Al Irshad

bi monthly magazine

പൊളിറ്റിക്കല്‍ കോമഡി സ്റ്റാര്‍സ്‌

”എല്ലാവരും കമ്പ്യൂട്ടര്‍ പഠിക്കണം”. ”ഓര്‍ഡര്‍, ഓര്‍ഡര്‍” പ്രഖ്യാപനം കോടതിയുടേതല്ല. കോടതിയെ ജീവനു തുല്ല്യം സ്‌നേഹിക്കുന്ന സഖാവ് ശ്രീ ശുംഭന്‍ ജയരാജ മഹാരാജന്റേതാണ്. (പേരിനൊപ്പം ‘സര്‍’ എന്നത് ബൂര്‍ഷ്വാസികളുടേതായതിനാല്‍ അദ്ദേഹം കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്. ഇതാവുമ്പം നല്ല വ്യാഖ്യാനം നോക്കി സ്വയം കണ്ടെത്തിയതല്ലേ നോ പ്രോബ്ലം.) പിണറായി അച്ചുതാനന്ദാതികള്‍ പലതും പറയുമെങ്കിലുമാരുമിത് ശ്രദ്ധിക്കാറില്ല. പക്ഷെ ഇ പി ജയരാജന്റെ തിരുവായില്‍ നിന്നുതിര്‍ന്നു വീഴുന്ന അനര്‍ഘ മുത്തുകള്‍ കുപ്പായത്തില്‍ മണ്ണിന്റെ മണമുള്ള കമ്യൂണിസ്റ്റുകാര്‍ നിലത്തു വീഴാന്‍ സമ്മതിക്കാറില്ല. ജയരാജ മഹാരാജന് ജുഡീഷ്യറിയോടുള്ളത്രതന്നെ ആദരവും ബഹുമാനവുമാണവര്‍ക്ക് അദ്ദേഹത്തോട്.
ജുഡീഷ്യറിയോടദ്ദേഹത്തിനുള്ള ബഹുമാനത്തെ ത്തോല്‍പിക്കാനൊരു ബഹുമാനവുമിന്നേവരെ ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല!! എന്നും അതിരാവിലെയെണീറ്റ് ഭരണഘടനയില്‍ ജുഡീഷ്യറിയെപ്പറ്റിയുള്ള ഭാഗങ്ങള്‍ മുഴുവന്‍ വായിച്ചുതീര്‍ത്ത ശേഷമേ ജലപാനം പോലും നടത്താറുള്ളൂ..!! ചില പെണ്ണുങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ‘ഇവിടത്തെയാള്’ കുട്ട്യോളുടെയഛന്‍, എന്നൊക്കെപ്പറയുന്നത് പോലെ ബഹുമാനം മൂത്ത് അദ്ദേഹം ജഡ്ജിമാരെ പേരെടുത്ത് വിളിക്കാറില്ല! കോടതിയോട് ബഹുമാനം സ്ഫുരിക്കുന്ന അതും ശബ്ദതാരാവലി നോക്കി അര്‍ത്ഥമൊക്കെയുറപ്പിച്ച പദങ്ങള്‍ മാത്രമേ അദ്ദേഹം ഉപയോഗിക്കാറുള്ളൂ. പക്ഷെ മഹാന്മാര്‍ക്ക് ശത്രുക്കള്‍ അല്‍പമുണ്ടാകുമല്ലോ. അവരദ്ദേഹത്തെ ജയിലിലടച്ചു. ഗാന്ധിജിയും ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ടെന്ത് കാശിക്ക് പോയിവന്ന സമാധാനമായിരുന്നു. (കമ്യൂണിസ്റ്റല്ലേ. കാശിക്ക് പകരം പൂജപ്പുരയെങ്കിലത്.) വിയര്‍പ്പ് നാറുന്ന തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടിയോടിത്തളരുന്നതിനിടയിലല്‍പം വിശ്രമം ലഭിച്ചു. (തടി കണ്ടാല്‍ തന്നെയറിയില്ലേ മൂപ്പന് തീരെ റസ്റ്റില്ലെന്ന്.) പൂസ്തകങ്ങള്‍ വായിച്ചു ഭൂലോകത്തെ സര്‍വ്വ പ്രശ്‌നങ്ങളുടെ മൂലകാരണത്തെക്കുറിച്ച് ചിന്തിച്ചു. അപ്പോഴാണ് കോടതിയുടെ നിലവാരത്തകര്‍ച്ചയുടെ കാരണം മനസ്സില്‍ സിന്ദാബാദ് വിളിച്ചു വന്നത്. ചെയ്യാത്ത കുറ്റത്തിന് പൂജപ്പുര കയറിയ മഹാത്യാഗിക്ക് പൊതുജനം നാടുനീളെ സ്വീകരണം നല്‍കിയപ്പോള്‍ ആ കണ്ടുപിടിത്തമങ്ങട് പുറത്ത് വിട്ടു. ആഗോളവല്‍കരണം!! ജനങ്ങളില്‍ നിന്നതിന് പൂര്‍ണ്ണ സമ്മതത്തലയാട്ടും കിട്ടി. അദ്ദേഹത്തിന്റെ ചിന്താശേഷിയിലവരത്ഭുതം കൂറി. അതാണ് ജയരാജന്‍ സര്‍ . അതുപോലെ പലതും അദ്ദേഹം ചിന്തിച്ച് കണ്ടെത്തിയിട്ടുണ്ട്. അതില്‍ പുതിയതാണ് കമ്പ്യൂട്ടര്‍ പഠിക്കാനുള്ള ഈ ആഹ്വാനം.
അല്‍പം മുമ്പ് ഇടതുപക്ഷ ‘ഭരണ'(?)കാലത്ത് നിയമസഭ ഹൈടെക് ആക്കാന്‍ എല്ലാ എം എല്‍ എമാര്‍ക്കും ലാപ്‌ടോപ് വിതരണം ചെയ്തപ്പോള്‍(എന്താ സംശയം ലാപ്‌ടോപ് തന്നെ) കേരളം തലതല്ലിച്ചിരിച്ചിരുന്നു. ഇന്നിപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്തയവസ്ഥയാണ്.
ആരെങ്കിലുമൊന്ന് ചിരച്ചാല്‍ കുത്തക മൊതലാളിയായിരിക്കുമെന്ന് പേടിച്ച് ഞെട്ടിത്തരിച്ചിരുന്നവര്‍, കംപ്യൂട്ടറിനെതിരെ തുണിയുരിഞ്ഞ് സമരം ചെയ്തവര്‍.. ( ഓ മൈ ഗോഡ് എന്നുറക്കെ വിളിക്കാന്‍ തോന്നുന്നില്ലെ.. നടപ്പില്ല.. ദൈവത്തിന് കമ്യൂണിസ്റ്റ് കാരെയറിയില്ലല്ലോ..) പരിഹസിക്കണ്ട തെറ്റ് പറ്റിയാല്‍ തിരുത്തുക എന്നത് പാര്‍ട്ടിയുടെ അടിസ്ഥാന തത്വമാണ്.
ചിലപ്പോള്‍ തെറ്റ് മനസ്സിലാക്കാന്‍ മുപ്പത് വര്‍ഷമെങ്കിലുമെടുക്കുമെന്ന് മാത്രം!! അങ്ങനെ പലതും തിരത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ അര്‍ത്ഥം മാറ്റി ആധുനീകവല്‍ക്കരിച്ചു. ഇപ്പോള്‍’പാര്‍ട്ടി’യാപ്പീസിലെപ്പോഴും ‘പാര്‍ട്ടി’യംഗമാണ്! ജോണിവാക്കറും ഷിവാസ് റീഗലും കട്ടന്‍ ചായയുടെ ‘മോഡേന്‍ വെര്‍ഷനാണ്’! ദിനേശ് ബീഡിയൊക്കെ നിര്‍ത്തിയപ്പോള്‍ ബിസിനസ്സ് വാട്ടര്‍തീം പാര്‍ക്കുകളും റിസോര്‍ട്ടുകളുമാണ്! മുദ്രാവാക്ക്യങ്ങള്‍ക്ക് പകരം പോപ്പ് ഗാനങ്ങളാണ് വായില്‍! വെയിലത്ത് വയലില്‍ സമരം ചെയ്യുന്നതിന്റെ അപ്‌ഡേറ്റഡ് രൂപമാണ് ഇടക്കിടെ ബിസിനസ്സ് ക്ലാസിലൊരു വിദേശയാത്ര..! ജയിലില്‍ നിറക്കലൊക്കെ മതിയാക്കിയിന്ന് സെക്രട്ടിറിയുടെ നേതൃത്വത്തില്‍ വന്‍കീശ നിറക്കല്‍ പരിപാടിയാണ്..!! ഇങ്ങനെ തിരുത്തി തിരുത്തി സഖാക്കള്‍’മുന്നോട്ട് മുന്നോട്ട്’ കുതിക്കുകയാണ്.
കൊക്കക്കോള കൈ കൊണ്ട് തൊടാതിരിക്കുക, കംപ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ടാല്‍ മുഖം തിരിച്ച് കളയുക,ആണവം, ആസിയാന്‍ പോലുള്ള കരാറുകളും അറബിക്കടലില്‍ കെട്ടിത്താഴ്ത്തുക (മീന്‍ പിടിത്തക്കാരുടെ വലയിലിനി കരാര്‍ കുടുങ്ങാന്‍ ചാന്‍സുണ്ട്!) ആര്‍ക്കും തിരിയാത്ത പദങ്ങളുപയോഗിച്ച് പ്രസംഗിച്ച്, മുതലാളിമാരെ ഈ ലോകത്തുനിന്ന് തുടച്ചുനീക്കിയെല്ലാവരെയും തൊഴിലാളികളാക്കുക തുടങ്ങിയ ‘മഹത്തായ’ ലക്ഷ്യങ്ങളുമായി ഇന്നും ജീവിക്കുന്ന കമ്യൂണിസ്റ്റെന്ന ഒരു പുരാവസ്തു പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് മണ്ടയില്‍ ജീവനുള്ളവരിട്ട പേരാണ് ‘അസംഭവ്യ’മെന്നത്. ഇതൊക്കെ നടക്കുമ്പോള്‍”കോഴിക്ക് മൂലക്കുരു വരുമെന്നും” ”കാക്ക മലര്‍ന്ന് പറക്കുമെന്നും” മറ്റു ചിലര്‍ പറയും. ചില സാധാരണക്കാര്‍ ഏതോ സിനിമയില്‍ നിന്ന് കോപ്പിയടിച്ച് എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് പറയും. ചില ബുദ്ധി ജീവികള്‍ ഉട്ട്വോപ്യന്‍ ആശയങ്ങളെന്ന് അച്ചുനിരത്തും. പക്ഷെ അതൊക്കെ പണ്ടായിരുന്നു. ഇപ്പോളിത്തരം കാര്യങ്ങള്‍ക്കുപയോഗിക്കുന്ന വാക്കാണ് ‘ലീഗിന്റെ അഞ്ചാം മന്ത്രി പോലെ’ യെന്ന്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമല്ലെ… കുറേ കാലമായി പഞ്ചാം മന്ത്രിയിതാവരുതെന്ന് പറയുന്നു. ചൊവ്വ ഗ്രഹത്തിന്നോ ഈ വരവെന്നറിയില്ല ഇതുവരെയെത്തിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ ഇരിക്കപ്പൊറുതിയില്ലാതിരിക്കുകയാണ്. മുല്ലപ്പെരിയാറിനെക്കാളും ഭയമുള്ളതദ്ദേഹത്തിന് തന്റെ ഭരണത്തെയാണ്.എപ്പോ വേണമെങ്കിലും പൊളിഞ്ഞ് വീഴാം. അത് കൊണ്ടിപ്പോ കുഞ്ഞൂഞ്ഞ് രാവും പകലുമില്ലാതെ സമ്പര്‍ക്കത്തിലാണ്, വോട്ട് വാങ്ങിപ്പോയി പിന്നെക്കാണാത്ത ഈ’ജനം’ എന്നു പറയുന്ന സാധനവുമായിട്ട്.അതിനിടക്കെവിടെ അഞ്ചാം മന്ത്രി.
വര്‍ഷം വരും തിരുവോണം വരുമെന്നാരോ പാടിയത് പോലെ എല്ലാം വന്നു പോയ് കൊണ്ടിരിക്കുന്നു മന്ത്രി മാത്രം വരുന്നില്ല..! ലീഗ് നടക്കുന്നതേ പറയൂവെന്ന് അഹമ്മദ് സാഹിവ് നടക്കാന്‍ രണ്ടു കാല് ഫിറ്റ് ചെയ്തതാണോ ലീഗാരോന്ന് പറയുന്നതെന്നാണ് പൊതുജന ചോദ്യം… അത് കൊണ്ടിപ്പോ കുഞ്ഞൂഞ്ഞ് രാവും പകലുമില്ലാതെ സമ്പര്‍ക്കത്തിലാണ്, വോട്ട് വാങ്ങിപ്പോയി പിന്നെക്കാണാത്ത ഈ’ജനം’ എന്നു പറയുന്ന സാധനവുമായിട്ട്.അതിനിടക്കെവിടെ അഞ്ചാം മന്ത്രി.
‘കാലമിനിയുമുരുളും വിഷു വരുംവര്‍ഷം വരും തിരുവോണം വരുമെന്നാരോ പാടിയത് പോലെ എല്ലാം വന്നു പോയ് കൊണ്ടിരിക്കുന്നു മന്ത്രി മാത്രം വരുന്നില്ല..! ലീഗ് നടക്കുന്നതേ പറയൂവെന്ന് അഹമ്മദ് സാഹിവ് നടക്കാന്‍ രണ്ടു കാല് ഫിറ്റ് ചെയ്തതാണോ ലീഗാരോന്ന് പറയുന്നതെന്നാണ് പൊതുജന ചോദ്യം… ലീഗിന്റെ തിണ്ണബലത്തിലിരുന്നാണിപ്പോള്‍ ചാണ്ടിമാണിമാര്‍ ഭരണചക്രം തിരിക്കുന്നതെന്നാണ് ചിലര്‍ അടക്കം പറയുന്നത്. ഇരുപതുണ്ണമെണീറ്റുപോയാല്‍.. പിന്നെ കുഞ്ഞൂഞ്ഞ് കിടന്ന് കയ്യും കാലുമിട്ടടിച്ചാലും ഫലമുണ്ടാകില്ല. എന്നിട്ടും ലീഗിനോടെന്തിനീ ചതിചെയ്തുവെന്നാണ് ചില പച്ചപ്പാവങ്ങള്‍ വിലപിക്കുന്നത്.. പുതുവര്‍ഷത്തില്‍ പുതിയത് വല്ലതും പ്രതീക്ഷിക്കാം.

ശംസുദ്ധീന്‍ ചേരൂര്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on April 19, 2012 by in Jan-Feb'12.
%d bloggers like this: