Al Irshad

bi monthly magazine

മേല്‍പറമ്പില്‍ വിരിഞ്ഞ ജ്ഞാന കുസുമം

അഭിമുഖം
അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ / റാശിദ് പൂമംഗലം

 

ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും പ്രിയ സുഹൃത്ത് മന്‍സൂര്‍ കളനാട് ഉസ്താദുമായി മറ്റൊരഭിമുഖം തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്ഷമയോടെ നല്‍കുമ്പോള്‍ തന്നെ മസ്അല പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും അവര്‍ ഓരോന്നായി പടിയിറങ്ങിക്കൊണ്ടുമിരുന്നു. ഞങ്ങള്‍ വന്നെത്തിയ സമയം അനുചിതമായോ എന്ന് വേവലാതിപ്പെട്ടു നല്‍ക്കുമ്പോഴാണ് ഉസ്താദ് ഞങ്ങളെ വിളിച്ചത് വന്ന കാര്യം ഉണര്‍ത്തിച്ചപ്പോള്‍ യാതൊരു വൈമനസ്യവും പ്രകടിപ്പിക്കാതെ എന്നാല്‍ നമുക്ക് തുടങ്ങാം” എന്നു പറയുകയും ചെയ്തു. ആദ്യ അഭിമുഖക്കാരന്റെ സമയം കഴിയട്ടെ അത് വരെ ക്ഷമിക്കാന്‍ പറയുകയും ചെയ്തു. അല്‍പ സമയത്തിനുള്ളില്‍ ഞങ്ങളെ അടുത്തു വിളിച്ചു ഞങ്ങള്‍ അടങ്ങിയൊതുങ്ങി ആ വല്യമനുഷ്യന്റെ ഓരം ചേര്‍ന്നു നിന്നു. ലാളിത്യത്തോടെ അദ്ദേഹം സംസാരിച്ചു തുടങ്ങി ഞങ്ങളുടെ ഓരോ ചോദ്യത്തിന് ഉത്തരമായും കൊണ്ട്……. വളരെ താഴ്ന്ന ശബ്ദത്തിലായിരുന്നു സംസാരമെങ്കിലും അതില്‍ വല്ലാത്തൊരു മുഴക്കവും വ്യക്തതയും നിഴലിക്കുന്നതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.

ആദ്യം ഉസ്താദിന്റെ കുടുംബത്തില്‍ നിന്നു തന്നെ സംസാരിച്ചു തുടങ്ങാം, എന്നായിരുന്നു ഉസ്താദിന്റെ ജനനം? ഉസ്താദിന്റെ ഉമ്മ ബാപ്പ ഇവരെക്കുറിച്ചൊക്കെ വിശദീകരിക്കാമോ?
അബ്ദുല്‍ ഖാദര്‍ എന്നവരുടെ മകന്‍ മുഹമ്മദിന്റെയും മല്ലം മമ്മദ്ക്കയുടെ മകള്‍ ആസിയയുടെയും മകനായ എന്റെ കുടുംബത്തിന്ന് പണ്ഢിത പശ്ചാത്തലങ്ങളൊന്നുമില്ല.
ജനന തിയ്യതി എനിക്ക് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല, തെക്കില്‍ നിന്നുള്ള മാങ്ങാടന്‍
അബ്ദുറഹ്മാന്‍ മകന്‍ അബ്ദുല്ലയുടെ മകള്‍ ആയിശയാണ് എന്റെ ഭാര്യ, എനിക്ക് പന്ത്രണ്ട് മക്കളുണ്ടായതില്‍ മൂന്നാള്‍ മരണപ്പെട്ടുപ്പോയി, പണ്ഢിതന്‍മാരുടെതായ ഒരു പാരമ്പര്യമൊന്നും എന്റെ കുടുംബത്തിനില്ല.

ഉസ്താദിന്റ വിദ്യഭാസ കാലം എങ്ങനെയായിരുന്നു?മത പഠനം മാത്രമായിരുന്നോ ഉണ്ടായിരുന്നത്?
എന്നെ ആദ്യമായി ഖുര്‍ആന്‍ പഠിപ്പിച്ചത് മൊയിതീന്‍ കുട്ടി മുസ്‌ലിയാര്‍ കക്കാട് എന്ന ഉസ്താദാണ്. അദ്ദേഹമാണ് എന്നെ കിതാബ് ഓതാനായി ആദ്യമായി മംഗലപ്പാടി ദര്‍സില്‍ ചേര്‍ത്തത്.അവിടെ ഞാന്‍ ആറു മാസം ഒതി.മംഗലപ്പാടി കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ് അന്നെനിക്ക് കിതാബ് ഓതി തന്നത്.ഇത് ഏകദേശം പത്താം വയസ്സിലാണ്. അതിന്ന് ശേഷവും തളിപ്പറമ്പ് തങ്ങള്‍ പള്ളിയില്‍ ഒരു വര്‍ഷത്തിലധികം ഓതിപ്പടിച്ചു.
പിന്നീട് തകയം ദര്‍സില്‍ ഒന്നരവര്‍ഷം പഠിച്ചു. വെള്ളാപൂര്‍ മഹ്മൂദ് മുസ്‌ലിയാരും വെള്ളൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുമാണ് അവിടെ ഗുരുനാഥന്മാര്‍.ചിത്താരി ദര്‍സില്‍ പൂച്ചക്കാട് അബ്ദുള്ള മുസ്‌ലിയാരുടെ കീഴില്‍ രണ്ടര വര്‍ഷവും ബീരിച്ചേരിയില്‍ ഷാഹുല്‍ ഹമീദ് തങ്ങളുടെ കീഴില്‍ ആറ് മാസവും ഓതിയിട്ടുണ്ട്. പിന്നീടാണ് ഞാന്‍ കീഴൂര്‍ കടവത്ത് എത്തുന്നത്. കുഞ്ഞിപ്പ എന്നറിയപ്പെടുന്ന ഹാജി മുഹമ്മദ് മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ നീണ്ട അഞ്ചു വര്‍ഷം അവിടെ ഓതിപ്പഠിച്ചു.

ദര്‍സ് ജീവിതത്തില്‍ ഇപ്പോഴും ഓര്‍ക്കുന്ന എന്തെങ്കിലും അനുഭവങ്ങളുണ്ടായിട്ടുണ്ടോ?
അങ്ങനെ ഓര്‍ക്കാന്‍ മാത്രം അനുഭങ്ങളൊന്നും ഇല്ലെന്ന് തോന്നുന്നു.അന്നൊന്നും പഠനം കഴിഞ്ഞാല്‍ ഉസ്താദുമാരായിട്ട് കൂടുതല്‍ ഇടപഴകാനുള്ള അവസരമുണ്ടായിരുന്നില്ല.

ഉസ്താദിന്റെ ഭൗതിക വിദ്യാഭ്യാസം എങ്ങനെയായിരുന്നു?
ദൗതിക പരമായി ഞാന്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല. അന്ന് ദര്‍സില്‍ പത്രം പോലും വായിക്കാന്‍ പറ്റില്ലായിരുന്നു. വെറും പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. വഅളിനു പോലും പോകാന്‍ വിടില്ല. ഇന്നിപ്പോള്‍ മലയാളം കണ്ടാല്‍ അത് മലയാളമെന്ന് തിരിച്ചറിയാം. അതില്‍ കൂടുതല്‍ അത് വായിക്കാനോ മറ്റോ സാധ്യമല്ല. അറബി തന്നെ കിതാബുകളിലുള്ള അറബി ശൈലിയാണ് എനിക്ക് പരിചയം.

ദര്‍സ് പഠനത്തിന് ശേഷം ഏതായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തന മേഖല?
കടവത്ത്ഓതിയതിന്ന് ശേഷമാണ് മേല്‍പറമ്പ് ഖഥീബായി ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അവിടെ ഖത്വീബും ഇമാമുമായി നീണ്ട അമ്പത്തേഴു വര്‍ഷങ്ങള്‍ ചിലവഴിച്ചു. അവിടെ ഖഥീബായിരിക്കെ തന്നെ ഞാന്‍ കടവത്ത് ഓതാന്‍ പോയിരുന്നു.

അക്കാലത്ത് പൊതു പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെട്ടിരുന്നില്ലേ?
ഇല്ല.പറയത്തക്ക പൊതുപ്രവര്‍ത്തനങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്ന് ഇന്നത്തെപ്പോലെ സംഘടന കളും ഇല്ലായിരുന്നു. അക്കാലത്ത് ഖുഥുബി മുഹമ്മദ് മുസ്‌ലിയാര്‍ ഇവിടെ വന്നിരുന്നു.കൂടെ വാഴക്കാട്ടെ ഉസ്താദുമുണ്ടായിരുന്നു. ഇത് സ്വാതന്ത്രത്തിനും മുമ്പാണെന്നോര്‍ക്കണം അവരിവിടെ യോഗങ്ങളും മറ്റും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സ്വാതന്ത്രത്തിന് മുമ്പ് മുസ്ലിംകള്‍ക്ക് ഇംഗ്ലീഷ് ഭാഷ ഹറാമാണെന്ന് വിശ്വസിച്ചിരുന്നു. അതിനെക്കുറിച്ചെന്താണ് പറയാനുള്ളത്?
മുസ്‌ലിംകള്‍ക്ക് ഇംഗ്ലീഷ് ഭാഷ ഹറാമാക്കി എന്നുള്ളത് തികച്ചും ദുരുദ്ദേശ്യ പരവും അസത്യവുമായ പ്രചാരമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ത്രീവ്രമായി പ്രവര്‍ത്തിച്ച മാപ്പിളമാര്‍ ഇംഗ്ലീഷുകാരുടേതായിട്ടുള്ള എല്ലാറ്റിനേയും ഉപേക്ഷിച്ചിരുന്നു. അതല്ലാതെ മുസ്‌ലിംകള്‍ക്ക് ഏതെങ്കിലും ഭാഷ ഹറാമാക്കപ്പെടുകയില്ല.
യഹൂദരെപ്പറ്റി മനസ്സിലാക്കാന്‍ അവരുടെ ഭാഷ പഠിക്കാന്‍ വേണ്ടി നബി തങ്ങള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ മഖ്ദൂം തങ്ങള്‍ക്ക് ഫാരിസി നല്ല വണ്ണം അറിയാമായിരുന്നു. ആമുഖമായി നാം ആവശ്യമുള്ളത് പഠിക്കണം. ക്രിസ്ത്യന്‍ ആചാരങ്ങള്‍ പഠിപ്പിക്കപ്പടുന്നതിനാല്‍ ഇംഗ്ലീഷുകാരുടെ സ്‌കൂളില്‍ പോവരുതെന്ന വാദം ഉണ്ടായിരുന്നു. ഇബ്‌നു തീമിയ്യയുടെ സമകാലീകനായ ഇബ്‌നു ഹാജി അതു കൊണ്ടു തന്നെ ക്രിസ്ത്യന്‍ സ്‌കൂളില്‍ പോവുന്നത് വിലക്കിയിരുന്നു.

ഉസ്താദ് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടോ?
യാത്രയെന്ന് പറയാനുള്ളത് എന്റെ ഹജ്ജ് യാത്രയാണ് അതിന് മുമ്പ് ഞാന്‍ ഉംറ ചെയ്തിരുന്നു ആസമയത്ത് ഞാന്‍ ഒരു പാട് കിതാബുകള്‍ കൊണ്ടു വന്നിരുന്നു. അതിലധികവും ഞാന്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കൊടുത്തു. മാനസീകമായ ക്ഷീണം നേരിട്ടപ്പോള്‍ ഞാനവസംഭാവന ചെയ്യുകയായിരുന്നു. ഞാന്‍ ഒരു പാട് കിതാബുകള്‍ മലബാറിന് കൊടുത്തിട്ടുണ്ട്. കുറച്ച് കിതാബുകള്‍ സഅദിയക്കും കൊടുത്തിട്ടുണ്ട്(മലബാറിന് കൊടുത്ത കിതാബുകളുടെ പേരുകള്‍ പറഞ്ഞു തന്ന് സ്ഥല പരിമിതി മൂലം പ്രതിപാദിക്കുന്നില്ല.)

ഉസ്താദ് മര്‍കസിനും കിതാബ് കൊടുത്തതായി കേട്ടിട്ടുണ്ടല്ലോ?
ഇല്ല. ഞാന്‍ മര്‍കസിന് കിതാബ് കൊടുത്തിട്ടില്ല. ഞാന്‍ പൊന്നാനിയില്‍ പോയപ്പോള്‍ വഴി മധ്യേ മര്‍കസില്‍ പോയിട്ടുണ്ട്.

സഅദിയയുടെ സ്ഥാപനവുമായി ഉസ്താദിന് ബന്ധമുണ്ടോ? അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഖാളിയാര്‍ച്ച (സി എം അബ്ദുളള മൗലവി) ആലിയ വിട്ട് പോയന്നതിന് ശേഷമാണ് സഅദിയ സ്ഥാപിക്കുന്നത്. ആലിയയിലെ ആള്‍ക്കാര്‍ അത് സുന്നീ സ്ഥാപനമാണെന്ന് കല്ലട്ര ഹാജി അടക്കമുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് അധിക കാലം നീണ്ടു നിന്നില്ല. ഖാളിയാര്‍ച്ച അടക്കമുള്ളവര്‍ അവര്‍ പുത്തനാശയക്കാരാണെന്ന് മനസ്സിലാക്കി പുറത്ത് പോകുകയായിരുന്നു. സ്ഥിതി ഗതികള്‍ അറിയാവുന്ന കല്ലട്ര ഹാജി മഠത്തിലെ തന്റെ വീട്ടില്‍ ദര്‍സ് നടത്താന്‍ സി എം ഉസ്താദിന് അനുമതി നല്‍കി. സി എം ഉസ്താദ് താല്‍പര്യമെടുത്ത് ഞാനടക്കമുള്ളവരെ ഒരുമിച്ച്കൂട്ടി അവിടെ വര്‍ഷം തോറും യോഗം സംഘടിപ്പിച്ചിരുന്നു. അതൊരു കോളേജാണെന്ന് സ്ഥിരപ്പെടുത്താനാണ് അങ്ങനെ ചെയ്തത്. പിന്നീട് സഅദിയക്ക് കെട്ടിടം പണിയുകയും പഠനങ്ങള്‍ അവിടെ സജ്ജീകരിക്കുകയും ചെയ്തു. സഅദിയ സ്ഥാപിച്ചത് സി എം ഉസ്താദ് തന്നെയാണ് അതില്‍ യാതൊരു എതിരഭിപ്രായവുമില്ല. അതിന്ന് വേണ്ടി അയാള്‍ നന്നായി അധ്വാനിച്ചിട്ടുമുണ്ട്. സഅദിയ സ്ഥാപിച്ചത് അദ്ദേഹമാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതുമാണ്. മറിച്ചുള്ള പ്രചാരങ്ങള്‍ അസത്യവുമാണ്.

ഉസ്താദിന് സമസ്തയുമായുള്ള ബന്ധം എങ്ങനെയാണ്?
സമസ്ത എന്നത് ശംസുല്‍ ഉലമയും കണ്ണീയത്തും അടക്കമുള്ള വലിയ ഔലിയാക്കളുടെയും ആലിമീങ്ങളുടെയും സംഘടനയാണ് ഞാന്‍ സമസ്ത ജില്ലാ മുശാവറ അംഗവുമാണ്. പക്ഷെ ഞാന്‍ യോഗത്തില്‍ പങ്കെടുക്കാറില്ല. ഈ വിനീതന്റെ മുറ്റത്ത് കൂടി പോലും ശരിക്ക് നടക്കാന്‍ സാധിക്കാത്ത ഞാന്‍ എങ്ങനെ മുശാവറ യോഗത്തിന് പോയി സജീവമായി പങ്കെടുക്കും ഈ അനാരോഗ്യം കാരണമാണ് ഞാന്‍ പോവാത്തത്.

സമസ്തയില്‍ നിന്നും കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ ചിലര്‍ വിഘടിച്ച് പോയിരുന്നു.അക്കാലത്തെ അനുഭവങ്ങള്‍?
അക്കാലത്ത് ശംസുല്‍ ഉലമാ ഇ കെ ഉസ്താദ് ഇവിടെ കളനാട് വന്ന് പ്രസംഗിച്ചിരുന്നു. അതിന് ശേഷം ശംസുല്‍ ഉലമയെ ചിലര്‍ മോശമായി അധിക്ഷേപിച്ചപ്പോള്‍ ഞാനതിനെതിരെ പ്രതികരിച്ചു. ആലിമീങ്ങളെ അതിക്ഷേപിക്കാന്‍ പാടില്ല. എന്റെ പ്രതികരണം കാരണം എനിക്കെതിരെയും ചിലര്‍ തിരിഞ്ഞു.
പിളര്‍പ്പിനെയും തുടര്‍ന്ന് ഉസ്താദിന്റെ നിലപാട് എന്തായിരുന്നു? വിശദീകരിക്കാമോ?
ഞാനിപ്പോഴും അസ്വല്‍(യഥാര്‍ത്ഥ) സമസ്തയില്‍ തന്നെയാണ്. കണ്ണിയ്യത്തുസ്താദും ശംസുല്‍ ഉലമയും നയിച്ച അസ്വല് സമസ്തയില്‍ തന്നെ. കണ്ണിയ്യത്തുസ്താദ് വലിയ വലിയ്യും ആലിമുമാണ്. നമുക്കാവാത്തത്ര ഉയരത്തിലാണദ്ദേഹം. ശംസുല്‍ ഉലമയും തികഞ്ഞ പണ്ഢിതനായിരുന്നു. ഇപ്പോള്‍ നാം പിന്‍ പറ്റേണ്ടത് അവരുടെ പിന്‍കാമികളായ കാളമ്പാടി ഉസ്താദിനെയും ചെറുശ്ശേരി ഉസ്താദിനെയുമാണ്.
ഈ കാസര്‍ഗോഡ് മേഖലയില്‍ പിന്‍പറ്റാന്‍ യോഗ്യതയുള്ള പണ്ഢിതനാണ് ത്വാഖ അഹമ്മദ് മൗലവി.
സമസ്തയുടെ പിളര്‍പ്പിനെക്കുറിച്ച് വേറെന്തെങ്കിലും?
എനിക്ക് ഭൗതിക വിദ്യഭ്യാസമില്ലാത്തത് കാരണം പത്രം വായിക്കാന്‍ പോലുമറിയില്ല. അത്‌കൊണ്ട് തന്നെ ഇപ്പോഴുള്ള സ്ഥിതികളെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. അക്കാലത്ത് കാസര്‍ഗോഡ് ഭാഗത്തുള്ള പലരും മറുവിഭാഗത്തില്‍ പോകാനുള്ളകരണം ഉള്ളാള്‍ തങ്ങളോടുള്ള ബഹുമാനമാണ്.

മഹാനായ ഖാളി സി എം ഉസ്താദുമായുള്ള ഉസ്താദിന്റെ ബന്ധം എങ്ങനെയാണ്?ഉസ്താദിനെ അടുത്തറിയുമോ?
ഖാളിയാര്‍ക്ക (സി എം ഉസ്താദ്) തന്റെ ഉപ്പയെപ്പോലെ തന്നെ മിത ഭാഷിയായിരുന്നു. വളരെ ചിന്തിച്ചു മാത്രം സംസാരിക്കുന്ന അദ്ദേഹം സൂക്ഷ്മ ശാലിയായിരുന്നു എന്നെക്കാള്‍ വയസ്സിന് ചെറുതായത് കൊണ്ട് അടുത്ത ബന്ധമൊന്നുമില്ല.സി എം ഉസ്താദിന്റെ ഉപ്പ വലിയ മഹാനാണ്. സൂക്ഷ്മ ശാലിയായ ആ പണ്ഡിതന്റെയടുത്ത് രോഗ ശാന്തിക്കായി മന്ത്രിക്കാനായി ഒരു പാടാളുകള്‍ വരാറുണ്ടായിരിന്നു. ഖാദിരി രിഫാഈ തുടങ്ങിയ ത്വരീഖത്തുകളുള്ള ആ മഹാന്‍ വളരെ ഉന്നതനാണ്. മകന്‍ സി.എം അബ്ദുല്ല മൗലവി ജ്യോതി ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുള്ളവനാണ്. ഇംഗ്ലീഷിലുള്ള അറിവ് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഖാളി സി.എം ഉസ്താദ് വിദേശ യാത്ര വേളകളില്‍ അങ്ങയെ നാഇബാക്കാറുണ്ടായിരുന്നോ?
ഖാളിയാര്‍ച്ചക്ക് നായിബ് ഖാളിയായി വേറെയാള്‍ ഉണ്ടായിരുന്നു, ഞാന്‍ നായിബൊന്നുമായിരുന്നില്ല. എന്നാലും ഖാളിയാര്‍ക്ക യാത്ര പോകുന്ന സമയത്ത് എന്നെ വന്നു കാണും എന്നിട്ട് ആരെങ്കിലും മസ്അല ചോദിച്ച് വന്നാല്‍ പറഞ്ഞ് കൊടുക്കണമെന്ന് എന്നെ ഏല്‍പിക്കും

ഉസ്താദ് ദര്‍സൊന്നും നടത്തിയതായി നമുക്ക് അറിയില്ല എന്താണ് കാരണം?
ഞാന്‍ ദര്‍സൊന്നും നടത്തിയിരുന്നില്ല. ദര്‍സില്ലാത്തത് കൊണ്ട്തന്നെ ഓതി പഠിച്ച വിഷയങ്ങളില്‍ പലതും ഇന്ന് ശരിക്കും ഓര്‍മയില്ല. നഹ്‌വ് എനിക്ക് താല്‍പര്യമുണ്ടായിരുന്ന ഒരു വിഷയാമായിരുന്നു പക്ഷേ ഇപ്പോള്‍ പഴയ പോലെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല ഞാന്‍ ഖത്വീബായിരുന്ന മേല്‍പറമ്പ് പള്ളിയില്‍ ദര്‍സിനു പോയിട്ട് എനിക്ക് താമസിക്കാന്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല അതായിരുന്നു അക്കാലത്തെ അവസ്ഥ

അവസാനമായി ഒരു ചോദ്യം കൂടി ഇന്ന് മുസ്‌ലിങ്ങള്‍ക്കിടയില്‍ ഒരുപാടു തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടല്ലോ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
പത്രങ്ങളൊന്നും വായിക്കാത്തത് കൊണ്ട് തന്നെ സമകാലിക വിഷയങ്ങളില്‍ അഭിപ്രയാം പറയാന്‍ എന്നെ ക്കൊണ്ടാവില്ല. നാം പിന്‍പറ്റെണ്ടത് കാളമ്പാടി ഉസ്താദും ചെറുശ്ശേരി ഉസ്താദും അടങ്ങുന്ന നമ്മുടെ നേതൃനിരയേയാണ് ഇവിടെ കാസര്‍കോട് ഭാഗത്ത് ത്വാഖാ അഹ്മദ് മൗലവിയെ അവംലംബിക്കാവുന്നതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on October 31, 2011 by in Annual Issue'2011 and tagged .
%d bloggers like this: