് ഭീഷണിയുണ്ടാവാറുണ്ടോ?
= എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ദൈവത്തില്‍ നിന്നും വന്ന നമ്മള്‍ എപ്പോഴായാലും അവന്റെ അടുക്കലേക്ക് മടങ്ങേണ്ടി വരുമെന്നുറപ്പ്. അത് സംഭവിക്കുന്നത് ഇക്കാരണം കൊണ്ടാണെങ്കില്‍ വളരെ നല്ലത്. ചിലപ്പോഴൊക്കെ ആര്‍. എസ്. എസുകാര്‍ വന്ന് ഭീഷണിപ്പെടുത്തും, പോലീസിനെക്കൊണ്ട് ചോദ്യം ചോദിപ്പിക്കും. ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിനെ മുസ്ലിമാക്കിയപ്പോള്‍ ഒരു എസ് ഐ ഹെഡ് കോണ്‍സ്റ്റബിള്‍ അടക്കം രണ്ടുമൂന്നു പേര് ചേര്‍ന്ന് എന്നെ ചോദ്യം ചെയ്തു. എന്തിനാണ് നിങ്ങളയാളെ മതം മാറ്റിയത്. ഞാന്‍ പറഞ്ഞു അത് ഞാന്‍ മാറ്റിയതല്ല. മറിച്ച് അതയാളുടെ സ്വയേഷ്ടപ്രകാരം അയാള്‍ മാറിയതാണ് ഞാന്‍ അതിന് സഹായിച്ചെന്ന് മാത്രം. ഇത് ഭരണഘടനാ വിരുദ്ധമല്ല തുടര്‍ന്ന് ആസുഹൃത്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇത് സത്യമാണോ എന്ന് അന്വേഷിക്കുകയും ചെയ്തു. ഇത് സത്യമാണെന്നും നിങ്ങള്‍ക്കും വേണമെങ്കില്‍ ഈ മതത്തില്‍ ചേരാമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇത് പോലെ ചിലകാര്യങ്ങള്‍.
? ഏതെങ്കിലും ശക്തമായ വര്‍ഗീയവാദിയെ മുസ്ലിമാക്കിയിട്ടുണ്ടോ? അതായത് ഒരു ആര്‍ എസ് എസുകാരനെ?
= അങ്ങനെ ചോദിച്ചാല്‍ ഇല്ല, പക്ഷെ എന്റെ പുസ്തകങ്ങളൊക്കെത്തന്നെയും ഒരു ആര്‍ എസ് എസുകാരനിലേക്കാണ് ഞാന്‍ ഡി ടി പി ചെയ്യാന്‍ കൊടുക്കാറ്. അത് കാരണം അയാള്‍ ഇപ്പോള്‍ തീവ്രദ വിട്ട് സൗമ്യ മനോഭാവക്കാരനാണ്.
? ലൗ ജിഹാദിനെക്കുറിച്ച് എന്ത് പറയുന്നു?
= അതൊരു മിഥ്യയാണ്. സത്യത്തില്‍ അത് തുടങ്ങിയത് ആര്‍ എസ് എസുകരനാണ്. ബി ടെക്, എം എസ് സിക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ ജോലി വാഗ്ദാനം നല്‍കി, മുസ്‌ലിം നാമധാരിയെങ്കില്‍ അവിടെക്ക് വിസ ലഭിക്കില്ലെന്നും ഹിന്ദു നാമധാരിയാണെങ്കില്‍ വിസ പെട്ടെന്നു തന്നെ ശരിയാകുമെന്നും ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്നും പറഞ്ഞ് മോഹിപ്പിച്ച് പല കോളേജ് സുന്ദരികളെയും സുന്ദരന്മാരെയും ഇവര്‍ മുഖം മാറ്റിയിട്ടുണ്ട്. ഇത് വെളിയില്‍ കൊണ്ട് വന്ന മുസ്‌ല ിം പ്രബോധകന്മാരുടെ മേല്‍ ആടിനെ പട്ടിയാക്കുന്ന രീതിയില്‍ അവര്‍ തിരിച്ചടിച്ചു. പക്ഷേ അത് വഴുതിപ്പോയി.
? നിങ്ങള്‍ ദഅ്‌വത്തിലേക്ക് തിരിയാനുള്ള പ്രചോദനം?
= പ്രത്യേകിച്ചൊന്നുമില്ല.
? സിഖ് മതാനുയായികള്‍ മുസ്‌ലിംകളോട് കടുത്ത വിദ്വേഷത്തിലാണെന്ന് കേള്‍ക്കുന്നു. ഏതെങ്കിലും സിഖുകാരനെ മുസ്‌ലിമാക്കിയിട്ടുണ്ടോ?
= മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കാലത്ത് മകന്‍ ഉര്‍റ് ഒരു കലാപമുണ്ടാക്കി.കലാപകരെ ചക്രവര്‍ത്തി പിടിച്ചു ബന്ധരാക്കി ശിക്ഷ നല്‍കി. കൂട്ടത്തില്‍ സിഖ് ഗുരുവായ അര്‍ജുനനും ഉണ്ടായിരുന്നു. അദ്ധേഹത്തേയും ഷാജഹാന്‍ വിട്ടുകൊടുത്തില്ല. അതോടനുബന്ധിച്ച് പ്രതികാര മനോഭാവത്തോടെയാണ് സിഖുകാര്‍ മുസ്‌ലിംകളോട് ശത്രുത വെക്കുന്നത്.
? ”ഇസ്‌ലാം ചരിത്ര ഭൂമികയിലൂടെ” എന്ന ഡോക്യുമെന്ററി ഉണ്ടാക്കാന്‍ കാരണം?
= ആ ഡോക്യുമെന്ററി എന്റെ പി എച്ച് ഡി വര്‍ക്കിന്റെ ഭാഗമായുണ്ടായതാണ്. ഒരു ഡോക്യുമെന്ററി ഉണ്ടാക്കണമെന്ന് ആദ്യമൊന്നും ലക്ഷ്യം വെച്ചിരുന്നില്ല. പിന്നെ അമ്പിയാക്കളുടെ ഖബറിട സന്ദര്‍ശന വേളയില്‍ ഇങ്ങനെയൊരു തീരുമാനം ഭവിച്ചതാണ്.
? ക്രിസ്ത്യന്‍ മിഷിനറികള്‍ മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്നതെങ്ങനെ?
= അവര്‍ മോശമാക്കുന്ന രീതികള്‍ക്ക് കയ്യും കണക്കുമില്ല. അവയില്‍ ഏറ്റവും മോശമായത് അവര്‍ നബി(സ) തങ്ങളെ ഒരു സ്ത്രീ ലമ്പനായി ചിത്രീകരിക്കുന്നു എന്നുള്ളതാണ്. നാട്ടു പ്രമാണികളില്‍ പെട്ടവരായിരുന്ന സമ്പന്നയായ ഖദീജയെ നബി(സ) തങ്ങള്‍ വിവാഹം ചെയ്തത് സ്വത്ത് മോഹിച്ചിട്ടാണെന്നും അവര്‍ അപവാദം നടത്തിയിട്ടുണ്ട്. പ്രവാചകര്‍(സ) തങ്ങള്‍ അനേകം യുദ്ധക്കൊള്ളമുതല്‍ കൈക്കലാക്കിയിട്ടുണ്ടെന്നും അവര്‍ ഇതിനോട് ചേര്‍ത്ത് വാദിക്കുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രീഡിഗ്രിക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തപ്പോള്‍ കൂടെ പ്രവാചകനെ ഈ പ്രകാരം ജുഗുപസാവഹമായി ചിത്രീകരിച്ചിരുന്ന ചെറിയാന്റെ പുസ്തകം കൂടി ഉള്‍പ്പെടുത്തി.ഇതിനെതിരെ ഞാന്‍ കളക്ടര്‍ക്ക് പരാതിയയച്ചു. പരാതി സ്വീകരിച്ച കളക്ടര്‍ എന്നെ ക്ഷണിച്ച് അതില്‍ എന്ത് തെറ്റാണുള്ളത് എന്ന് ചോദിച്ചു. ഈ പ്രകാരം തന്നെയാണ് ബ്രിട്ടാണിക്ക എന്‍ സൈക്ലോപീഡിയയില്‍ ചേര്‍ത്തിരിക്കുന്നത് എന്നും അതപ്പടി പകര്‍ത്തല്‍ മാത്രമാണ് ചെറിയാന്‍ ചെയ്ത ദൗത്യമെന്നും കളക്ടര്‍ അറിയിച്ചു.സമ്പന്നര്‍ അലമാര കനം വെക്കാന്‍ വേണ്ടി വാങ്ങിക്കൂട്ടുന്ന എന്‍സൈക്ലോപീഡിയ പോലെയല്ല പ്രീഡിഗ്രിരിക്ക് പഠിപ്പിക്കുന്ന പാഠപുസ്തകം. അതും ഇതും താരതമ്യം ചെയ്യല്‍ അസാധ്യമെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതിനെത്തുടര്‍ന്ന് ചുരുക്കം ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ആ പുസ്തകം പാഠ്യപദ്ധ്യതിയില്‍ നിന്നും പിന്‍വലിച്ചു.
ഇപ്രകാരം അറിഞ്ഞും അറിയാതെയും മുസ്‌ലിംകള്‍ക്കെതിരാണ് ക്രിസ്ത്യാനികളുടെ വാക്കുകളും പ്രവര്‍ത്തികളും.
? സുന്നി-ബിദഈ വിഭാഗിയത പ്രബോധനത്തെ ബാധിക്കാറുണ്ടോ?
= പ്രകടമായിട്ടില്ല പുതുഇസ്‌ലാമികളില്‍ പലരും ചിലസന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ഏത് ഗ്രൂപ്പിലാണ് ചേരേണ്ടത് എന്നെന്നോട് ഉപദേശം തേടാറുണ്ട്. രണ്ടിനെക്കിറിച്ചും ചെറിയ പരിചയങ്ങള്‍ നല്‍കി നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുത്തോളൂ എന്ന് പറഞ്ഞയക്കും
? ഇസ്‌ലാം വാള് കൊണ്ട് പ്രചരിച്ച മതമല്ലേ? പിന്നെങ്ങനെയാണ് ഇസ്‌ലാം സമാധാനത്തിന്റെ മതമെന്ന് പറയുക?
= വെറും വാള് കൊണ്ടാണ് എന്ന പ്രചരണം ഒരിക്കലും അംഗീകരിക്കാവതല്ല. ഗത്വന്തരമില്ലാത്ത അവസ്ഥാ വിശേഷങ്ങളിലാണ് മതത്തിന് വാളെടുക്കേണ്ടിവന്നത്. ബദര്‍ യുദ്ധ ചിരിത്രം അറിയാവുന്നവര്‍ക്കതറിയാം.
? എങ്കില്‍ പിന്നെ ഇസ്‌ലാമീക രാഷ്ട്രത്തില്‍ അന്യ മതസ്ഥരോട് ‘ജിസ്‌യ’ വാങ്ങാനനുമതി നല്‍കിയതെന്തിന്?
= രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിന്മേല്‍ പ്രദേശ വാസികളൊക്കെത്തന്നെയും ബാധ്യസ്ഥരാണ്.രാഷ്ട്രാതിര്‍ത്ഥിയിലുള്ള പട്ടാള സേവനത്തിന് മുസ്‌ലിം കുടുംബത്തില്‍ നിന്നും ഓരോ വ്യക്തി വീതം നിര്‍ബന്ധിതരാണ്. പക്ഷെ അനിസ്‌ലൊ#ൊാമികള്‍ക്ക് പട്ടാള സേവനം നിര്‍ബന്ധമല്ല. അത് കൊണ്ട് തന്നെയാണ് അവരില്‍ നിന്നും ജിസ്‌യ ഈടാക്കുന്നത്. ഇത് പട്ടാളാവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്നു. അതോടപ്പം സൈന്യത്തില്‍ ചേരുന്ന അമുസ്ലിംകളില്‍ നിന്നും ജിസ്‌യ ഒഴിവാക്കിയിട്ടുണ്ട്. അതാണ് ഇസ്ലാമിലെ ജിസ്‌യ സമ്പ്രദായം.
? ആധുനിക ദൃശൃശ്രാവ്യ മാധ്യമങ്ങളെക്കുറിച്ചുളള നിങ്ങളുടെ അഭിപ്രായം എന്താണ്? ഒരു ഇസ്ലാമിക ചാനല്‍ അത്യാവശ്യമാണോ?
= ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ ഉപയോഗപ്പെടുത്തുന്നത് പ്രബോധനമേഖലയില്‍ ഉപകാര പ്രദമായിരിക്കും. കാലത്തിനനുസൃദമായ പ്രബോധനം തന്നെയാണ് അല്ലാഹു ഊന്നിപറഞിട്ടുളളതും. പ്രവാചകന്‍മാര്‍ക്ക് കാലത്തിനോടനുയോജ്യമായ മുഅ്ജിസത്താണ് അല്ലാഹു നല്‍കിയതെന്ന് ഉദാഹരണ സഹിതം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ അവയിലൊന്നും ഹറാം കൂടിക്കലരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെക്കുറിച്ചുളള നിങ്ങളുടെ കാഴ്ചപ്പാട്?
= പ്രബോധനമേഖലയില്‍ അടിപതറാതെ സമുദായത്തെ നേര്‍വഴിക്ക് നിര്‍ത്തിയ അനവദിപ്രവവര്‍ത്തനമാണ് സമസ്ത കാഴ്ച വെക്കുന്നത്. സമുധായത്തിന്റെ ഇന്നുളള ഉയര്‍ച്ചയില്‍ അനിഷേധ്യ പങ്ക് സമസ്തക്കുളളതാണ്.
? പ്രബോധന മേഖലയില്‍ പുതിയ വല്ല സംരംഭവും?
= ദഅ്‌വയെ സംബന്ധിച്ച ചില ഡോക്യുമെന്ററികളിറക്കണമെന്നുണ്ട്. നിങ്ങളുടെ പൂര്‍ണ പിന്തുണയും പ്രാര്‍ത്ഥനയും ഞാന്‍ പ്രതീക്ഷിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ ചിന്താനഭോമണ്ഡലങ്ങളില്‍ പ്രബോധനത്തിന്റെ നവീന വിത്തുകള്‍ വാരി വിതറിയ സന്തോഷത്തില്‍ തന്റെ ജന്മദൗത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ ദൗത്യത്തിന്റെ ഒരു ഭാഗം ഇവിടെയും നിര്‍വഹിക്കാന്‍ സാധിച്ചല്ലോ എന്ന ആത്മഗമനത്തോട് കൂടി വിടര്‍ന്ന പുഞ്ചിരിയുമായി ഡോ കമാല്‍ പാഷ യാത്രതിരച്ചു, വിശാലമായ തന്റെ പ്രബോധനമേഖലയിലേക്ക്.

ഡോ: മുസ്ഥഫാ കമാല്‍ പാഷ MA, PhD /
മുസ്ഥഫാ ശാക്കിര്‍ ബെദിര

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on April 19, 2012 by in Jan-Feb'12.
%d bloggers like this: