Al Irshad

bi monthly magazine

നൗക

കവിത

അഹ്മദലി പുണ്ടുര്‍

നൗക
നിശബ്ദ രാവില്‍
തുഴഞ്ഞ് നീങ്ങുന്ന
ഒരു നൗക
ജീവിതത്തിന്റെ പ്രതീക്ഷയാണ്…
ഇവിടെ മുക്കുവന്‍
കിനാവും മോഹവും
ഇന്ധനമായി നിറക്കുന്നു…
ഒരു പ്രണയിനി കണക്കെ
വേലിയേറ്റത്തിലും-
മിറക്കത്തിലും-
മൊന്നിച്ചു പോരാടി
തിരയെ തോല്‍പിച്ചവന്‍ നീ…. നൗക…..
രാക്ഷസ ചുഴിയിലും
കൂറ്റന്‍ ചിഴിയിലും
ഞാനുണ്ട് കൂടെ-
യെന്നു മൊഴിഞ്ഞവന്‍… നൗക……
ചില സമയങ്ങളില്‍
മറ് തകര്‍ത്ത്
വെള്ളം നിറച്ച്
മുക്കിക്കൊല്ലുന്ന-
യകം പൊളിഞ്ഞ
പ്രണയ ഹൃദയത്തിന്റെ
രക്ത മുദ്ര.. നീ…. നൗക..
തുഴകളിലൂടെ –
യൊലിച്ചിറങ്ങിയ
ചോര കുടിച്ചിട്ടാവണം
കടല്‍-
സായാഹ്‌ന നേരത്ത്
ചെഞ്ചായ മണിയുന്നത്…
ഈശ്വരാ……………
എങ്കിലും…….
ഈ അനന്തതിയില്‍
വിശ്വാസമില്ലാത്ത-
യൊന്നിനെ
നീ എന്തിന് കൂട്ടിനു നല്‍കി.??…..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on November 2, 2011 by in Nov-Dec'11 and tagged .
%d bloggers like this: