Al Irshad

bi monthly magazine

പേടിസ്വപ്നം

കഥ

ഹബീബ് കോളിയടുക്കം

മോളേ…. എണീക്ക്.. മതി ഉറങ്ങിയത്. ഇന്നല്ലേ എറണാകുളം പോകേണ്ടത്. വാര്‍ദ്ധക്യം കൂടിക്കലര്‍ന്ന ശബ്ദവുമായ് മകളെ വിളിച്ചുണര്‍ത്താന്‍ ലക്ഷിമികുട്ടിയമ്മ പാടുപെട്ടു.
രമ്യ പതുക്കെ ഏണീറ്റ് ബാത്ത് റൂമിലേക്ക് നടന്നു നീങ്ങി. പെട്ടെന്ന് പ്രഭാത കൃത്യങ്ങളെല്ലാം ചെയ്തു തീര്‍ത്ത് അവള്‍ അടുക്കളയിലേക്ക് നീങ്ങി അപ്പോഴേക്കും ലക്ഷ്മികുട്ടിയമ്മ മകള്‍ക്ക് വേണ്ടി ചായ റെഡിയാക്കി വെച്ചു.ഭക്ഷണം കഴിച്ച് കഴിയുമ്പോഴേക്കും തുരുമ്പിച്ച സൈക്കളില്‍ ചിറകടിക്കുന്ന പോലോത്ത തുരുമ്പിച്ച ബെല്ലുമടിച്ച് പത്രക്കാരന്‍ ദാമു പത്രം മുറ്റത്തേക്കെറിഞ്ഞ് സൈക്കള്‍ ചവിട്ടി നീങ്ങി.
അവള്‍ മുറ്റത്തേക്കിറങ്ങി പത്രം എടുത്ത് വരാന്തയില്‍ വന്നിരുന്നു നിവര്‍ത്തി നോക്കി. പെട്ടന്നവള്‍ ഞെട്ടി. അതിന്റെ തല കെട്ട് ” സൗമ്യ മരണത്തിന് കീഴടങ്ങി. രണ്ട് ദിവസങ്ങള്‍ക്ക് ഏതോ കപാലന്റെ കരങ്ങളാല്‍ തീവണ്ടിയില്‍ നിന്നും പുറത്തെറിയപ്പെട്ട് അതി നിഷ്‌കൂരമായി ബലാല്‍ സംഘത്തിനിരയാവുകയും ചെയ്ത സൗമ്യ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ അനുശോചന വാക്കുകള്‍ വായിച്ച് തീരുമ്പോഴേക്കും അവളുടെ കണ്ണീര്‍ സൗമ്യയുടെ ഫോട്ടോയില്‍ ചിത്രം വരച്ച് പഠിക്കുകയായിരുന്നു.


അവളിലൂടെ ഒരു തരിപ്പ്പടര്‍ന്നു കയറി തന്റെ ഇന്നത്തെ എറണാകുളത്തേക്കുള്ള യാത്രയെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്ക് കൈ കാലുകള്‍ക്ക് എന്തോ ക്ഷയം സംഭവിച്ചത് പോലെ തോന്നി.
അവള്‍ പത്രമെടുത്ത് പതിയെ പിതാവിന്റെ മുറിയിലേക്ക് നടന്നു നീങ്ങി. അരകെട്ടിന് താഴെ തളര്‍ന്നു കിടക്കുന്ന പിതാവിനെ കണ്ടപ്പോള്‍ അവളുടെ മു:ഖം ഇരിട്ടിച്ചത് പോലെ തോന്നിച്ചു. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ആ കുടുമ്പത്തെ ഒന്നടങ്കം തകര്‍ത്തു കളഞ്ഞ ആ അപകടം സംമ്പവിച്ചത്.തെങ്ങ് കയറ്റക്കാരനായ പിതാവ് ആറു മാസങ്ങള്‍ക്ക് മുമ്പ് ആമുഹാജിയുടെ പറമ്പില്‍ തേങ്ങയിട്ട് കണ്ടിരിക്കുമ്പോഴാണ് കാല്‍ വഴുതി താഴെക്ക് പതിച്ചത്.
ഉടനെ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചതു കൊണ്ട് ജീവന്‍ രക്ഷിക്കാനായെങ്കിലും ഞട്ടെല്ല് പൊട്ടിയത് കൊണ്ട് ഇതു വരെ കിടക്കയില്‍ നിന്ന് എണീറ്റില്ല ഓപ്പറേഷന്‍ ചെയ്താല്‍ ശരിയാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവര്‍ പറഞ്ഞ പത്തു ലക്ഷം രൂപ ഞങ്ങള്‍ സ്ഥാപനത്തില്‍ പോലും എത്താതായിരുന്നു.
ആദ്യം ഹോസ്പിറ്റലില്‍ കൊണ്ട് പോയതിന്റെ ചെലവ് തന്നേ ഇതുവരെ കൊടുത്തു തീര്‍ത്തിട്ടില്ല. ഇങ്ങനൊയെക്കെ സംഭവിച്ചതോടെ ആകുടുംബം ശരിക്കും തളര്‍ന്നു. അതിനിടയ്ക്ക് ലക്ഷിമിയമ്മ അല്ലറ ചില്ലറ ജോലിയുമായി ആകുടുംബത്തെ പോറ്റി വന്നെങ്കിലും ഇടക്ക് വന്ന പനി ആ പ്രതീക്ഷയേയും തല്ലിക്കെടുത്തി.
(വിവാഹ പ്രായം എത്തി നില്‍ക്കുന്ന രമ്യയെ ഇതുവരെ അവര്‍ ജോലിക്ക് പറഞ്ഞയച്ചില്ല. ഒത്ത വിവാഹാലോചനയും വരാത്തതിനാല്‍ അത് പാതി വഴിക്ക് നിന്നു. അതോടെ ഒരുജോലിയെന്ന സ്വപ്നം അവളില്‍ പൂത്തു അങ്ങനെയാണീ എറണാകുളത്തേക്കുള്ള ജോലി യാത്ര)
”എന്തു ചെയ്യെണം ദൈവമേ…. പത്രം മാറോട് ചേര്‍ത്ത് അവള്‍ അച്ചനെ നോക്കി താനിപ്പോള്‍ ചെകുത്താന്റെ യും കടലിന്റെയും നടുവിലാണെന്നപോലെ അവള്‍ അനുഭവപ്പെട്ടു. അവള്‍ മെല്ലെ അടുക്കളയിലേക്ക് നീങ്ങി അമ്മ ലക്ഷിമിക്കുട്ടിയമ്മ തന്റെ ഉച്ചക്ക് ട്രൈയിനില്‍ നിന്ന് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു.
അവര്‍ അടുപ്പിന്റെ അടുക്കലില്‍ തീ തിന്നുന്നത് കണ്ട് അവളുടെ ഹൃദയം തകര്‍ന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണു നീര്‍ ധാര ധാരയായ് ഒഴുകാന്‍ തുടങ്ങി. അവള്‍ ബാത്ത് റൂമില്‍ പോയി കതകടച്ച് ഏറെ നേരം കരഞ്ഞു. കുറേ സമയത്തിന് ശേഷം അവള്‍ കുളിച്ച് പുറത്തിറങ്ങി. അപ്പോഴേക്കും അമ്മ ഭക്ഷണം പാത്രത്തിലാക്കി പൊതിഞു വെച്ചിരുന്നു. അവള്‍ റൂമില്‍ പോയി തലയണയില്‍ മുഖമര്‍ത്തിക്കരയാന്‍ തുടങ്ങി.
കുറേ സമയമായിട്ടും രമ്യ പുറത്ത് വരാത്തതിനാല്‍ അമ്മ കതകില്‍ മുട്ടി. രമ്യേ… വേഗം തയ്യാറാകൂ…9.00 മണിക്കല്ലേ ട്രൈന്‍ 8.00 മണിയായി അവള്‍ വേഗം വസ്ത്രം മാറി പുറത്തിറങ്ങി. വലത് കൈയ്യില്‍ ചെറിയൊരു ബാഗ് കരുതി അമ്മ അതിലേക്ക് ഭക്ഷണം വെച്ചു.
അവള്‍ മെല്ലെ പിതാവിന്റെയടുത്തേക്ക് ചെന്നു അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അച്ചന്‍ ഉറങ്ങുന്നു അച്ചാ.. അവള്‍ പതുക്കെ വിളിച്ചു.. അച്ചന്‍ പതുക്കെ കണ്ണു തുറന്നു. എങ്ങനെ യാത്ര പറയണമെന്നറിയാതെ അവര്‍ കുഴങ്ങി. ഒരു വിധം യാത്ര പറഞ്ഞ് ആ കാലില്‍ വണങ്ങി അവള്‍ പുറത്തിറങ്ങി.
അമ്മയോട് എന്ത് പറയണമെന്നറിയില്ല… അവള്‍ അമ്മയെ നോക്കി… ആ കണ്ണുകളില്‍ നിന്ന് വെള്ളം ഇറ്റി വീഴാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു പിന്നെയൊരു കെട്ടിപ്പിടിത്തമായിരിന്നു. സര്‍വ്വഭാവങ്ങളും ഇരുവരിലും നിറഞ്ഞ് നിന്നു. അമ്മേ…. മകളേ….
അവസാനം അമ്മ അവളെ പറഞ്ഞാശ്വസിപ്പിച്ചു ”പോയ് വരൂ മകളേ…നല്ലത് വരട്ടെ…”
അവള്‍ പതുക്കെ കൈയ്യെടുത്ത് നടക്കാന്‍ തുടങ്ങി.
പെട്ടെന്നവള്‍ക്ക് സൗമ്യയെ കുറിച്ചോര്‍മ്മ വന്നു. അവളുടെ ദുരന്തം തിനിക്കും വരുമോ എന്ന ചിന്ത അവളില്‍ ആളിപ്പടര്‍ന്നു. ”ഇനി ഒരു പക്ഷെ, ഞാനീ വിടു കാണുമോ?” അവള്‍ ഒരു നിമിഷം തിരഞ്ഞു നോക്കി. വീട്ടു പടിക്കല്‍ ഇരുന്ന് ലക്ഷ്മിക്കുട്ടിയമ്മ കണ്ണീര്‍ വാര്‍ത്തു കൊണ്ട് തന്നെ നോക്കി നില്‍ക്കുന്നു. അവള്‍ അവസാനമായി ആ പൂമുഖത്തേക്ക് ഒന്നു നോക്കി. വീണ്ടും അവള്‍ നടത്തം തുടങ്ങി. നടത്തത്തിലുടനീളം തിരിഞ്ഞു നോക്കാതിരിക്കാന്‍ അവള്‍ പരിശ്രമിച്ചു.
കൃത്യ സമയത്ത് റയില്‍വെ സ്റ്റേഷനില്‍ എത്തിയത് കൊണ്ട് അവള്‍ക്ക് ട്രയിന്‍ കിട്ടി. സര്‍വ്വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അവള്‍ ട്രയിനില്‍ കാല്‍ വെച്ചു. ആ നിമിഷം എന്തോ ഒരു തരിപ്പ് അവളില്‍ കടന്നു കൂടി.
അവള്‍ ബോഗിക്കുള്ളിലൂടെ നടന്നു നീങ്ങി. ഏതോ ഒരു മൂലക്ക് ദൈവം തനിക്ക് കനഞ്ഞിട്ട പോലെ ഒരു ഇരിപ്പിടം കണ്ടപ്പോള്‍ അവള്‍ അതിലിരുന്നു.
ചുറ്റുമുള്ളവരെ നിരീക്ഷിച്ച ശേഷം അവള്‍ ജനലീലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു. തന്റെ മുന്നിലിരിക്കുന്ന കട്ടി മീശക്കാരനെ കണ്ടപ്പോള്‍ അവള്‍ക്ക് സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയെ ഓര്‍മ്മ വന്നു. അവളുടെ ഹൃദയമിടിക്കാന്‍ തുടങ്ങി. സ്ത്രീകളും പുരുഷന്മാരുമായി അഞ്ചോളം പേര്‍ ആ കമ്പാര്‍ട്ട്‌മെന്റില്‍ അവളെക്കൂടാതെയുണ്ടായിരുന്നു. അവരുടെ സംസാരത്തില്‍ നിന്ന് അവര്‍ കുടുംബക്കാരാണെന്ന് തോന്നി.
ഇടക്കിടെയുള്ള അവരുടെ രൂക്ഷമായ നോട്ടം പോലും അവളെ തകര്‍ത്തു കളയാന്‍ പോന്നതായിരുന്നു. ഇടയ്‌ക്കൊരിക്കല്‍ അവര്‍ ബിസ്‌കറ്റ് തിന്നാന്‍ നല്‍കിയപ്പോള്‍ അവള്‍ക്ക് ട്രയിനില്‍ വെച്ച് അന്യരുടെ ഭക്ഷണം കഴിക്കരുത് എന്ന വാക്ക് ഓര്‍മ്മ വന്നു. അവളത് സ്‌നേഹ പൂര്‍വ്വം നിരസിച്ചു.
വിവിധ റയില്‍വേ സ്റ്റേഷനുകള്‍ കടന്നു പോയെങ്കിലും അവളുടെ ഉള്‍ക്കിടിലത്തിന് യോതൊരു മാറ്റവും വന്നിട്ടില്ല. ഇടയ്ക്ക് അവള്‍ യാത്ര മതിയാക്കി തിരിച്ചു വരാന്‍ ചിന്തിച്ചുനെങ്കിലും മാതാപിതാക്കളെ ഓര്‍ത്തപ്പോള്‍ അതെല്ലാം വെറും ചിന്തകളായി തന്നെ അവശേഷിച്ചു.
”എവിടേക്കാ പോകുന്നത്?”
”എറണാകുളത്തേക്ക്”
”എന്തിനാ?” കൂടെയുണ്ടായിരുന്ന ഒരു പുരുഷന്‍ ചോദിച്ചു.
”ജോലി തേടിയാ…”
”എന്താ ഇവിടെയൊക്കെ മാര്‍ക്കറ്റ് കുറവാണോ?”
പെട്ടെന്നൊരു പൊട്ടിച്ചിരി അവിടെയൊക്കെ ആളിപ്പടര്‍ന്നു. അവളുടെ ഹൃദയത്തില്‍ നിന്ന് ഏങ്ങലടികള്‍ ഉയര്‍ന്നു. എന്തു പറയണമെന്നറിയാതെ അവള്‍ കുഴങ്ങി. അവളുടെ കണ്ണുകള്‍ നിറഞ്ഞു.
പിന്നീട് ചോദ്യത്തിന്റെ ശരവര്‍ഷമായിരുന്നു. എല്ലാത്തിനും കണ്ണീര് മാത്രം മറുപടി പറഞ്ഞു. സാധാരണ പത്രങ്ങളിലും ലേഖനങ്ങളിലും താന്‍ വായിക്കുന്ന ട്രയിന്‍ പീഢന കഥകള്‍ തന്റെ ജീവിതത്തില്‍ അച്ചടിക്കുകയാണെന്നവള്‍ മനസ്സിലാക്കി.
പതുക്കെ പതുക്കെ അവരുടെ വാക്കുകളില്‍ അശ്ലീലത കയറിക്കൂടി. പിന്നാലെ ശരീരത്തില്‍ തൊട്ടുള്ള കളിയും തുടങ്ങി. അവള്‍ സൗമ്യയെ കുറിച്ചോര്‍ത്തു. അതിനെല്ലാം സ്ത്രീകള്‍ കൂടി മുന്നിട്ടിറങ്ങിയതോടെ അവളുടെ അവസാന പ്രതീക്ഷയും പടിഞ്ഞാന്‍ ചക്രവാളത്തില്‍ അസ്തമിച്ചു കൊണ്ടേയിരുന്നു.
ഒന്നെതിര്‍ക്കാന്‍ പോലമാവാതെ അവളുടെ കൈക്കാലുകള്‍ അവരെ ഭയത്തോടെ നോക്കി നിന്നു. അവള്‍ അവിടെ നിന്നും എണീറ്റ് ബാത്തുറൂമിലേക്ക് നടന്നു. അവര്‍ തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് അവള്‍ക്കറിഞ്ഞപ്പോള്‍ അവള്‍ നടത്തത്തിന് വേഗത കൂട്ടി.
പക്ഷെ, ബാത്തുറൂമുകള്‍ അടഞ്ഞ് കിടക്കുന്നത് കണ്ട് അവളുടെ അവസാനത്തെ വാതിലും കൊട്ടിയടക്കപ്പെട്ടതായി അവള്‍ക്കു തോന്നി.
”എന്റെ ഈശ്വരാ….! എന്താ ചെയ്യാ?” അവളുടെ നാവില്‍ സര്‍വ്വ ദൈവങ്ങളുടെയും നാമങ്ങള്‍ ഉരവട്ടു കൊണ്ടേയിരുന്നു.
അവര്‍ പൊട്ടിച്ചിരിച്ച് അവളിലേക്കടുത്ത് കൊണ്ടേയിരുന്നു. പിറകില്‍ രണ്ട് പേര്‍ കാവല്‍ നിന്ന് ഒരാള്‍ അവളിലേക്കടുത്തു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ അവള്‍ ഉഴഞ്ഞു. തന്റെ മേല്‍ പാഞ്ഞു വരുന്ന കീരാതനെ തട്ടി മാറ്റി തുറന്നു കിട്ടക്കുന്ന വാതിലിലൂടെ അവള്‍ പുറത്തേക്ക് എടുത്തു ചാടി.
”അമ്മേ…………!!!”
അവളുടെ ആ ദീന രോദനത്തെ കേള്‍ക്കാതെ ട്രയിന്‍ തന്റെ അടുത്ത ലക്ഷ്യത്തിനായി ഇരമ്പലോടെ കടന്നു പോയി.
*** *** ***
പിറ്റേന്നിറങ്ങിയ പത്രത്തിന്റെ തലക്കെട്ടുകള്‍ പറയേണ്ടതില്ലല്ലോ?! അവര്‍ ശരിക്കും അതാഘോഷിച്ചു. ”സൗമ്യ…, രമ്യ…, ഇനി…?,” ”വീണ്ടും ട്രയിന്‍ പീഢനം,” ”സൗമ്യ ഒരു തനിയാവര്‍ത്തനം” തുടങ്ങി നീളുന്ന ആ വമ്പന്‍ നിര.
മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും അനുശോചനവും കൂടി ചേര്‍ത്തിറക്കിയ അന്നത്തെ പത്രമെല്ലാം രമ്യയെ വിറ്റ് കാശാക്കി. രാഷ്ട്രീയ നേതാക്കളും നാട്ടിലെ പ്രമാണി മാരും…
അനുശോചനമറിയിച്ച് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.
പെരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം വീട്ടിലെത്തുമ്പോഴേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ വീടിന്റെ ഉമ്മറത്തില്‍ നിന്ന് രമ്യ തങ്ങളുടെ പാര്‍ട്ടിയുടെ അനുഭാവിയായിരുന്നുവെന്ന് പറഞ്ഞ് ടി വി ചാനലില്‍ നിറഞ്ഞ് നിന്നു.
മൃതദേഹം വീട്ടിലെത്തിയപ്പോഴേക്കും ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമായ് അവരുടെ വീട് നിറ്ഞ്ഞു.
ലക്ഷിമിക്കുട്ടിയമ്മ മകളുടെ മൃതദേഹം കാണാന്‍ പുറത്തിറങ്ങി… ആംബുലന്‍സില്‍ നിന്നും മൃതദേഹം വീടുനു മുന്നിലേക്ക് വച്ചു.
മോളേ…. എണീക്ക്….മോളെ മതി ഉറങ്ങിയത് ഇന്നല്ലെ എറണാകുളം പോകേണ്ടത്
വാര്‍ദ്ധ്യക്യം കലര്‍ന്ന ശബ്ദവുമായ് മകളെ വിളിച്ചുണര്‍ത്താന്‍ പാടുപെട്ടു രമ്യ തന്റെ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു ചുറ്റുപാടും നിരീക്ഷിച്ചു. ശേഷം അവള്‍ പതുക്കെ ബാത്ത് റൂമിലേക്ക് നീങ്ങി.
അപ്പോഴേക്കും ലക്ഷ്മിക്കുട്ടിയമ്മ അവള്‍ക്ക് ചായ റഡിയാക്കി വെച്ചു. ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും തുരുമ്പിച്ച സൈക്കിളില്‍ ചിരട്ടക്കിട്ടടിക്കുന്ന പോലോത്ത തുരുമ്പിച്ച ബെല്ലുമടിച്ച് പത്രക്കാരന്‍ ദാമു പത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് സൈക്കിള്‍ ചവിട്ടി നീങ്ങി.
അവള്‍ മുറ്റത്തേക്കിറങ്ങി പത്രമെടുത്ത് വരാന്തയില്‍ വന്നിരുന്ന് നിവര്‍ത്തി നോക്കി. അതിലെ തലക്കെട്ട് കണ്ട് അവള്‍ നടുങ്ങി. ”സൗമ്യ മരണത്തിന് കീഴടങ്ങി.” അവള്‍ പത്രം വിശദമായി വായിക്കാന്‍ തയ്യാറായി.
തന്റെ ദുഃസ്വപ്നം യാഥാര്‍ത്ഥ്യമാവുന്നുണ്ടോയെന്നറിയാതെ……..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on November 1, 2011 by in Nov-Dec'11 and tagged .
%d bloggers like this: