Al Irshad

bi monthly magazine

പ്രബോധനത്തിന്റെ വഴിത്താരകളിലൂടെ…

സംഭാഷണം

ഡോ: മുസ്ഥഫാ കമാല്‍ പാഷ MA, PhD/ശാക്കിര്‍ ബെദിര

”ദൈവ സന്നിദ്ധിയിലേക്ക് യുക്തി ബോധത്താലും സദുപദേശത്താലും ക്ഷണിക്കുക”

വ്യവസ്ഥാപിത രീതിയിലുള്ള മതസംഘടനകളും കരുത്തുറ്റ സംഘടനാ സംവിധാനവുമുള്ള മുസ്‌ലിം കൈരളിയെ സംബന്ധിച്ചിടത്തോളം പ്രബോധനം ഒരു സാഹസമൊന്നുമല്ല. എന്നിട്ടും ക്രിസ്ത്യന്‍സിനെ പോലെയുള്ള അന്യ മത മിഷനറികള്‍ ചിലപ്പോഴെങ്കിലും നമ്മെ പിന്നിലാക്കുന്നുവോ എന്ന സംശയം തികച്ചും ന്യായമാണ്.
ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളാ സമൂഹത്തില്‍ നടപ്പാക്കുന്നത് ദീര്‍ഘമായ പദ്ധതികളാണ്. സാക്ഷരതക്ക് കേളി കേട്ട കേരളാ നാടിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലുമുള്ള ആംഗ്ലേയ ഭാഷാ പഠന കേന്ദ്രങ്ങളില്‍ പാഠ്യപദ്ധതികളില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത്, ദൈവത്തിന് ‘ഫാദര്‍’ എന്ന പദമാണ്. ”ദൈവം” ”ഫാദര്‍” എന്ന് പലവുരു ഉരുവിടുന്നേരം മുസ്‌ലിമും അമുസ്‌ലിമുമായ നിഷകളങ്കരായ പിഞ്ചോമനകളുടെ ഹൃദയത്തില്‍ ദൈവത്തിന് ഒരു ‘ഫാദര്‍’ പരിവേഷം കയറിക്കൂടുന്നു. തത്ഫലമായി ക്രിസ്ത്യന്‍ മിഷിനറികള്‍ക്ക് വിദൂരമല്ലാത്ത ഭാവിയില്‍ പ്രബോധനം സജീവമാക്കാനും വളരെ എളുപ്പം തന്നെ മത പരിവര്‍ത്തനം സാധ്യമാവുകയും ചെയ്യും. ഇപ്രകാരം തന്നെയായിരിക്കണം ഭാവിയില്‍ നമ്മുടെയും പ്രവര്‍ത്തനം.


ആദ്യന്തമായി ഒരു പ്രബോധകന്‍ അതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കേണ്ടതാണ്. അരാജകത്വം കൊടികുത്തി വാണിരുന്ന അഹങ്കാരികളായ സമൂഹത്തന് സമക്ഷമാണ് നൂഹ്(അ) തന്റെ പ്രബോധനത്തിന് തുടക്കം കുറിച്ചത്. അര്‍ഥത്തിന്റെയും അഹങ്കാരത്തിന്റെയും ഹുങ്കില്‍ താനാണ് രാജാധിരാജയോന്ന് സ്വയമേ പ്രഖ്യാപിച്ച നംറൂദിന്റെ അഹന്തയുടെ ആസ്ഥാനമായിരുന്ന രാജ കൊട്ടാരത്തിലാണ് ഇബ്‌റാഹിം(അ) തന്റെ ദൗത്യം നിര്‍വഹിച്ചത്. അല്ലാഹുവിന്റെ അലങ്കനീയ്യമായ വിധിയെ മറികടക്കുന്ന ഒരു വസ്തുവും ഭൂമിയിലില്ലെന്ന് പ്രഖ്യാപിക്കുവാനാണ് മൂസ(അ) ഈ ഭൂമിയിലേക്ക് ഭൂജാതനായത്. തന്റെ എതിരാളിയുടെ മടിത്തട്ടില്‍ വളര്‍ന്ന് ആ മുഖം നേക്കി ”നിന്റെയും മുകളില്‍ ഒരുത്തന്‍ നിയന്താവായിട്ടുണ്ട്.” എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ വാചക സര്‍പ്പങ്ങള്‍ അഴിച്ചു വിട്ടു. സമൂഹത്തന്റെ അക്രമവും പരിഹാസവും അരോചകമായിത്തോന്നി പ്രബോധന ഗോഥയില്‍ നിന്നും ഒരടി പിന്നോട്ട് വെക്കാന്‍ തുനിഞ്ഞ യൂനുസ്(അ)മിനെ അല്ലാഹു മത്സ്യ പരീക്ഷണം നടത്തി തിരികെ കൊണ്ടുവന്നു. ഇവരൊക്കെത്തന്നെയും സമയ-കാല-സന്ദര്‍ഭോചിതമായി നിഷ്‌കളങ്ക മതപ്രബോധനം നടത്തി വിജയിച്ചവരാണ്. പ്രോകോപന സന്ദര്‍ഭങ്ങളിലെല്ലാം അല്ലാഹു ഇവര്‍ക്ക് തുണയായി എത്തിയിട്ടുണ്ട്. കാലാനുസൃതമായി അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് നല്‍കുകയും ചെയ്തു. കണ്‍കെട്ടുകാര്‍ അഴിഞ്ഞാടിയിരുന്ന സമൂഹത്തില്‍ മൂസ(അ)ന് തന്റെ വടിയെ നാഗമാക്കാനുള്ള മുഅ്ജിസത്ത് നല്‍കി. മഹാനായ ഈസാ(അ) മാറാവ്യാധികള്‍ വ്യാപിച്ചു കിടന്ന തന്റെ സമൂഹത്തില്‍ മൃത്യുവിന് പോലും ചേതന നല്‍കി തന്റെ പ്രബോധനം സജീവമാക്കി. ഇതൊക്കെ മുന്‍പ്രവാചകന്മാരുടെ പ്രബോധന സാഹസത്തിലെ കൃത്യങ്ങളാണ്.
ഇതിനൊക്കെപ്പുറമെ, സാഹിത്യ സമ്പുഷ്ടമായ അറേബ്യന്‍ സമൂഹത്തിന് സമക്ഷമാണ് സമ്പൂര്‍ണ്ണ പ്രവാചകന്‍(സ) തന്റെ പ്രബോധന വിപ്ലവം സമാരംഭം കുറിച്ചത്. അറേബ്യയില്‍ സാഹിത്യ കുത്തകകള്‍ നമ്മള്‍ മാത്രമാണെന്ന് പറഞ്ഞഹങ്കരിച്ച സാഹിത്യ കുതുകികള്‍ക്ക് മുമ്പില്‍ അല്ലാഹുവിന്റെ പരിശുദ്ധ ഗ്രന്ഥം മൊട്ടിട്ട് വളര്‍ന്നു. സമൂഹത്തിന് തണലിട്ട പരിപാവന ഗ്രന്ഥമായി അത് നിലകൊള്ളുന്നു. ഖുര്‍ആന്‍ ദൈവത്തിന്റെയല്ല, മുഹമ്മദിന്റെ കള്ള വചനങ്ങലാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക്, നമ്മുടെ പ്രവാചകന്‍ ഒരു നിരക്ഷകനാണെന്ന അറിവ് ഒരു വായടപ്പന്‍ മറുപടിയായി മാറി.
ആദം നബി(അ) മുതല്‍ തുടങ്ങി നൂഹ്, ഇബ്‌റാഹിം, യൂസുഫ്, യൂനുസ്, മൂസ, ഈസ(അ) മുഹമ്മദ് (സ)വരെയുള്ള സര്‍വ്വ അമ്പിയാക്കള്‍ക്കും തുടര്‍ന്നങ്ങോട്ട് അസ്ഹാബുകള്‍, താബിഉകള്‍, ഔലിയാക്കള്‍, മശായിഖന്മാര്‍, സൂഫികള്‍. മറ്റു ഇതര പ്രബോധകര്‍ക്കും അല്ലാഹുവിന്റെ അനന്തമായ സഹായ ഹസ്തങ്ങളും പരിപൂര്‍ണ്ണ സംരക്ഷണവും ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രബോധനം ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. അഹോരാത്രം പരിശ്രമിച്ച് സമൂഹത്തെ പ്രബോധനം നടത്തുമ്പോള്‍ പ്രവാചകന്(സ) തുണയായത് in™rcs˜dG n‰r©n¯nf rÀpG r™ucn˜na എന്ന ഖുര്‍ആനിക വചനമാണ്. നോടൊട്ടുക്കും നമ്മെ തള്ളപ്പിറഞ്ഞാലും ഇത് ഒരു ബാധ്യത എന്ന രീതിയില്‍ കണ്ട് കൊണ്ട് നടക്കേണ്ടത് നമുക്ക് നിര്‍ബന്ധമാണ്. നാളെ അല്ലാഹുവിന്റെ സന്നിദ്ധിയില്‍ പ്രബോധന കാര്യത്തില്‍ നാം വരുത്തിയെ വീഴ്ചയെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസൗകര്യങ്ങളുടെ കണക്ക് നിരത്തിയതു കൊണ്ട് രക്ഷയുണ്ടാവില്ലെന്നത് തീര്‍ച്ചയാണ്.
സര്‍വ്വ ചരാചരങ്ങളും നമ്മുടെ അധീനതയിലാവുന്നതിനേക്കാള്‍ നമുക്ക് ഗുണകരമയിട്ടുളളത് നമ്മുടെ വാക്കാലോ പ്രവര്‍ത്തിയാലോ ഒരാള്‍ മുസ്‌ലിമാവുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണല്ലോ ഒന്നര ലക്ഷത്തോളം വരുന്ന സ്വഹാബികള്‍ ഹജ്ജത്തുല്‍ വിദാഅ് ദിനത്തില്‍ തങ്ങളുടെ അശ്വഭാഗങ്ങളിലേക്ക് യാത്ര ചെയ്ത് ഇസ്‌ലാമിക സന്ദേശവുമായി ലോകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആ ഒരു മഹത് കൃത്യത്തിന്റെ ചുവടു പിടിച്ചാണ് ഖുലഫാഉര്‍രാശിദുകളുടെ ഭരണ കാലയളവില്‍ തന്നെ സ്‌പെയിന്‍ മുതല്‍ സിന്ധ് വരെ ഇസ്‌ലാം വ്യാപിപ്പിക്കാന്‍ സാധിച്ചതും. തിരുനബിയുടെ അനുചരന്മാര്‍ തങ്ങളുടെ അനുഗ്രഹീത നബിയുടെ സാമീപ്യവും ഐശ്വര്യ പൂര്‍ണ്ണമായ നാടും വിട്ട് പാലായനം ചെയ്തത് ഇവയൊന്നിലും ഇഷ്ടക്കുറവ് ഉള്ളത് കൊണ്ടല്ല. തൗഹീദിനെ പ്രചരിപ്പിക്കുന്നതിന്റെ പ്രധാന്യം തിരച്ചറിഞ്ഞ് ത്യാഗം ചെയ്യാന്‍ സന്നദ്ധരാവുകയായിരുന്നു അവര്‍.
ഇനി ചിന്തിക്കുക, ഒരു നല്ല മുസ്‌ലിം ആര്?. അയാളുടെ ശരിയായ ദൗത്യം എന്ത്? നാം വെച്ചു പുലര്‍ത്തുന്ന നിഗമനങ്ങള്‍ അര്‍ത്ഥവത്താണോ?

പ്രോബധനം എങ്ങനെ?
ഇസ്‌ലാമിക ചരിത്രത്തില്‍ എക്കാലത്തെയും തിളക്കമാര്‍ന്ന വിജയ കഥകളാണ് താരീഖ് ബ്‌നു സിയാദിന്റെ സ്‌പെയിന്‍ വിജയം. ജിബ്രാള്‍ട്ടന്‍ (´pQƒs£dG o¹n„nL) കടലിടുക്ക് മുറിച്ചു കടന്ന ശേഷം അദ്ദേഹം തന്റെ സൈന്യം സഞ്ചരിക്കാനുപയോഗിച്ച നൗകകളെല്ലാം തീ വെച്ചു നശിപ്പിച്ചു. ശേഷം ഒരു പ്രഖ്യാപനം നടത്തി. ”ഇനിയൊരു തിരിച്ചു പോക്കിന് നിങ്ങള്‍ ആഗ്രഹിക്കരുത്. നമ്മുടെ ലക്ഷ്യം നമ്മള്‍ നേടിയേ തീരൂ. ഇല്ലെങ്കില്‍ മരണം സുനിശ്ചിതം.” ഇതുപോലൊരു ജീവന്‍ മരണപ്പോരാട്ടത്തിനാണ് രംഗത്തിറങ്ങുന്നതെന്ന് മനസ്സില്‍ ഉറപ്പിച്ച് കര്‍മ്മ രംഗത്തിറങ്ങി പ്രബോധനം ഒരു ബാധ്യതയെന്നോണമേറ്റെടുത്ത് ഇസ്‌ലാമില്‍ ആകൃഷ്ടരായ സഹോദരങ്ങള്‍ക്ക് ഇസ്‌ലാമിന്റെ നവജീവന്‍ പകര്‍ന്നു നല്‍കിയത് മൂലമുള്ള രക്ഷിതാവിങ്കല്‍ നിന്നും വലിയൊരനുഭൂതി ആസ്വദിക്കാന്‍ തയ്യാറാവുക.
പ്രബോധനം എപ്പോഴും ക്രിയാത്മകമാവണം. ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ഒരു പള്ളീലച്ഛനെ കണ്ടു. മിഷനറി പ്രവര്‍ത്തനം നടത്തി അനുഭ സമ്പത്തുള്ള അയാള്‍ ചര്‍ച്ചക്കടയില്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ മുസ്‌ലിം പ്രബോധകര്‍ അല്ലാഹുവിനെയും പ്രവാചകനെയും മനസ്സിലാക്കിക്കൊടുത്താല്‍ മതി. പക്ഷേ, ഞങ്ങള്‍ക്ക് ത്രിയേകത്വം എന്ന് പറഞ്ഞ് ഒരുപാട് വിശദീകരിക്കണം. തുടങ്ങുമ്പോള്‍ തന്നെ ശ്രോതാവിന് മടുപ്പ് വരുന്നു. ഇതാണവരുടെ കഥ. അത് കൊണ്ടു തന്നെ അടുത്ത പടിയായി പ്രബോധനത്തിന്റെ മാര്‍ഗങ്ങള്‍ നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
പ്രഥമമായി പ്രബോധനമാരംഭിക്കുമ്പോള്‍ പ്രപഞ്ച പരിപാലകന്റെ സൃഷ്ടിപ്പിന്റെ വൈദഗ്ധ്യവും വൈവിധ്യവും മനസ്സിലാക്കി അല്ലഹു ഏകനാണെന്നുള്ള ജ്ഞാനം ശ്രോതാവിന് മനസ്സിലാക്കി കൊടുക്കുക. അതാണ് തൗഹീദ്. ഇന്നീ കാണുന്ന ബിംബങ്ങളും പ്രതിമകളും നമ്മുടെ കരങ്ങളാല്‍ തന്നെ വാര്‍ക്കപ്പെട്ട നിഷ്‌ക്രിയ വസ്തുക്കളാണെന്ന് സമര്‍ത്ഥിച്ച് ഏക ഇലാഹിനെ മാത്രം ആരാധിക്കാന്‍ ആവശ്യപ്പെടുക.
പ്രപഞ്ചോല്‍പത്തി, പ്രകൃതി പ്രതിഭാസങ്ങള്‍, മനുഷ്യ ശരീരത്തില്‍ നടക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വാചാലനാവുക. പ്രകൃതിയുടെ ആസൂത്രിതമായ സൃഷ്ടിപ്പും അത്ഭുതകരമായ സംവിധാനങ്ങളും പറഞ്ഞു തുടങ്ങുമ്പോഴേക്കും ചിന്തിക്കാത്ത മനമുണ്ടാവില്ല. അപ്രകാരം തന്നെ മരണവും മരണാനന്തര ജീവിതവും.
അല്ലാഹു ഉണ്ട് എന്ന് സമര്‍ത്ഥിച്ച ശേഷം പ്രബോധകന്‍ നിറവേറ്റേണ്ടത് ‘രിസാലത്’ ആണ്. അഥവാ ഇസ്‌ലാമിക സന്ദേശം എത്തിച്ചു കൊടുക്കല്‍ ഞാന്‍ ഒരു അന്യ മത സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളിക്കുകയായിരുന്നു. തത്സമയം ഞാനാ സുഹൃത്തിനോട് ചോദിച്ചു. ”ഈ കേട്ട ബാങ്കിന്റെ വചനാര്‍ത്ഥം നിങ്ങള്‍ക്കറിയുമോ?.” അറിയില്ലെന്ന് ആ സുഹൃത്ത്. തുടര്‍ന്ന് ഞാന്‍ ബാങ്കിന്റെ വചനാര്‍ത്ഥം പറഞ്ഞു കൊടുത്തു. അത്ര തന്നെ മതിയായിരുന്നു, ആ സുഹൃത്തിന് ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കാന്‍.
യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം മതത്തെക്കുറിച്ച് നമ്മുടെ പരിചയക്കാരായ അന്യമതസ്ഥരില്‍ പോലും ബോധമില്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയോടും ഇസ്ലാമിനെ പരിചയപ്പെടുത്തല്‍ നാം ബാധ്യതതയായി ഏറ്റെടുക്കണം. ഖുര്‍ആനിന്റെ വശ്യമനോഹര രീതിയില്‍ തന്നെ നമുക്കിത് സാധ്യമാകും, അതില്‍ ആകൃഷ്ടരായിക്കൊണ്ടാണ് പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ പറഞ്ഞത്: രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് തന്നെ ആരെങ്കിലും എനിക്ക് ഖുര്‍ആന്‍ എത്തിച്ച് തന്നിരുന്നെങ്കില്‍ തല്‍സമയം ഞാന്‍ മുസ്‌ലിമാവുമായിരുന്നു. ഇതേ അവസ്ഥയാണ് പോപ് ഇതിഹാസം മൈക്കിള്‍ ജാകസന്റെ കാര്യത്തിലും സംഭവിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുസ്‌ലിമായ സഹോദരന്‍ (അബ്ദുല്ല) വഴി ഖുര്‍ആനിനെ അറിഞ്ഞത് കൊണ്ടാണ് അദ്ദേഹം അവസാന കാലത്ത് ശഹാദത്ത് കലിമ ചൊല്ലി മീക്കായീല്‍ എന്ന പേര് സ്വീകരിച്ചത്.
എന്റെ പ്രബോധന പാതയില്‍ വന്നു സംഭവിച്ച ഒരപ്രതീക്ഷിത സംഭവം ഞാന്‍ തുറന്നു വെക്കാം. പതിവുപോലെ കര്‍മ്മനിരതനായ എനിക്ക് എന്റെ സുഹൃത്തിന്റെ വിളി വന്നു. മംഗലാപുരത്ത് നിന്നിറങ്ങുന്ന (സന്‍മാര്‍ഗ) എന്ന ദിനപത്രത്തില്‍ അന്യമതസ്ഥയായ ഒരു പെണ്‍കുട്ടി ഇസ്‌ലാമിലെ ആശയാദര്‍ശങ്ങളെക്കുറിച്ച് ലളിത സുന്ദരഭാഷയില്‍ ഒരു കോളമെഴുതിയിരിക്കുന്നു. ഇതു കേള്‍ക്കേണ്ട താമസം ഉടന്‍ തന്നെ ഞാന്‍ മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. അവിടെ ഇറങ്ങി സന്‍മാര്‍ഗയുടെ ഓഫീസ് തേടിപിടിച്ചു ചെന്നു. അവിടെ ഉണ്ടായിരുന്ന മാനേജരോട് ഇന്നലെ കോളമെഴുതിയ പെണ്‍കുട്ടിയുടെ മേല്‍വിലാസം ലഭിക്കുമോ എന്ന് അന്വേഷിച്ചു. ഇവിടെ എഴുത്ത് തരുന്നവരുടെ മേല്‍വിലാസങ്ങളൊന്നും സൂക്ഷിച്ചു വെക്കാറില്ലെന്നായിരുന്നു മറുപടി. എങ്കിലും ഒരു മൂലയില്‍ കൂട്ടിയിരുന്ന ഒരു കൂന കടലാസ് തുണ്ടുകളെ ചൂണ്ടിക്കാട്ടി അതില്‍ നിന്നും മേല്‍വിലാസം തിരഞ്ഞു കൊള്ളാന്‍ അനുമതി നല്‍കി. ഓഫീസ് അടക്കുന്ന സമയമായപ്പോഴും ഉദ്ദേശിച്ച കാര്യം സാധിക്കാതെ വന്നപ്പോള്‍ അന്നു രാത്രി മുഴുവനും അവിടം തിരഞ്ഞോളാന്‍ ഓഫീസര്‍ അനുമതി നല്‍കി.
അങ്ങനെ അര്‍ദ്ധ രാത്രിയോടടുത്ത് എനിക്ക് മേല്‍വിലാസം ലഭിച്ചു. രാവിലെ വന്ന് ഡോര്‍മാന്‍ ഓഫീസ് മുറി തുറന്ന ഉടനെ നന്ദിയും പറഞ്ഞ് മേല്‍വിലാസവും കയ്യില്‍ പിടിച്ച് വീടന്വേഷിച്ചു പുറപ്പെട്ടു. അധികം വിഷമങ്ങളൊന്നുമില്ലാതെ പെട്ടെന്ന് തന്നെ വീടെത്തി. ആ പെണ്‍കുട്ടിയെ കണ്ടുമുട്ടി. ഏകദേശം പതിനെട്ടോടടുത്ത ആ കുട്ടിയോട് ഇസ്‌ലാമിനെ കുറിച്ച് ഇങ്ങനെയൊരു കോളമെഴുത്ത് എങ്ങനെ സാധിച്ചു എന്ന് ഞാന്‍ അത്ഭുതം കൂറി. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ബാല്യത്തില്‍ അച്ചന്‍ മരണപ്പെട്ടുവെന്നും അമ്മ ഒരു തീവ്ര ഹിന്ദുവാണെന്നും അത് കൊണ്ട് തന്നെ മതം മാറ്റത്തന് അമ്മയും അനുവാദിക്കില്ലെന്നും അവള്‍ തുറന്നു പറഞ്ഞു. എന്നാല്‍ അമ്മയോട് ഞാന്‍ സംസാരിക്കട്ടെ എന്നായി ഞാന്‍. അത് നന്നായിരിക്കുമെന്ന് അവള്‍ അഭിപ്രായപ്പെടുകയും ചെയ്തു.
അങ്ങനെ മുന്‍നിശ്ചയ പ്രകാരം പെണ്‍കുട്ടിയുടെ അമ്മയെക്കാണാന്‍ ഞാന്‍ വീട്ടില്‍ ചെന്നു. സുഭിക്ഷമായൊരു സല്‍കാരം തന്നെ അവരെനിക്കു നല്‍കി. സല്‍കാര ശേഷം അമ്മയോട് ഞാന്‍ സംസാരം തുടങ്ങി. തുടക്കത്തില്‍ വളരെ കോപാകുലയായിരുന്നു അമ്മ. എന്റെ മകളുടെ ഇങ്ങനെയൊരു മതമാറ്റത്തിന് അംഗീകാരം നല്‍കില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു. ഞാന്‍ ജീവിക്കുന്ന കാലത്തോളം ഇത് അസംഭവ്യം എന്ന് തന്നെ തറപ്പിച്ചു പറഞ്ഞു. അതോടൊപ്പം തന്നെ ഇതൊരൊറ്റ മകളാണെന്നും അവളുടെ ഭാവി നശിപ്പിക്കരുതെന്നും ആ അമ്മ അഭ്യര്‍ത്ഥിച്ചു. അമ്മ വിദ്യാസമ്പന്നയായ ഒരു സ്ത്രീയാണെന്ന് ഇവിടെ ഉണര്‍ത്തട്ടെ. മറുപടി പറയാന്‍ പ്രാരംഭ ഘട്ടത്തില്‍ ഞാന്‍ ബുദ്ധിമുട്ടിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് അല്ലാഹുവിന്റെ സഹായം അനുഭവിച്ചു. ഇസ്‌ലാം ക്രൂര മതമല്ലെന്നും മാതാപിതാക്കള്‍ക്ക് എന്തിനേക്കാളും പ്രാധാന്യം നല്‍കുന്ന മതമാണെന്നും അത് കൊണ്ട് തന്നെ മകള്‍ക്ക് നിങ്ങളോട് നിലവിലുള്ള സ്‌നേഹാദരവുകള്‍ വര്‍ദ്ധിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഞാന്‍ ഉറപ്പ് നല്‍കി. മകള്‍ ഉയര്‍ച്ചയുടെ പുതുവഴികള്‍ താണ്ടുമെന്നും ഞാനവര്‍ക്ക് ബോധ്യപ്പെടുത്തി. തുടര്‍ന്ന് മാതാപിതാക്കള്‍, മക്കള്‍ അവരോടുള്ള കടമകള്‍ എന്നിവ സംബന്ധിച്ച് സുന്ദരമായ രീതിയില്‍ തന്നെ മനസ്സിലാക്കിക്കൊടുത്തു. അതോടെ അമ്മയുടെ കടും പിടുത്തത്തിനവയവു വന്നു.
മകള്‍ക്ക് വിവാഹ പ്രായമെത്തിയിരിക്കയാണെന്നും വിവാഹത്തെ മതംമാറ്റം പ്രതികൂലമായി ബാധിക്കുമെന്നും അമ്മ എനിക്ക് മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം അവളുടെ കാര്യത്തില്‍ എനിക്ക് ഒറ്റപ്പെട്ട തീരുമാനം സാധ്യമല്ലെന്നും പറഞ്ഞ് അവര്‍ അമ്മാവനോടും ഇതേ പറ്റി അഭിപ്രായം ആരായാന്‍ ഉപദേശിച്ചു. ഇതനുസരിച്ച് അമ്മവാനെ കണ്ടപ്പോള്‍, അവളുടെയും അമ്മയുടെയും അഭിപ്രായമെന്താണോ അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും അമ്മാവന്‍ അറിയിച്ചു. തുടര്‍ന്ന് വിവാഹക്കാര്യത്തില്‍ നിരാശപ്പെടേണ്ടതില്ലെന്നും മുസ്‌ലിം സമൂഹത്തില്‍ നിന്ന് തന്നെ നല്ല വരനെ തയ്യാര്‍ ചെയ്യാമെന്നും ഞാനവര്‍ക്ക് ഉറപ്പു കൊടുത്തു. ഈ അവസരത്തില്‍ ഇക്കാലയളവില്‍ ഞാന്‍ താമസിച്ചിരുന്ന പള്ളിയില്‍ നിത്യേന നിസ്‌കരിക്കാനും എന്നോട് സംവദിക്കാനും വരുമായിരുന്ന ഒരു സുഹൃത്ത് ഉമ്മയുടെ സമ്മതശേഷം അവളെ നിക്കാഹ് കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പക്ഷേ ഈ വിവരം അറിഞ്ഞ ഉടന്‍ സുഹൃത്തിന്റെ ഉമ്മ ആവശ്യപ്പെട്ടത് പെണ്‍കുട്ടി ഉര്‍ദു സംസാരിക്കാന്‍ അറിയുന്നവളും പര്‍ദ്ദ ധരിക്കാന്‍ തയ്യാറാകണമെന്നുമായിരുന്നു. അവള്‍ ഉര്‍ദു സംസാരിക്കുന്നവളല്ലെന്നും, പക്ഷേ കല്യാണനുവാദം നല്‍കുകയാണെങ്കില്‍ പെട്ടെന്ന് തന്നെ അവളെ ഉര്‍ദു സംസാരയോഗ്യയാക്കാമെന്നും ഞാന്‍ ഉറപ്പു കൊടുത്തു. ഇത് കഴിഞ്ഞ് തിരിച്ച് മടങ്ങുകയായിരുന്ന ഞാന്‍ വഴിക്കു വെച്ച് മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടുകയും അവനോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. അവന്‍ ഒരു ഉര്‍ദുവാലയായിരുന്നു. അവിടുന്ന താമസ സ്ഥലത്തേക്ക് വന്നെത്തിയപ്പോള്‍ ഈ ഉര്‍ദുവാലയുടെ ഫോണ്‍ കോള്‍ വന്നു. ആ പെണ്‍കുട്ടിയെ എന്റെ വീട്ടിലേക്ക് അയച്ചോളൂ ഒറ്റ മാസത്തിനകം തന്നെ എന്റെ ഭാര്യ അവളെ ഉര്‍ദു പരിജ്ഞാനമുള്ളവളായിരിക്കുമെന്നും സുഹൃത്ത് ഉറപ്പ് നല്‍കി. ഇതനുസരിച്ച് ഈ പെണ്‍കുട്ടി അവിടെ പോയി താമസിക്കുകയും ഒരു മാസത്തിനകം തന്നെ ഉര്‍ദു ഒഴുക്കോടെ സംസാരിക്കാന്‍ ശീലിക്കുകയും ചെയ്തു. തന്റെ ഭര്‍ത്താവിനൊപ്പം ഇസ്‌ലാം മതാനുയായി ആയി ഇന്നും അവള്‍ സുന്ദരജീവിതം നയിക്കുന്നു.
ഇത് പോലെ അനേകം അനുഭവങ്ങള്‍, ഒരു കലാപരിപാടിക്കിടയില്‍ വെച്ച് കണ്ടുമുട്ടിയ സുഹൃത്തിനെ അനുനിമിഷം കൊണ്ട് മുസ്‌ലിമാക്കാന്‍ സാധിച്ചതും, തനികള്ളുകുടിയനായ ഒരുവനെ -എത്രത്തോളമെന്നാല്‍- എല്ലാവരും വെറുത്ത, ആക്ഷേപിച്ച, തള്ളിപ്പറഞ്ഞ ഒരു പാഴ് വ്യക്തിയെ ലഹരി വിമുക്തനാക്കി ഇസ്‌ലാമിലേക്ക അടുപ്പിക്കാന്‍ സാധിച്ചതും അത് പോലെ മറ്റനവധി നിരവധി വ്യക്തികളില്‍ ഇസ്‌ലാമിക സ്വാധീനം ചെലുത്താന്‍ സാധിച്ചതും എല്ലാം ദൈവ കൃപ കൊണ്ടാണ്. ഈ കൃപ എന്നും പ്രബോധനകര്‍ക്കൊപ്പമുണ്ടാകും.

 

(തുടരും)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on November 1, 2011 by in Nov-Dec'11 and tagged .
%d bloggers like this: