Al Irshad

bi monthly magazine

കനകം മൂലം…. കാമിനിമൂലം

കാലാനുസൃതമായി ഓരോ സമുദായത്തിനും വന്ന് ഭവിക്കാറുള്ള സാമൂഹ്യ ജീര്‍ണ്ണതകള്‍ നമ്മുടെ സമുദായത്തിനിടയിലും തുടച്ച് മാറ്റാന്‍ കഴിയാത്ത വണ്ണം ആഴത്തില്‍ ബാധിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ജീര്‍ണ്ണതകള്‍ നമ്മുടെ വിശ്വാസത്തെയും ആദര്‍ശത്തെയും അന്യര്‍ക്ക് മുമ്പില്‍ പിച്ചി ചീന്തി തെറ്റിധാരണക്ക് പാത്രമാവുകയല്ലാതെ മറ്റൊന്നിനും വഴിവെക്കുകയില്ലെന്നും, സമുദായത്തിന്റെ വിശ്വാസദര്‍ശനങ്ങള്‍ സമുദായംഗങ്ങളിലൂടെയാണ് സംരക്ഷിക്കപ്പെടണമെന്നുള്ള ഉത്തമ ബോധമൂണ്ടാവുകയും ചെയ്താലേ നമ്മില്‍ പടര്‍ന്നു പിടിച്ച ദുരാചാര വേരുകളെ പിഴുതെറിയാനും നിഷ്‌കാസനം ചെയ്യാനും സാധിക്കുകയുള്ളൂ.
സമ്പത്ത് സമൂഹത്തില്‍ ഗണ്യമായി കുമിഞ്ഞ് കൂടിക്കൊണ്ടിരിക്കുമ്പോള്‍ മുന്‍ സമുദായത്തിന് സംഭവിച്ച സാംസ്‌കാരിക മൂല്യച്യുതിയും സാമൂഹ്യ അരാചകത്വവും ഇവിടെയും പതിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ സമുദായത്തിനും ഓരോ ഫിത്‌ന വന്ന് ഭവിക്കാറുണ്ട്, എന്നാല്‍ എന്റെ സമുദായത്തിന്റെ നാശം സമ്പത്തിന്റെ അനിയന്ത്രിത വര്‍ധനവും കുത്തൊഴുക്കാമാണെന്ന് പ്രവാചകര്‍(സ) അരുളിയത് നാം ഇവിടെ ചേര്‍ത്തു വായിക്കണം. കാരണം വര്‍ദ്ധിക്കുന്ന സമ്പത്തിന്റെ അമിത വിനയോഗവും അധാര്‍മ്മിക മാര്‍ഗങ്ങളിലുള്ള ചിലവുകളും സമൂഹത്തില്‍ വലിയ ശാപമായി മാറിയിട്ടുണ്ടെന്നുള്ളത് സംശയമില്ല.
മുസ്‌ലിം സാംസ്‌കാരിക പൈതൃകത്തെ തച്ചുടക്കുന്ന രീതിയിലുള്ള സമീപനത്തിലേക്ക് സമൂദായം മാറുന്നത് പണാധിപത്യത്തിന്റെ പങ്ക് ചെറുതായിട്ടൊന്നുമല്ല സ്വാധീനിക്കുന്നത്. സമ്പത്ത് കേന്ദ്രീകൃത ജീവിത രീതി മനുഷ്യനെ കമ്പോളച്ചരക്കാക്കി ചുളു വിലക്ക് വില്‍ക്കാനം കല്ല്യാണ മണ്ഡപങ്ങളെ കാളച്ചന്ത പോലെ പാകപ്പെടുത്തിയെടുത്തതിന്റെ ക്രഡിറ്റ് ആരുടെ പേരിലാക്കാന്‍ സാധിക്കും?. നവ വധുവരന്മാരെ വില്‍പനച്ചരക്കാക്കി തെരുവിലക്കിറക്കിയ മനുഷ്യാത്മാക്കള്‍ക്ക് വില പറഞ്ഞ നമ്മുടെ സമൂഹം ആഴത്തില്‍ വ്യാപിച്ച ആദര്‍ശ ശൂന്യതയുടെ ഉത്തമോദാഹരണമാണ്. കഴിവള്ളവന്‍ കൊടുത്തു പോന്നിരുന്ന സ്ത്രീധന സമ്പ്രദായം ഓരോരുത്തരുടേയും മേലിലും അടിച്ചേല്‍പിച്ച സഹചര്യം എന്താണെന്ന് അന്വഷിക്കേണ്ടതുണ്ട്.
സ്ത്രീധന സമ്പ്രദായത്തിന്റെ ദുരിതഫലം ചെറുതായിട്ടൊന്നുമല്ല സമൂഹം അനുഭവിക്കുന്നത്. പൊന്നും മിന്നും താലിയും മാലയും ഏറെ ലഭിക്കാത്തതിനാല്‍ പെണ്‍കുട്ടികളെ കെട്ടാല്‍ ആളെ മഷിയിട്ടാല്‍ പോലും കിട്ടാത്ത അവസ്ഥയായി. ഈ സമ്പ്രദായത്തെ ശരിയായ രീതിയില്‍ നേരിടാന്‍ നമ്മുടെ സമൂഹം ഒരു പക്വമായ നലപാട് സ്വീകരിച്ചിട്ടില്ല എന്നത് ഖേദകരം തന്നെ. വ്യക്തമായ പ്രമാണാടിസ്ഥാനത്തില്‍ സ്ത്രീധനം നിഷിദ്ധം എന്ന് വിധിയെഴുതുക അസാധ്യമെങ്കിലും സ്ത്രീധനം ഒരുക്കലും പ്രോത്സാഹിക്കപ്പെടേണ്ടതെല്ലന്നാണ് പണ്ഡിത പക്ഷം.
സ്വര്‍ണ്ണത്തിന്റെ വി റെക്കോഡുകള്‍ ഭേദച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോഴും നൂറും ഇരുന്നൂറും കിട്ടാതെ കല്ല്യാണം കഴിക്കാന്‍ തയ്യാറാവാത്ത യുവ സമൂഹം നമുക്കിടയിലുണ്ട്. കഴിവുള്ളവര്‍ സ്‌നേഹ സമ്മാനമായി കൊടുത്തു പോന്നിരുന്ന സ്ത്രീധനം മനുഷ്യര്‍ ഇന്ന് നിര്‍ബന്ധമായ ഒന്നാക്കി മാറ്റിയത് മൂലം രണ്ടു മൂന്നും പെണ്‍മക്കളുള്ള നമ്മുടെ സമൂഹത്തിലെ മാതാപിതാക്കള്‍ പത്തും ഇരുപതും ലക്ഷത്തിന്റെ കട ബാധ്യതകള്‍ വഹിക്കേണ്ടി വരുന്നതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? എന്നുള്ളതാണ് ലോകത്തിനു മുമ്പിലുള്ള ചോദ്യം. ചുറ്റു പാടുകള്‍ ഇത്തരത്തില്‍ കൊടുത്തു ശീലിച്ചപ്പോള്‍ പാവപ്പെട്ടവരും ഇതു നല്‍കാന്‍ നിര്‍ബന്ധിതരായി വന്നു എന്നതാണ് വാസ്തവം. പെണ്‍കുട്ടി ജനിക്കുന്ന മാതാപിതാക്കളുടെ നെഞ്ചില്‍ ആധി കേറിയിട്ട് കൊണ്ട് പൊന്നും പണവും മനുഷ്യ ചന്തയുടെ ദല്ലാളിയായി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് ഈ അവസരത്തില്‍ നാം ഓര്‍ക്കണം.
രണ്ട് പെണ്‍മക്കളെ ദീനീ രീതിയില്‍ വളര്‍ത്തിയെടുത്ത് കല്ല്യാണം കഴിപ്പിച്ച് വിടുന്ന മാതാപിതാക്കള്‍ക്ക് പ്രവാചകര്‍(സ) സ്വര്‍ഗ്ഗം വാഗ്ദത്വ ഭൂമിയായി പ്രക്യാപിച്ചത് ജാഹിലിയ്യാ കാലത്ത് പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടിയ സമുദായത്തില്‍ നിന്നും സ്ത്രീ അപമാനമല്ല, അഭിമാനമാണെന്ന് പറഞ്ഞ് സാമൂഹ്യ പരിഷ്‌കരണത്തിന് നേതൃത്വം കൊടുക്കുമ്പോഴായിരുന്നു വീണ്ടുമൊരു ജാഹിലിയ്യാ യുഗത്തിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ഈ സംമ്പ്രദായം വഴി തെളിക്കുക എന്നു കൂടി നാം മനസ്സിലാക്കേണ്ടതാണ്. സ്‌നേഹം കൊതിക്കുന്ന ഹൃദയങ്ങളില്‍ ആധി പരത്തി സ്ത്രീ ജനിക്കുന്ന അവസ്ഥ എത്ര പരിതാപകരമാണ്?……..
സ്ത്രീധന സമ്പ്രദായത്തിന്റെ മറ്റൊരു ദുസ്വഫലമാണ് ബന്ധങ്ങള്‍ക്ക് മനുഷ്യന്‍ കല്‍പിച്ചു പോന്നിരുന്ന മൂല്ല്യങ്ങളെ പാടെ തമസ്‌കരിച്ച് പണക്കേന്ദ്രീകൃതമായ ബന്ദങ്ങള്‍ കാലിക്കച്ചവടം പോലെ മണവാളനെ വിലക്കെടുക്കുമ്പോള്‍ ഈ ബന്ദങ്ങള്‍ക്ക് എത്ര ദൃഢതയും ആത്മാര്‍ത്ഥതയുമുണ്ടാകും?. എത്ര ഗതിയില്ലാത്തവനും ഇഷ്ടം പോലെ ഇതു വാങ്ങാമെന്ന അവസ്ഥ സംജാതമാകുമ്പോള്‍ പണത്തിന് ആവശ്യം വരുമ്പോള്‍ രണ്ടും മൂന്നും കെട്ടാമെന്ന രീതിയിലായി. ശിഥിലമാകുന്ന കുടുംബ ബന്ദങ്ങള്‍, പെരുകുന്ന ആത്മഹത്യകള്‍, വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ സ്ത്രീധന സമ്പ്രദായത്തിന്റെ തിക്ത ഫലങ്ങള്‍ മനുഷ്യന്‍ ഇനിയും അനുഭവിച്ചു കൊണ്ടേയിരിക്കും. എന്നിട്ടും സാമൂഹിക സാംസ്‌കാരിക നായകരുടെയും രാഷ്ട്രീയ മിമാംസകരുടെയും നടുവിലൂടെ ഈ അരാജകത്വത്തിന്റെ അഴുക്കു ചാല്‍ ഒഴുക്കുമ്പോഴും എന്തിനാണ് നാം പിന്നെയും മൗനം പാലിക്കുന്നത്.
സ്ത്രീയെ വളഞ്ഞ എല്ല് കൊണ്ടാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവളുടെ വൈകല്ല്യങ്ങള്‍ സ്വാഭാവികമാണെന്നും പെട്ടെന്നൊരു നീക്കത്തിലൂടെ ശരിപ്പെടുത്താന്‍ വിചാരിച്ചാല്‍ അവളുടെ നാശത്തിന് കാരണമാകുമെന്നും പ്രവാചകര്‍ അരുളി. ഇതേ വാക്കിനെ അനര്‍ത്ഥമാക്കിക്കൊണ്ട് കവി ചൊല്ലിയ ”കനകം മൂലം കാമിനി മൂലം കലഹം മൂലം പലവിധമുലകില്‍ സുലഭം” എന്ന കവിതാശകലം തികച്ചും സന്ദര്‍ഭോചിതമാണ്. പ്രശ്‌ന സങ്കീര്‍ണ്ണമായ കുടുംബാന്തരീക്ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ പ്രധാന ഹേതുവായി ഭവിക്കുന്നത് പെണ്ണും പൊന്നും പണവുമല്ലേ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
സമ്പന്നരുടെ മക്കള്‍ പൊന്നാല്‍ മുടി ചലിക്കുന്ന ജ്വല്ലറികളായി നാടുനീളെ നടക്കുമ്പോഴും അരപ്പവന്‍ താലി മാല പോലും വാങ്ങാന്‍ കഴിവില്ലാത്തവരുമുണ്ട് എന്നത് ഒരു സാമൂഹ്യ പ്രതിഭാസമാണ്. പണം നല്‍കുന്നവന്‍ അല്ലാഹുവാണ്. അവന്റെ ഭൂമിയിലെ ഇടപാടുകാരാണ് പണക്കാര്‍. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയും ഇസ്‌ലാമിക സാമ്പത്തിക സന്തുലിതയുടെ ഏറ്റവും വലിയ പ്രായോഗിക രീതി ശാസ്ത്രമായ സ്വദഖയും സക്കാതും തന്നെ കൃത്യമായി നമുക്കിടയില്‍ പൂര്‍ണ്ണമായും നടത്താന്‍ സാധിച്ചാല്‍ തന്നെ ഈ സാമ്പത്തിക അസമത്വത്തിന് ഒരു പരിധി വരെ പരിഹാരമാകും. പണം ഒഴുകിക്കൊണ്ടേയിരിക്കണം, മറിച്ച്, അല്ലാഹുവിന് നന്ദി ചെയ്യാതെ അവകാശികളെ വകവെക്കാതെ പിടിച്ചുവെച്ച് കൊണ്ട് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇരുലോകത്തും നാം മറുപടി പറയേണ്ടി വരും. നൂറും ഇരുന്നൂറും പവന്‍ തന്റെ മക്കള്‍ക്ക് നല്‍കുമ്പോള്‍ അതിന്റെ ചെറിയ ശതമാനം സമൂഹത്തിലെ നിരാലംബര്‍ക്ക് നല്‍കിയാല്‍ തന്നെ അത് വലിയ ആശ്വാസമാകും.
ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന മഹറാണ് ഇസ്‌ലാം കല്‍പിക്കുന്നതെങ്കില്‍ നമ്മുടെ അവസ്ഥ നേരെ മറിച്ചാണ്. പെണ്ണിന്റെ കാശും പൊന്നും ഇരന്നു വാങ്ങി കല്ല്യാണം നടത്താനും മധവിധു ആഘോഷിക്കാനും തയ്യാറാകുന്ന യുവ സമൂഹത്തിന് എന്ത് ധാര്‍മ്മികതയാണ് അവകാശപ്പെടുനുള്ളത്. പൗരുഷം പെണ്ണിന്റെ മുമ്പില്‍ അടിയറവ് വെക്കുന്ന ഈ ദുരാചാരം പടിയടച്ച് പിണ്ഠം വെക്കാത്ത കാലത്തോളം പൗരുഷം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുമെന്നതില്‍ മനുഷ്യന്‍ ലജ്ജിക്കുന്നില്ലെങ്കില്‍ സ്ത്രീധനം ലഭക്കാത്തതിന്റെ പേരില്‍ ഇനിയും ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം ഇനിയും തകര്‍ക്കപ്പെട്ടു കൊണ്ടേയിരിക്കും. ഉള്ളവര്‍ കൊടുക്കുന്നതിലല്ല പ്രശ്‌നം, മറിച്ച് പാവപ്പെട്ടവനോടും നിര്‍ബന്ധ ബുദ്ധിയോടെ വാങ്ങുന്ന ബ്ലാക്ക് മെയില്‍ സ്ത്രീധനമാണ് പ്രതിവാദ്യ വിഷയം. ഇങ്ങനെ സ്ത്രീധനം വാങ്ങുന്നതിന്റെയും പിടിച്ചു പറിക്ക് വിധേയനാകുന്നവന്റെയും മാനസീകാവസ്ഥ ഒന്നാണ്. ലോക സാമ്പത്തിക സാമൂഹിക അസമത്വത്തിന് മറുമരുന്നാണ് ഇസ്‌ലാമിക സമ്പത്‌വ്യവസ്ഥ എന്ന് നാഴികക്ക് നാല്‍പത് വട്ടം പ്രസംഗിച്ചു നടക്കാറുള്ള ഇസ്‌ലാമിന്റെ വക്താക്കളില്‍ നിന്നു തന്നെ ഇത്തരത്തിലുള്ള ദുരാചാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ സമൂഹത്തില്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണത്.
നിഷിധ വിമര്‍ശനത്തിന് മുതിരാതെ ഈ ദുരാചാര കുത്തൊഴുക്കിലും സമഭവനയോടെ നിര്‍ദരരായ യുവതി യുവാക്കളെ കല്ല്യാണം കഴിപ്പിക്കുന്നതിലും സഹായിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു എന്നതും ശ്രദ്ധേയമാണ്. നമുക്കിടയിലും സമൂഹത്തിന്റെ വേദനയറിഞ്ഞ് പ്രവര്‍ത്തിക്കാനും ആര്‍ജ്ജവമുള്ള നേതാക്കളും സാംസ്‌കാരിക നായകന്മാരുമുണ്ട്. മനുഷ്യത്വത്തിന്റെ ചെറിയൊരംശമെങ്കിലും മനുഷ്യരില്‍ അവശേഷിക്കുന്നു എന്നതിന് തെളിവാണ്, സ്ത്രീധനമില്ലാതെ കല്ല്യാണം കഴിക്കാന്‍ തയ്യാറാവുന്ന യുവാക്കളും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും. അവര്‍ക്ക് പ്രത്യേക ബ്യൂറോ വരെ കേരളത്തില്‍ നലവിലുണ്ട് എന്നത് ഏറെ പ്രശംസനീയമാണ്. ധാര്‍മ്മിക വിപ്ലവത്തിന്റെ വക്താക്കളാണെന്ന് പറയാറുള്ള എസ്.കെ.എസ്.എസ്.എഫ് പോലുള്ള പല സംഘടനകള്‍ പോലും ഇതിനെതിരെ പക്വമായ നിലപാട് സ്വീകരിക്കാനോ ബോധവല്‍ക്കരണം നടത്താനോ കഴിയാതെ നിസ്സംഗമായി നോക്കി നില്‍ക്കുന്ന അവസ്ഥ പരിതാപകരമാണ്. ഇനിയെങ്കിലും മനുഷ്യന്‍ കണ്ണ് തുറക്കട്ടെ…

നുഅ്മാന്‍ പുഴക്കര

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on April 19, 2012 by in Jan-Feb'12 and tagged .
%d bloggers like this: