Al Irshad

bi monthly magazine

ഹനഫികള്‍ ഇവിടെ ജീവിക്കുന്നു

ഫീച്ചര്‍

ശാക്കിര്‍ ബെദിര

ത്യുത്തര കേരളത്തിന്റെ വടക്കേമലബാര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സപ്ത ഭാഷാ സംഗമഭൂമിയാണ് കാസറഗോഡ്. കേരള മുസ്‌ലിം ചരിത്രത്തില്‍ അറിയപ്പെടാത്ത പല ചരിത്ര സംഭവങ്ങളും ഈ മണ്ണിന് പറയാനുണ്ട്. പ്രാചീന കേരള ഇസ്ലാം ആവീര്‍ഭാവത്തിന് ചുക്കാന്‍ പിടിച്ച സയ്യിദ് മാലിക് ബ്‌നു ദീനാര്‍ മുതല്‍ മൈസൂര്‍ സിംഹം ടിപ്പുസുല്‍ത്താന്റെ വളര്‍ച്ച വരെ കണ്ട ഭാഗ്യ പ്രദേശമാണ് കാസറഗോഡ്.
കാസറഗോഡിന് സപ്തഭാഷാ സംഗമഭൂമിയെന്ന വിളിപ്പേര് അര്‍ഹത നേടിക്കൊടുത്ത ഒരു പ്രദേശമുണ്ട്. ഉത്തരേന്ത്യന്‍ സംസ്‌കാരങ്ങളെ കര്‍മപ്പെടുത്തും വിധമുള്ള ജീവിത ശൈലിയും പഠനവും ആരാധനകളും കൈമുതലായുള്ള പ്രദേശം. മുസ്‌ലിം കാസറഗോഡിനെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവിസ്മരണീയ പങ്ക് വഹിച്ച ഒരു പ്രദേശം .
ദക്ഷിണ കന്നടയുടെ ഒരു ഭാഗമായ മംഗലാപുരത്തിന്റെയും വടക്കേ മലബാറിന്റെ ഭാഗമായ കാസറഗോഡിന്റെയും മധ്യധരണ്യാഴിയില്‍ സ്ഥിതി ചെയ്യുന്ന ഈ പേദേശത്തിന്റെ പേരാണ് ഉപ്പള. ചരിത്രകാരന്മാരില്‍ പോലും അധികാമാരും പഠനത്തിന് വിധേയമാക്കാത്ത നിര്‍ഭാഗ്യ പ്രദേശമാണിത്. ഈ നാടിനെക്കുറിച്ച് അടുത്തറയുമ്പോള്‍ കൗതുകകരമായ പല വസ്തുതകളും കണ്ടെത്താന്‍ സാധിക്കുന്നു. അതിന്റെ പ്രതലങ്ങളിലേക്കുള്ള ഒരു എളിയ നോട്ടമാണ് ഈ ഫോക്കസ്.


ഉപ്പള എന്ന പ്രദേശത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കാനുള്ള കാരണം അവിടത്തെ ഹനഫികളാണ്. കാസറഗോഡിന്റെ മൊത്തം ഹനഫികളുടെ മദ്ഹബീ കേന്ദ്രമാണ് ഉപ്പള. ഇതിനോട് ബന്ധപ്പെട്ടാണ് ഹനഫികളുടെ മൊത്തം ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത്.

ഹനഫികളുടെ കടന്ന് വരവ്.
ഉപ്പള ഒരു കടലോര പ്രദേശമായിരുന്നതിനാല്‍ മുള്ളന്‍ ഇനത്തില്‍ പെട്ട മത്സ്യ വിഭവങ്ങള്‍ ധാരാളമായി ലഭിക്കുന്ന സ്ഥലം എന്നര്‍ത്ഥം വരുന്ന കൂര്‍ച്ചിപ്പിള്ള എന്ന പേര് ലോപിച്ചാണ് ഈ നാടിന് ഉപ്പള എന്ന നാമം ലഭിച്ചത്. എന്ന് മോയിന്‍ ഹുദവി ”കാസറഗോഡ് മുസ്‌ലിംകളുടെ ചരിത്രം”(പേ, 173) എന്ന ഗ്രന്ഥത്തില്‍ പറയുന്നു,
1875 മുതല്‍ക്ക് തന്നെ ഉപ്പളയില്‍ ഹനഫി വിഭാഗം താമസിച്ചു തുടങ്ങിയിട്ടുണ്ട്. ഉര്‍ദു സംസാര-മാദ്ധ്യമ ഭാഷയായി കൊണ്ടു നടക്കുന്ന ഇവര്‍ തുര്‍ക്കിയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്ന് വിശ്വസിക്കപ്പെടുന്നു, ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് തുര്‍ക്കിയില്‍ ഇറക്കുമതി ചൈത് പടയാളികളായി എത്തിയവര്‍ സുല്‍ത്താന്റെ അനുതിയോടെ ഈ പ്രദേശത്ത് അധിവാസമുറപ്പിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ തന്നെ മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലയളവിലാണ് ഉപ്പളയിലും പരിസരപ്രദേശങ്ങളിലു#ം ഹനഫികള്‍ എത്തിപ്പെട്ടതെന്ന് ബലമായും സംശയിക്കപ്പെടുന്നു.
ഈ വിഭാഗത്തില്‍തന്നെ പാകിസ്താനിലെയും അഫ്ഗാനിലെയും പഠാണികളും ഉള്‍പ്പെടുന്നു. ഇവരുടെ പിന്‍മുറക്കാരാണ് കേരളത്തിലെ ഉര്‍ദുഭാഷക്കാര്‍.
പതിനെട്ടാം നൂറ്റാണ്ടില്‍ ലോകരാഷ്ട്രീയത്തിലെ തന്നെ ഒരുവന്‍ ശക്തിസ്രോതസ്സായിരുന്നു. തുര്‍ക്കി. അത് കൊണ്ട്തന്നെ കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും മൈസൂര്‍ രാജാക്കന്മാരുടെ പടയാളികളായി കടത്തെപ്പെട്ടവര്‍ തങ്ങള്‍ തുര്‍ക്കിക്കാരാണെന്ന് അഭിമാന പുരസ്സരം പറഞ്ഞിരുന്നു.

ജീവിതരീതി
കേരളീയ മുസ്‌ലിംഗളില്‍ നിന്നും വിത്യസ്തമായി ഹനഫി മദ്ഹബായി എന്നുള്ളതാണ് ഇവരുടെ പ്രത്യേകത അത് കൊണ്ട് തന്നെ മതപരമായ കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ബോംബെയിലെ ഹനഫി പണ്ഡിതരെയാണ് ഇവര്‍ ആശ്രയിക്കുന്നത് . ഉത്തര്‍പ്രദേശിലെ മുബാറക്പൂരില്‍ സ്ഥിതി ചെയ്യുന്ന് അശ്രഫിയ്യ മതകലാലയം ഇവരുടെ പ്രധാന കേന്ദ്രമാണ്.
അഫ്ഗാനിലെ യും പാകിസ്താനിലെയു#ം പഠാണികളില്‍ നിന്ന് തന്നെ പാരമ്പര്യമായി ശാരീരികാരോഗ്യമുള്ള ഇവരുടെ തൊഴില്‍ പ്രധാനമായും കൃഷിയാണ്. ഇതിനു പുറമെ പ്രധാനമായും വിദേശപണവും നാവിക ജോലിയും ബിസിനസ്സുമൊക്കെയാണ് ഇവരുടെ തൊഴില്‍. ഇതൊക്കെത്തന്നെയാണ് ഇവരുടെ സാമ്പത്തിക സ്രോതസ്സും. ഇക്കൂട്ടരില്‍ സിംഹഭാഗവും കപ്പല്‍ ജോലിക്കാരാണ്. പരമ്പരാഗതമായി ഇവര്‍ കൈമാറിപ്പോകുന്ന ജോലിയാണിത്.
വളരെ സൂക്ഷമമായിവര്‍ത്തിക്കുന്ന മദ്ഹബാണ് ഹനഫി എന്നത് കൊണ്ട് തന്നെ ഹനഫികള്‍ ബദ്ധ-ശ്രദ്ധരാണ്. വിവാഹം വിവാഹസദ്യകള്‍ മറ്റു സംരംഭങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്വന്തമായി അസ്തിത്വം കാത്തുസൂക്ഷിക്കുന്നവരാണ്. ഹനഫികള്‍ മലയാളികളുമായുള്ള നിരന്തര ബന്ധം ഇതിന്റെ കാര്‍ക്കശ്യം ഏറെ നിരവീര്യമാക്കിയിട്ടുണ്ട്..മലയാളി ശാഫിഈ മദ്ഹബുകാരുമായി അനുപമ സൗഹൃദത്തില്‍ കഴിയുന്ന ഇവര്‍ ശാഫിഈ യുവതികളെയും വിവാഹം കഴിക്കുന്നു. ശാഫിഈ യുവാക്കള്‍ ഹനഫീ യുവതികളെയും വിവാഹം കഴിക്കുന്നു. കല്യാണവുമായി ബന്ധപ്പെട്ട മൈലാഞ്ചി (ഹെന്നി)പ്രയോഗങ്ങള്‍ ഇവര്‍ക്കിടയില്‍ വ്യാപകമായിത്തന്നെയുണ്ട്.
നോമ്പ് പെരുന്നാള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അവര്‍കൂടുതല്‍ ആത്മീയതയും ആചാരങ്ങളും നിലനിര്‍ത്തുന്നവരാണ്. റമദാനില്‍ നോമ്പ്തുറ അതിവിപുലമായിത്തന്നെ നടക്കുന്നു. തറാവീഹ് നമസ്‌കാരത്തില്‍ ഒരു രാത്രികൊണ്ട് ഖുര്‍ആനിന്റെ ഒരു ജുസ്അ് പൂര്‍ത്തിയാക്കുന്നു.ഇതിന്റെയെല്ലാം നേതൃത്വത്തിനായി ഇവര്‍ പുറമെ നിന്നും മൗലാനമാരെ കൊണ്ടുവരുന്നു.
ഉപ്പള ഹനഫികള്‍ പൊതുവെ ശാന്തശീലരും അകമഴിഞ്ഞ് സഹായം നല്‍കുന്നവരുമാണ്. എങ്കിലും കപ്പലിലും മറ്റും ജോലിയെടുക്കുന്നവരായതിനാല്‍ തന്നെ ഉത്തരവാദിത്വങ്ങളില്‍ ഇവര്‍ കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നു.

വിദ്യാഭ്യാസമേഖല
കേരളത്തിലെ ഉര്‍ദു മാധ്യമഭാഷയായ ഏക യു പി സ്‌കൂള്‍ ഉപ്പളയുടെ മാത്രം പ്രത്യേകതയാണ്. ഹിന്ദുസ്ഥാനീ സ്‌കൂള്‍ എന്ന പേരിലുള്ള ഈ സ്‌കൂളാണ് ഉപ്പള ഹനഫികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം. കേരളീയ രാഷ്ടീയത്തില്‍ ഇന്നും അവഗണനയുടെ കഥകള്‍ മാത്രമാണ് ഈ സ്‌കൂളിന് പറയാനുള്ളത്.
ഹിന്ദുസ്ഥാനീ സ്‌കൂള്‍ കൂടാതെ പത്തോളം മദ്‌റസകളും പള്ളികളും ഇവര്‍ സ്വന്തമായി നടത്തിവരുന്നു. ഇവയില്‍ ദാറുല്‍ ഉലൂം മാലിക് ദീനാര്‍ കോളേജാണ് ശരാശരി ഉയര്‍ന്ന പഠനങ്ങള്‍ക്കുള്ള പ്രധാനവിദ്യാഭ്യാസ കേന്ദ്രം. ഇതിനു പുറമേ ഉന്നതവിദ്യാഭ്യാസത്തിന് കേരളത്തിന് പുറത്തും ഉത്തരേന്ത്യയിലുമുള്ള കലാലയങ്ങളെയാണ് ഇവര്‍ പ്രധാനമായും അവലംബിക്കുന്നത്.
സാമ്പത്തിക ഭദ്രതയിലും ജീവിതനിലവാരത്തിലും ഉള്ളത് പോലെത്തന്നെ വിദ്യാഭ്യാസ മേഖലയിലും ഉപ്പള ഹനഫികള്‍ ഉത്തരേന്ത്യന്‍ ഹനഫികളെ സംബന്ധിച്ച് സുരക്ഷിത മേഖലയിലാണ്. മതരംഗത്ത് ഉന്നതവിദ്യാഭ്യാസം നടത്തിയവര്‍ നാട്ടിലും മറുനാട്ടിലുമായി പള്ളികള്‍, മദ്‌റസകള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിക്കുന്നു.

ഭരണമേഖല
ഉപ്പള ഹനഫി ബസാറില്‍ സ്ഥിതി ചെയ്യുന്ന ”അഹ്‌ലുസ്സുന്ന ഹനഫീ ജാമിഅ: മസ്ജിദാണ് ഇവരുടെ സിരാകേന്ദ്രം. ഇവിടം കേന്ദ്രീകരിച്ചാണ് ഭരണ സാംസ്‌കാരിക മതഭൗതികകാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.
ഉപ്പള ഹനഫികളുടെ മതസാസ്‌കാരിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയാണ് ‘സുന്നി ദഅ്‌വത്തെ ഇസ്‌ലാമി'(എസ്, ഡി. ഐ) നാട്ടില്‍ ഇസ്ലാമിക ചൈതന്യം സൃഷ്ടിക്കുക. യുവാക്കളെ നേരായ പാതയില്‍ വഴി നടത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയാണ്. ഇതിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍.
വര്‍ഷത്തിലൊരിക്കല്‍ ഉപ്പളയിലെ കേന്ദ്ര മസ്ജിദില്‍ ‘സുന്നി ദഅ്‌വത്തെ ഇസ്‌ലാമി കോണ്‍ഫറന്‍സ് ‘ എന്ന പേരില്‍ വിപുലമാലയൊരു ജല്‍സ സംഘടിപ്പിക്കുന്നു. ഓരോ വര്‍ഷത്തിനുമുള്ള ആത്മായ നിലവാരത്തിന്റെ സ്വീകരണമാണ് ഇവിടെ നടക്കുന്നത്. വളരെ നിയന്ത്രിതമായുള്ള ഭരണമെന്നത് കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഹനഫികളില്‍ തുലേം കുറവാണ്.

ഹനഫികളുടെ സ്വാധീനം
ഹനഫികളുടെ ജീവിത രീതിയില്‍ നിന്നും മനസിലാക്കിയത് പോലെ ഇക്കൂട്ടര്‍ കാസര്‍ഗോഡ് മുസ്‌ലിംകളുടെ ജീവിതരീതിയില്‍ ഒരു പാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. കല്യാണ വീടുകളിലെ ഹെന്നയും വിഭവസമൃദ്ധമായ നോമ്പുതുറയും തറാവീഹ് നമസ്‌കാരത്തിലെ ജുസ്അ് ഓത്തുമെല്ലാം ഇവരില്‍ നിന്നും മാതൃക കൈകൊണ്ടതാണ്.
ഇതിനൊക്കെപ്പുറമെ കാസറഗോഡ് മുസ്‌ലിംകളെ സ്വാധിനിച്ച പ്രധാനകാര്യം തെക്കന്‍ കേരള മുസ്‌ലിംകളെക്കാള്‍ വ്യാപകമായി പര്‍ദ്ധധരിക്കുന്നവരാണ് കാസറഗോട്ടെ മഹിളകള്‍ എന്നുള്ളതാണ്. ഇതുപോലെ ഉപകാരവും ഉപദ്രവവുമുള്ള മറ്റുപല കര്‍മങ്ങളും ഉത്തരമലബാര്‍ കടം കൊടുത്തിട്ടുണ്ട്.
കാസറഗോഡിന്റെ മഹിത ചരിത്രം മനസിലാക്കാന്‍ ഇതിപോലുള്ള ചരിത്രനാടുകളെ നാം അടുത്തറിയേണ്ടതുണ്ട്. അതിന് നമുക്ക് മുന്നിട്ടിറങ്ങാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on November 2, 2011 by in Annual Issue'2011 and tagged .
%d bloggers like this: