Al Irshad

bi monthly magazine

ഞാന്‍ പടയോട്ടക്കാരന്‍

മുഹമ്മദ് കുഞ്ഞി ഹുദവി മുക്കൂട്‌

ഓ…….! എന്റെ ലക്ഷ്യം….
ഉന്നതമാണെന്റെ…….
ജീവിത വഴിയില്‍
എന്റെ ലക്ഷ്യം…
പ്രാരാബ്ദങ്ങള്‍…….പൂമാലകള്‍……..
വിജയം… ലക്ഷ്യം.. ഓ……! എന്റെ വിജയം
അലറിയാര്‍ക്കുന്ന കടലലകള്‍
എന്‍ മുന്നില്‍ കുതോളങ്ങള്‍ മാത്രം……
വാനലോകതാരങ്ങള്‍
ഒരു ചാണകലെമാത്രം……
പശ്ചിമ മലത്തട്ടുകള്‍
പൂഴിമണല്‍ കൂനയായി എന്റെ കുളമ്പടിയില്‍.
ചെങ്കൂത്തായ മലമ്പാതകള്‍
പട്ടുപരവതാനിപോലെളിമായായി…….
ഇരുട്ടിരട്ടിച്ച രാവുകളോ
ഉള്‍കാഴ്ച നല്‍കിടും വഴിയായിത്തീരുന്നു……..
ഞാന്‍ നേരിടേണ്ടി വന്ന യുദ്ധങ്ങള്‍
ഉലകത്തിലെ വെറും കളിതമാശകള്‍…….
തകര്‍ന്നുപോയ പ്രണയങ്ങള്‍
അസ്ഥിത പുസ്തകത്തില്‍
അതുല്യപാഠങ്ങളായിക്കഴിഞ്ഞു………
ഞാനൊരു പടയാളി……..!!!
എന്നിലെ മുറിവുകള്‍
അനുഭവം പാഠമാക്കുന്നതില്‍ മുഖത്തടിമാത്രം.
മൗനം ഭീക്ഷിച്ച മാത്രകള്‍
വിപ്ലവചിന്ത
എരിഞ്ഞമര്‍ന്ന ശൂന്യതയായിരുന്നു…….
അതെ…. ഞാനൊരു പടയാളി
ഞാന്‍ ലക്ഷ്യത്തെ തേടുമ്പോള്‍
ഉലകമൊന്നുമല്ലാതായി മാറുന്നു.
രാജ്യങ്ങള്‍, ഭൂഖണ്ഡങ്ങള്‍
ഗോളങ്ങള്‍, പ്രപഞ്ചങ്ങള്‍
സകലവും ശൂന്യം……..
സകല കരഘോഷവും
മൂകം……..
ലക്ഷ്യം മാത്രം……. വിജയത്തില്‍
ഉച്ചിയില്‍ നിര്‍വൃതി തന്‍
ധ്വജം നാട്ടുവോളം
ലക്ഷ്യം……….ഹ! എന്റെവിജയം
വിജയം…… ഹ! എന്റെ ലക്ഷ്യം
അതെ……..
ഞാനൊരു പടയോട്ടക്കാരന്‍
പടയോട്ടക്കാരന്‍ മാത്രം………..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: