Al Irshad

bi monthly magazine

ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ പലിശയുണ്ടാകുമോ?

അല്‍ ഉസ്താദ്‌

ഹാശിം കോട്ടൂര്‍, സമീര്‍ മൊഗര്‍

? ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ പലിശയ്ക്ക് സാധ്യതയുണ്ടോ. പലിശ തടയാന്‍ വല്ല മാര്‍ഗവുമുണ്ടോ.
=പണം സ്വര്‍ണത്തിന്റെ സ്ഥാനത്താണെന്ന് വെക്കുമ്പോള്‍ രണ്ടും ഒരേ ഇനത്തില്‍ പെട്ടതാകും. ഈ ഇടപാടില്‍ മൂന്ന് ശര്‍ത്വുകള്‍ നിര്‍ബന്ധമാണ്. റൊക്കം കൊടുക്കല്‍, പരസ്പരം കൈമാറല്‍, തുല്യമാവല്‍ എന്നിവയാണ്. എന്നാല്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ അവിടെ ശര്‍ത്വ് നഷ്ടപ്പെടുന്നത് കൊണ്ട് പലിശ വരുന്നു.
എന്നാല്‍ പലിശ തടയാന്‍ ഒരു മാര്‍ഗമുണ്ട്. ഉദാഹരണമായി ഒരാള്‍ 25പവന്‍സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. അതിന് ആകെ 5ലക്ഷം രൂപയാകുന്നു. അയാളുടെ പക്കലുള്ളത് 3ലക്ഷം രൂപ. എന്നാല്‍ ആദ്യം ജ്വല്ലറിയില്‍ പോയി ഉടമയോട് 2ലക്ഷം രൂപ കടം വാങ്ങുക. എന്നിട്ട് മൊത്തം കൂട്ടി 5ലക്ഷം കൊടുക്കുമ്പോള്‍ അതില്‍ 2ലക്ഷം കടമായി വരുന്നതാണ്. പലിശയാവുന്നില്ല.

? ഭര്‍ത്താവ് മരിച്ച സ്ത്രീ ജീവിത കാലം മുഴുവനും വെള്ള വസ്ത്രം ധരിക്കണമെന്ന് ശറഇല്‍ നിയമമുണ്ടോ.
= ഭര്‍ത്താവ് മരിച്ച സ്ത്രീ ഇദ്ദ കഴിയുന്നത് വരെ ആഢംബര രഹിതമായിരിക്കല്‍ നിര്‍ബന്ധമാണ്. ഭംഗിക്കുവേണ്ടി ചായം മുക്കിയ വസ്ത്രം, സുഗന്ധം, ആഭരണം, സുറുമ തലയില്‍ എണ്ണതേക്കല്‍ എന്നീ ആഢംബരങ്ങള്‍ ഉപേക്ഷിക്കുന്നതിനാണ് ആഢംബര രഹിതമായിരിക്കല്‍ എന്നീ പറയുന്നത്. ഇദ്ദ കഴിഞ്ഞാല്‍ ഇത് വേണ്ടതില്ല. മരിച്ചതിന്റെ പേരില്‍ വസ്ത്രം മാറുക തുടങ്ങിയ ദുഃഖം പ്രകടനങ്ങള്‍ഹറാമാണ്. മരിച്ച് പോയ ഒരുവ്യക്തിയുടെ പേരില്‍ മൂന്ന് ദിവസത്തിലധികം മുഴിഞ്ഞ വസ്ത്രത്തിലിരിക്കല്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും അനുവദനീയമല്ല.

? സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യം വെളിവാക്കല്‍ അനുവദനീയമാണെന്ന് അല്ലാഹു സൂറത്തുന്നൂറില്‍ എണ്ണിപ്പറഞ്ഞവരുടെ കൂട്ടത്തിലുള്ള പിതാക്കള്‍ എന്നതില്‍ പിതൃവ്യന്‍മാര്‍ പെടുമോ. എങ്കില്‍ ഭര്‍ത്യ പിതാക്കള്‍ എന്നതില്‍ ഭര്‍ത്യ പിതൃവ്യന്മാരും ഉള്‍പെടില്ലെ. അവരെ സ്ത്രീകള്‍ക്ക് കാണാന്‍ പറ്റുമോ.
= സൂറത്തിലെ ആയത്തില്‍ പിതാക്കള്‍ എന്നേ പറഞ്ഞിട്ടുള്ളൂ. പിതൃസഹോദരന്മാരും മാതൃസഹോദരന്മാരും ഇവിടെ പറയപ്പെട്ടിട്ടില്ലെങ്കിലും അവരും മഹ്‌റമുകള്‍ തന്നെയാണ്. അതിനാല്‍ അവരില്‍ നിന്നും സ്ത്രീകള്‍ മറയേണ്ടതില്ല. വിവാഹ ബന്ധം പാടില്ലാത്തവര്‍ക്കാണല്ലോ മഹ്‌റമുകള്‍ എന്ന് പറയുന്നത്. എന്നാല്‍ ഭര്‍തൃപിതൃവ്യന്മാര്‍ ഇപ്രകാരമല്ല. സൗന്ദര്യം വെളിവാക്കുന്നവരുടെ കൂട്ടത്തിലോ വിവാഹം പാടില്ലാത്തവരുടെ കൂട്ടത്തിലോ അവരെ എവിടെയും എണ്ണിയിട്ടില്ല. അതിനാല്‍ അവരെ സ്ത്രീകള്‍ക്ക് കാണാന്‍ പറ്റില്ല.

? വസ്ത്രത്തില്‍ ചായം മുക്കുന്നതിന്റെ വിധിയെന്ത്. ഉജാല ചായം മുക്കുന്നതില്‍ പെടുമോ.
= എല്ലാ സമയത്തും വെള്ള വസ്ത്രം ധരിക്കലാണ് ഏറ്റവുമുത്തമം. പിന്നെ ഉത്തരം നെയ്യുന്നതിന് മുമ്പ് ചായം മുക്കിയ വസ്ത്രമാണ്. നബി(സ) ചായം മുക്കിയ വസ്ത്രം ധരിച്ചിരുന്നതായി കാണാം. നെയ്തതിന് ശേഷം ചായം മുക്കല്‍ കറാഹത്തില്ലെന്നാണ് തുഹ്ഫയില്‍ ഇബ്‌നു ഹജര്‍ തങ്ങള്‍ ബലപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെപ്പറയുമ്പോള്‍ ഉജാല മുക്കല്‍ ഏതായാലും വിരോധമില്ലെന്ന് മനസ്സിലാക്കാം. ചായം മുക്കല്‍ കറാഹത്താണെന്ന് പറഞ്ഞാലും ഉജാല മുക്കല്‍ കറാഹത്തില്ല.

? ഒരു സ്ത്രീക്ക് ഹജ്ജിന് പോകുവാനുള്ള സാമ്പത്തിക ശേഷിയും ആരോഗ്യവമുണ്ട്. കൂടെ പോവാന്‍ ബന്ധുക്കളാരുമില്ല. അങ്ങനെ ഹജ്ജ് ചെയ്യാതെ അവള്‍ മരണപ്പെട്ടു. അവളുടെ അനന്തരസ്വത്തില്‍ നിന്നും അവള്‍ക്കു വേണ്ടി ഹജ്ജ് ചെയ്യിക്കല്‍ നിര്‍ബന്ധമുണ്ടോ?
= ഒരു സ്ത്രീക്ക് ഹജ്ജ് നിര്‍ബന്ധമാകണമെങ്കില്‍ ഭര്‍ത്താവോ തൊട്ടാല്‍ വുളൂഅ് മുറിയാത്ത പുരുഷനോ കൂടെ പുറപ്പെടാനുണ്ടായിരിക്കണം. ആവശ്യമാണെങ്കില്‍ കൂടെ പോകുന്നയാളുടെ കൂലിയും അവള്‍ തന്നെ കൊടുക്കേണ്ടി വരും. ആളില്ലെങ്കില്‍ അവളുടെ മേല്‍ ഹജ്ജ് നിര്‍ബന്ധമാവുകയില്ല. സാമ്പത്തിക ശാരീരിക സേഷിയുണ്ടായിട്ടും കൂടെ പോവാനാളില്ലാത്തതിനാല്‍ ഹജ്ജ് നിര്‍വഹിക്കാതെ മരണപ്പെട്ട സ്ത്രീയുടെ മേല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമില്ല. അവളുടെ മേല്‍ ഹജ്ജ് നിര്‍ബന്ധമായിട്ടില്ല എന്നതാണ് കാരണം.

? ഭൂമിയില്‍ കുഴിച്ചുണ്ടാക്കുന്നതിന് പകരം മയ്യിത്ത് നിലത്ത് കിടത്തി മുകളില്‍ കെട്ടിപ്പൊക്കി ഖബറുണ്ടാക്കുന്നതിന്റെ വിധിയെന്ത്?
= സാധിക്കുന്നിടത്ത് ഭൂമി കുഴിച്ച് ഖബറുണ്ടാക്കിയാണ് മയ്യിത്ത് മറവ് ചെയ്യേണ്ടത്. കുഴിക്കാതെ മയ്യിത്ത് നിലത്തി കിടത്തി മേല്‍പോട്ട് പടുത്തുയര്‍ത്തി ഖബറുണ്ടാക്കുന്നത് ശരിയല്ല. അതിന് ‘ദഫന്‍’ (മറവു ചെയ്യല്‍) എന്ന് പറയുന്നതല്ല. അതിനാലത് ഹറാമാണ്.

? അഖീകത്ത് അറുക്കുന്ന കാര്യത്തില്‍ നമ്മുടെ നാടുകളില്‍ സാധാരണ നടക്കുന്നത് പോലെ അറുക്കലും മുടിയെടുക്കലും ഒരേ സമയത്താവണമെന്നതിന്ന് വല്ല അടിസ്ഥാനവുമുണ്ടോ?. ഇതിന്റെ ശരിയായ ക്രമം വിശദീകരിക്കാമോ?
= ഒരു കുഞ്ഞിന്റെ അഖീഖത് മൃഗം അറുക്കുന്ന സമയത്ത് തന്നെ മുടി കളയണമെന്നതിന് ഒരടിസ്ഥാനവുമില്ല. ആ കുഞ്ഞിന്റെ ഏഴാം ദിവസത്തില്‍ അറുക്കലും പേര് വെക്കലും സുന്നത്താകുന്നു. ബലി മൃഗത്തെ അറുത്തതിന്ന് ശേഷമാണ് മുടി കളയേണ്ടത്. കുട്ടിയുടെ തലയില്‍ അറുക്കപ്പെട്ട മൃഗത്തിന്റെ രക്തം തടവല്‍ കറാഹത്താകുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on November 1, 2011 by in Nov-Dec'11 and tagged , .
%d bloggers like this: