Al Irshad

bi monthly magazine

വിരിയിക്കുക, നന്മയുടെ പൂക്കള്‍

സിറാജുദ്ധീന്‍ ഹുദവി പല്ലാര്‍

ര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന റമദാനിലെ അന്തര്‍ സംസ്ഥാന പര്യടനമാണ് മനസ്സില്‍. ആഴ്ചകള്‍ നീണ്ട പ്രബോധന യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കമാണ്. വഴിയില്‍ നിശ്ചയിക്കപ്പെട്ട ഒന്ന് രണ്ട് ലക്ഷ്യ സ്ഥാനങ്ങള്‍ കൂടിയുണ്ട്.നാട്ടിലെ നോമ്പു തുറ വിഭവങ്ങളുടെ ഊറി വന്ന ഓര്‍മ്മകളും ക്ഷീണം കീഴടക്കിയ ആവേശ ജ്വാലയെ കെട്ടുപോകാതെ സൂക്ഷിക്കുന്ന രണ്ട് സുഹൃത്തുക്കളും മാത്രമാണ് കൂട്ട്. കര്‍ണ്ണാടകയിലൂടെയാണ് ട്രൈന്‍ സഞ്ചരിക്കുന്നത്. ലക്ഷ്യ സ്ഥാനമായ കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലാ ആസ്ഥാനത്ത് വണ്ടിയിറങ്ങി. സമയം വൈകുന്നേരം ഏഴു മണി. അല്‍പം ദൂരം നടന്ന് ഒരു മസ്ജിദിലെത്തി. ഇമാമിനെക്കണ്ടു സംസാരിച്ചു.പ്രതിഫലേച്ഛ കൂടാതെയുള്ള ഈ ഉദ്യമത്തെ അദ്ദേഹം നന്നായിശ്ലാഘിച്ചു. തറാവീഹിന്ന് ശേഷം സഹ്‌രി(അത്താഴം)കഴിക്കാന്‍ ക്ഷണിച്ചു. പോയി നോക്കിയപ്പോള്‍ അദ്ധേഹത്തിന് വേണ്ടി കൊണ്ടു വന്ന ഭക്ഷണം മാത്രമേയുള്ളൂ ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു. അവസാനം ആ നല്ല മനസ്സിന് മുമ്പില്‍ കീഴടങ്ങേണ്ടി വന്നു. പച്ചരിച്ചോറിന്റെ ഓരോ പിടിയും പാത്രത്തിലേക്ക് വാരിയിട്ടു തന്ന ആ നിസ്വാര്‍ത്ഥന്റെ വാക്കുകള്‍ ”ആറാം സേ ഘാഇയേ….. ഹമാരാഘാനാ തുമാരാ ഘാനാ…”(സുഭിക്ഷമായി തിന്നൂ, നമ്മുടെ ഭക്ഷണം നിങ്ങളൂടേതാകുന്നു)

രണ്ട് ദിവസം അവിടെ തങ്ങി ഓരോ നിമിഷത്തിലും അദ്ദേഹത്തിന്റെ സഹകരണത്തിന്റെ, വാത്സല്യത്തിന്റെ, ഒരായിരം സമുദ്രങ്ങള്‍ ഞങ്ങള്‍ കണ്ടു. തികച്ചൊന്നും പ്രതീക്ഷിക്കാത്ത, തികച്ചും അപരിചിതമായ ഞങ്ങളോടുള്ള പെരുമാറ്റം അത്ഭുതകരമായിരുന്നു. അവസാനം ഇനിയും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം ഒന്നു കൂടി പറഞ്ഞു ”അവ്ര്‍ നഹീ തോ മഹ്ശര്‍മേ മിലേങ്കേ…” (എവിടെയും കണ്ട് മുട്ടിയില്ലാ എങ്കില്‍ മഹ്ശറയില്‍ വെച്ച് കാണാം)
പറഞ്ഞു വന്നത് ചില രൂപങ്ങള്‍, വാക്കുകള്‍ , കര്‍മ്മങ്ങള്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കും. കാലം ഹൃദയത്തിന്റെ ചുമരില്‍ എത്ര പുതിയ ചിത്രങ്ങള്‍ കോരിയിട്ടാലും മാഞ്ഞുപോകാത്ത, മായ്ക്കപ്പെടാത്ത ചിലവരകളുണ്ട്. നന്മയുടെ, നിസ്വര്‍ത്ഥതയുടെ, നിശ്കളങ്കതയുടെ ചില കൈയൊപ്പുകള്‍. വിശ്വസത്തിന്റെ സുഗന്ധം മുഴുവന്‍ ജീവിതത്തില്‍ ആവാഹിച്ചു കഴിഞ്ഞാല്‍ മനുഷ്യന്‍ പരിമളം പരത്തുന്ന ഒരു പുഷ്പമാകുന്നു. കുടെയുള്ളവര്‍ക്ക് മധുരത്തേന്‍ നല്‍കുന്ന, സഹൃദയര്‍ക്ക് സമാശ്വസത്തിന്റെ പുഞ്ചിരി നല്‍കുന്ന ഒരു സ്‌നേഹസാന്നിധ്യം.
നബി(സ) പറഞ്ഞു”ഞാന്‍ നിയുക്തനായത് മഹത് ചര്യകളുടെ പൂര്‍ത്തീകരണത്തിനാണ്”. മാനുഷിക മൂല്യങ്ങളുടെ ഉന്നമനമാണ് പ്രവാചകാഗമനത്തിന്റെ ലക്ഷ്യമെന്ന് ചുരുക്കം. വേദനിക്കുന്നവരുടെ പക്ഷം ചേരാനും നിരാലംബര്‍ക്കു ആലംബമേകാനും ഒരു വിശ്വാസിക്ക് പ്രചോദനമേകേണ്ടത് അവന്റെ മത തത്വങ്ങള്‍ തന്നെയാണ്. വിറക് ചുമക്കാന്‍ കഷ്ടപ്പെടുന്ന ഏതോ ഒരു വൃദ്ധക്ക് ആലംബമേകി വിശ്വാസത്തിന്റെ സുഗന്ധം പരാഗണം ചെയ്ത പ്രവാചകനാകണം പ്രബോധകനായ വിശ്വാസിയുടെ മാതൃക.
പിതാവ് മകന് നല്‍കുന്ന സല്‍സ്വഭാവ പാഠങ്ങള്‍ 8 ഗാലന്‍ ധാന്യം ധര്‍മ്മം ചെയ്യുന്നതിനെക്കാള്‍ പുണ്യമാണെന്നാണ് ഹദീസ് പാഠം. നന്മയുടെ ആദ്യപാഠങ്ങള്‍ വീട്ടില്‍ നിന്നു തന്നെ കിട്ടി ശീലിക്കണമെന്നര്‍ത്ഥം. ശീലങ്ങള്‍ സ്വായത്തമാക്കുന്ന ഇളം പ്രായത്തില്‍ രക്ഷിതാക്കളുടെ സ്വാധീനം വളരെ ണ്ണായകമാണെന്നാണ് (1-8 പ്രായത്തില്‍ 80% വരെ) ആധുനിക മനഃശാസ്ത്രമതം. പുകവലിക്കുന്ന പിതാവ് കുട്ടിക്ക് ലഹരി ഉപയോഗത്തിന്റെ വഴികള്‍ പരിചയപ്പെടുത്തിക്കൊടുക്കുകയാണ്. പത്താം ക്ലാസ്സ് പാസ്സായതിന് ഉപ്പ പ്രഖ്യാപിച്ച സ്‌നേഹ സമ്മാനം മറന്നു കളഞ്ഞത് വാഗ്ദത്ത ലംഘനത്തിന്റെ ഉത്തമപാഠമായി കുട്ടി മനസ്സിലാക്കുന്നു. സ്വയം ജീവിതം നന്മയില്‍ ക്രമപ്പെടുത്തി സ്‌നേഹോപദേശത്തോടെ മക്കളെയും ഉത്തമചര്യയിലേക്ക് കൊണ്ട് വരാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. മുടി വികൃതമായി വെട്ടിയ സഹോദരനോട് നബി(സ) പറഞ്ഞത്, എത്ര നല്ലവനാണിവന്‍ ഈയൊരു ന്യൂനതയില്ലെങ്കില്‍ എന്നാണ്. അവന്റെ നന്മകള്‍ പൂര്‍ണ്ണമായി ഉള്‍കൊണ്ട് തിന്മയെ വിപാടനം ചെയ്യാനുള്ള മികച്ച മനഃശാസ്ത്ര സമീപനം.
ഒരിക്കല്‍ ഉമ്മു ഹബീബ(റ) പ്രവാചകനോട് ചോദിച്ചു. ഒരു സ്ത്രീക്ക് ജീവിതകാലത്ത് (വ്യത്യസ്ഥ കാലയളവില്‍) രണ്ട് ഭര്‍ത്താക്കന്‍മാരുണ്ടായിരുന്നു. അവളും രണ്ട് ഭര്‍ത്താക്കന്മാരും മരിച്ച് സ്വര്‍ഗത്തിലെത്തുന്നു. എങ്കില്‍ ആരുടെ കൂടെയായിരിക്കും അവള്‍. അവിടുന്ന് പറഞ്ഞു. ”അവള്‍ തിരഞ്ഞെടുക്കും ആരാണോ ദുന്‍യാവില്‍ സല്‍സ്വഭാവിയായിരുന്നത് അവനായിരിക്കും തിരഞ്ഞെടുക്കപ്പെടുക.”. ശേഷം പ്രവാചകന്‍ കൂട്ടിച്ചേര്‍ത്തു ”സല്‍സ്വഭാവം ഇഹപര സൗഭാഗ്യങ്ങളെ മുഴുവന്‍ എടുത്തു കൊണ്ട് പോയിട്ടുണ്ട് ഉമ്മു ഹബീബാ….”
ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്ന് ചോദിച്ചു. ആരെയാണ് അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടം? ഏത് പ്രവര്‍ത്തനമാണ് ഇഷ്ടം? അവിടുന്ന് പ്രതിവചിച്ചു. ”അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരം ചെയ്യുന്നവനാണ്. ഇഷ്ടകര്‍മ്മം ഒരു മുസ്‌ലിമിനെ സന്തോഷിപ്പിക്കുക, അവന്റെ വിശപ്പകറ്റുക എന്നിവയിലേതെങ്കിലുമൊന്നാണ്.”
മദീനയിലെ മസ്ജിദില്‍ ഒരു മാസം ഇഅ്തിക്കാഫിരിക്കുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ഒരു സഹോദരന്റെ ആവശ്യത്തിന് അവനൊപ്പം സഞ്ചരിക്കലാണെന്നാണ് സാമൂഹ്യസേവകനായ പ്രവാചകന്റെ മറ്റൊരധ്യാപനം.
ചുരുക്കത്തില്‍ നന്മയുടെ വിളനിലമായിരിക്കും വിശ്വാസിയുടെ പെരുമാറ്റ രീതികള്‍. അനേകം പേരെ സത്യത്തിലേക്ക് വഴിനടത്താന്‍ പ്രവാചകന്‍ സ്വീകരിച്ച ഒറ്റമൂലിയായിരുന്നു ഈ പെരുമാറ്റ രീതി. അത് കൊണ്ട് തന്നെയാണ് ഖുര്‍ആന്‍ പ്രവാചകന്ന് സാക്ഷ്യപത്രം നല്‍കിയത് ”നിശ്ചയം നിങ്ങള്‍ ഉത്തമമായ സ്വഭാവത്തിന്‍മേലാകുന്നു”.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on October 31, 2011 by in Annual Issue'2011 and tagged .
%d bloggers like this: