Al Irshad

bi monthly magazine

കല്ലട്ര: മറഞ്ഞു പോയൊരു കരുത്ത്‌

 എം.പി മുഹമ്മദ് ഫൈസി

ടക്കന്‍ കേരളത്തില്‍ പ്രസിദ്ധമായ കുടുംബമാണ് കല്ലട്ര കുടംബം. മുസ്‌ലിം രാഷ്ട്രീയ രംഗത്തും സുന്നതത് ജാഅത്തിന്റെ പ്രവര്‍ത്തന രംഗത്തും പ്രസിദ്ധമാണ് ഈ കുടുംബം. പരേതനായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയിലൂടെയാണ് കല്ലട്ര കുടുംബത്തിന് പ്രസിദ്ധിലഭിച്ചത്. തുടര്‍ന്നങ്ങോട്ട് കല്ലട്ര കുടുംബം ഏറ്റവും പ്രസിദ്ധമായി. അതിലെ പ്രധാന കണ്ണിയായിരുന്നു കല്ലട്ര അബ്ബാസ് ഹാജി. മരണം വരെയും കീഴൂര്‍ ജമാഅത്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. നാട്ടിലും മറുനാട്ടിലുമുണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നതിലും അബ്ബാസ് ഹാജിയുടെ കഴിവ് അസാമാന്യമായിരുന്നു. അദ്ദേഹത്തിന്റെ വസതി സാധരണ ഒരു കോടതി പോലെയായിരുന്നു വെന്നാണ് അനുഭവജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ എന്നും പ്രശ്‌ന പരിഹാരത്തിനായി ദിനേന പലരുമവിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

ദീനീരംഗത്ത് മഹാനവര്‍കളുടെ സേവനപ്രവര്‍ത്തനം അവിസ്മരണീയവും മഹത്തരവുമായിരുന്നു. സഅദിയ്യയുടെ സംസ്ഥാപനത്തിനും ശേഷം മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് രൂപം കൊടുക്കുന്നതിലും അദ്ദേഹം പണ്ഡിതര്‍ക്ക് താങ്ങും തണലുമായിരുന്നു. പ്രത്യേകിച്ച് സി എം ഉസ്താദിന്റെയും യു എം ഉസ്താദിന്റെയും ഒരു നിഴല്‍ പോലെ എന്നും കൂടെയുണ്ടായിരുന്നു. സഅദിയ്യയുടെ കാര്യത്തലും അദ്ദേഹത്തിന്റെ സേവനവും ജാഗ്രതയും നിസ്ഥുലമാണ്. സഅദിയ്യ ജനഃസെക്രട്ടറിയായിരുന്ന യു എം ഉസ്താദിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്ന ഘട്ടത്തില്‍ അവിശ്വാസ വോട്ട് രേഖപ്പെടുത്തി അതിന് കൂട്ടുനിന്നതിന് ഉള്ളാള്‍ തങ്ങള്‍ക്കെതിരെ ഗര്‍ജ്ജിച്ച സംഭവം യു എം ഉസ്താദ് സമ്മതിക്കാറുണ്ടായിരുന്നു.
രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുമ്പോഴും വീട്ടില്‍ തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരോട് ആദ്യംചോദിക്കാറ് എം ഐ സിയെക്കുറിച്ചായിരുന്നു. ആര്‍ട്ട്‌സ് കോളേജിന് എം കോം അനുവദിച്ചു കിട്ടിയ വിവരമറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
പല സന്ദര്‍ഭങ്ങളിലും അദ്ദേഹവുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. സമസ്തയിലുണ്ടായ പിളര്‍പ്പിന്റെ അവസരത്തില്‍ ഈ ലേഖകന്‍ കോട്ടിക്കുളത്ത് സദര്‍ മുഅല്ലിമായിരുന്നു. വരാന്‍ പോകുന്ന റൈഞ്ച് യോഗത്തില്‍ വിഘടിതരായ എ പി വിഭാഗത്തിന്റെ ചതിയുണ്ടാവുമെന്നും ചിലപ്പോള്‍ അവര്‍ റൈഞ്ചില്‍ മേധാവിത്വം നേടാന്‍ സാധ്യതയുണ്ടെന്നും ഞങ്ങള്‍ (സമസ്തയെ അനുകൂലിക്കുന്നവര്‍) മഹാനവര്‍കളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന സമസ്ത പ്രേമം പുറത്ത് വരികയും അവരെ പ്രതിരോധിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് തരികയും ചെയ്തു.
റൈഞ്ചിന്റെ പരിതിയിലുള്ള മുഴുവന്‍ മദ്രസകളും തങ്ങളോടൊപ്പം വരികയും ജമാഅത്ത് സെക്രട്ടറിയും ഭാരവാഹികളും നിര്‍ബന്ധമായും യോഗത്തിനെത്തണമെന്നും ജമാഅത്തിനോട് നിര്‍ദേശിക്കുകയും ചെയ്തു. റൈഞ്ച് യോഗം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വിഘടിതര്‍ ഞെട്ടി എന്ന് തന്നെ പറയാം. എല്ലാ ജമാഅത്ത് സെക്രട്ടറിമാരും എത്തിയിട്ടുണ്ട്. സമസ്തയെ പൂര്‍ണമായും അനുകൂലിക്കാത്തവര്‍ പിരിഞ്ഞു പോവണമെന്നുള്ള സെക്രട്ടിമാരുടെ നിര്‍ദേശം പൂര്‍ണമായും ഫലിച്ചു. ചിലര്‍ ജോലിക്ക് വേണ്ടിമാത്രം സമ്മതം മൂളി. തുടര്‍ന്നങ്ങോട്ട് മൂന്ന് വര്‍ഷം വിനീതനായ ഈ ലേഖകന്‍ പ്രസിഡന്റായും അബ്ബാസ് ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ധീര ശബ്ദത്തിന് മുമ്പില്‍ വിഘടിതര്‍ വായടക്കേണ്ടി വന്നു.
1989കാലഘട്ടത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏത് രംഗത്തായാലും അനാവശ്യ ചെലവുകളെയും ധൂര്‍ത്തിനേയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സമസ്തയുടെ പണ്ഡിതരുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോഴും മുസ്‌ലിം രാഷ്ട്രീയത്തിലും സജീവമായിരുന്നു. ദീര്‍ഘകാലം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ടച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് എന്നും സ്മരിക്കാനുതകുന്ന സേവനമായാണ് അദ്ദേഹത്തെ ജനം വിലയിരുത്തുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 31, 2011 by in Annual Issue'2011 and tagged .
%d bloggers like this: