Al Irshad

bi monthly magazine

ആധുനിക ശാസ്ത്രം: മുസ്‌ലിം വിജ്ഞാനീയങ്ങളുടെ ബാക്കി പത്രം

റാശിദ് പൂമംഗലം

ജ്ഞതയുടെ ഇരുള്‍ മുറ്റിയിരുന്ന അപരിഷ്‌കൃത ലോകത്തിന്റെ പരുക്കന്‍ പരിസരങ്ങളില്‍ നിന്നും വിസ്മയാവഹമായ പുരോഗതിയുടെ ആധുനിക ചുറ്റുപാടുകളിലേക്ക് ലോകം നടത്തിയ കുതിച്ചു ചാട്ടത്തിന്റെയും വിപ്ലവത്തിന്റെയും ഗാഥകള്‍ വിദ്യാഭ്യാസ വികസനത്തന്റെ വീര ചരിതങ്ങള്‍ കൂടിയാണ്. സാംസ്‌കാരികമായി മാനവകുലം ഉന്നതങ്ങളില്‍ വീരാജിക്കുമ്പോഴും അത്ഭുതമുയര്‍ത്തുന്ന ഭൗതിക സൗകര്യങ്ങളാല്‍ മതിമറക്കുമ്പോഴും ലോകം കടപ്പെട്ടിരിക്കുന്നത് ഇതുവരെ ആര്‍ജിക്കപ്പെട്ട സകല വിജ്ഞാനങ്ങളോടുമാണ്. വിശിഷ്യാ ശാസ്ത്ര മേഖലകളില്‍ ആധുനിക സമൂഹം നേടിയെടുത്ത നാനോന്മുഖമായ പുരോഗമനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
സന്ദേശ കൈമാറ്റത്തിനായ് കിലോമിറ്ററുകള്‍ നടന്നു താണ്ടിയിരുന്നൊരു ഭൂതകാലം തത്സമയ വീഡിയോ കോളുകള്‍ക്കായി വഴി മാറിയപ്പോഴും ശാസ്ത്രം ജിജ്ഞാസയോടെ പുതിയ കണ്ടെത്തലുകള്‍ക്കായി ശ്രമം തുടരുകയാണ്.
ദ്രുത വികസനത്തിന്റെ ഈ വിജയോന്മാദങ്ങളില്‍ മതിമറക്കുന്ന നാം വിജ്ഞാനത്തിന്റെ അനന്ത സാധ്യതകളെ മനഃപൂര്‍വ്വം വിസ്മരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സകല വിജ്ഞാനങ്ങളുടെയും ഉറവയും കലവറയുമായൊരു പരിശുദ്ധ ഗ്രന്ഥത്തിന്റെ വക്താക്കളും വിശ്വ ഗുരു മുഹമ്മദ്(സ)യുടെ തിരു വചനങ്ങളുടെ പ്രായോക്താക്കളുമായ മുസ്‌ലിം സമൂഹം അറിവ് എന്ന അനന്തര സ്വത്തിനെ വേണ്ട വിധം പരിപാലിക്കുന്നില്ല എന്നതു തന്നെയാണ് വാസ്തവം.

വിദ്യാഭ്യാസ മേഖലയും വൈജ്ഞാനിക മുന്നേറ്റങ്ങളും കുത്തകയായി വെച്ചിരിക്കുന്ന യൂറോപ്യന്മാരുടെ മൂടുതാങ്ങുന്നതിലാണ് പലരും ആത്മ നിര്‍വൃതി കണ്ടെത്തുന്നത്. അത്യാധുനികവും അതീവ വികസിതവുമാണെന്ന് പാശ്ചാത്യര്‍ പരിചയപ്പെടുത്തുന്ന നേട്ടങ്ങളുടെയെല്ലാം പിന്നില്‍ മുസ്‌ലിം ശാസ്ത്ര വിശാരദരും വൈജ്ഞാനിക വിദഗ്ധരും വാര്‍ത്തെടുത്ത വിജ്ഞാന രൂപങ്ങളാണെന്ന സത്യം പോലും പലരും മനസ്സിലാക്കിയിട്ടില്ല എന്നത് വേദനാ ജനകമാണ്.

”വിജ്ഞാനങ്ങളില്‍ വെച്ചേറ്റവും ഉത്തമം സമകാലിക വിജ്ഞാനമാണെ”ന്ന പ്രവാചക വചനം നെഞ്ചിലേറ്റിയ മുസ്‌ലിംകളാണ് ഇന്ന് വ്യാപകമായിട്ടുള്ള സകല വിജ്ഞാനങ്ങള്‍ക്കും അടിത്തറ പാകിയത്. വിജ്ഞാനം മുഅ്മിനിന്റെ കൈവിട്ട ലായ സ്വത്താണെന്ന ബോധത്തോടെ അതെവിടെ കണ്ടാലും തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന ശപഥം ചെയ്ത മധ്യകാല മുസ്‌ലിം ലോകത്തിന്റെ പണ്ഡിത പ്രഭുക്കള്‍ വൈജ്ഞാനിക മണ്ഢലങ്ങളില്‍ അന്നേക്കു വരെ ആരും കാണാത്തൊരു വിപ്ലവത്തിനു തന്നെ നേതൃത്വം നല്‍കി.
ഖുലഫാഉര്‍റാശിദീങ്ങള്‍ക്കു ശേഷം മുസ്‌ലിം ഭരണത്തന്റെ കടിഞ്ഞാണേറ്റെടുത്ത അമവികളും അവര്‍ക്കു ശേഷം കടന്നു വന്ന അബ്ബാസികളും മുസ്‌ലിംകളുടെ നാനോന്മുഖമായ പുരോഗതിക്കായി സാധ്യമായതെല്ലാം ചെയ്തിരുന്നു. ലോകമാസകലം വ്യാപിച്ച ഇസ്‌ലാമിക ഭരണകൂടത്തന്റെ അധീശാധിപത്യം തങ്ങളുടെ വിജ്ഞാന ചക്രവാളങ്ങള്‍ വലുതാക്കുവാന്‍ മുസ്‌ലിം മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് കരുത്തേകി.
ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ കീഴിലായിരുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വികലമായ അന്ധവിശ്വാസങ്ങളുടെ പുറത്ത് അബദ്ധ ധാരണയുമായി ഇരുട്ടില്‍ തപ്പിയിരുന്ന കാലത്താണ് നിഖില വൈജ്ഞാനിക മേഖലകളിലും പുത്തന്‍ പാതകള്‍ വെട്ടിത്തുറന്ന് കൊണ്ട് മുസ്‌ലിംകള്‍ രംഗപ്രവേശനം ചെയ്യുന്നത്. പൊട്ടിയ കാല്‍ സുഖപ്പെടുത്തുന്നവര്‍ പോലും ദൈവിക കല്‍പനയുടെ പുറത്താണെന്ന് വിശ്വസിച്ചവരായിരുന്നു അന്നത്തെ യൂറോപ്യന്മാര്‍.
അതേ സമയം വിശുദ്ധ ഖൂര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും ഊര്‍ജ്ജമാവാഹിച്ച് കൊണ്ട് മുസ്‌ലിംകള്‍ ഗവേഷണത്തില്‍ മുഴുകി. അമവി ഭരണ കാലത്ത് ചൈന, റഷ്യ, ഗ്രീക്ക് തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പോയി ഉന്നത വിജ്ഞാനങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ കൊണ്ടുവരാന്‍ മുസ്‌ലിംകള്‍ ഒരു പ്രത്യേക സമിതിയെ തയ്യാറാക്കപ്പെട്ടിരുന്നു. പ്രാചീന ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തും അവര്‍ വിജ്ഞാന മണ്ഢലങ്ങള്‍ വികസിപ്പിച്ചെടുത്തു.

വികസിക്കുന്ന ജ്ഞാന മണ്ഢലങ്ങള്‍
നിരന്തരമായ ഗവേഷണ നിരീക്ഷണങ്ങളിലൂടെ കാലമായിരുന്നു പിന്നീട് മാറിവന്ന ഭരണകൂടങ്ങളും ഭരണാധികാരികളും. അവരുടെ വിജ്ഞാന തൃഷ്ണയക്ക് ഉറച്ച പിന്തുണയും സഹകരണവും നല്‍കികരുത്തേകി.
ടോളമ്മിയുടെയും അരിസ്റ്റോട്ടിലിന്റെയും ഭൂമി ശാസ്ത്രപാഠങ്ങള്‍ പഠിച്ചറിഞ്ഞ മുസ്‌ലിംകള്‍ നിരന്തരമായ സമുദ്രയാത്രകള്‍ നടത്തിയും പര്യവേഷണങ്ങളില്‍ പങ്കെടുത്തും ഭൂമി ശാസ്ത്രത്തില്‍ വ്യക്തമായൊരു മാര്‍ഗരേഖ തയ്യാറാക്കി. ഉസ്മാനിയ്യ ഖിലാഫത്തില്‍ ഭരണാധികാരിയായിരുന്ന സുലൈമാനുല്‍ ഖാനൂനിയുടെ നാവിക മേധാവി പീറി റഈസ് രചിച്ച ”ബഹ്‌റിയ്യ” എന്ന ഗ്രന്ഥം ഈ മേഖലയിലെ ഒരപൂര്‍വ്വ വിജയം തന്നെയായിരുന്നു. പുതിയ ഭൂപടങ്ങള്‍ തയ്യാറാക്കി ചരിത്രം സൃഷ്ടിച്ച അദ്ധേഹത്തിന്റെയോ പിന്‍ഗാമികളുടെയോ വേരുകള്‍ നമുക്കിന്ന് ആധുനിക ഭൂമിശാസ്ത്ര ഗ്രന്ഥങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്.
യൂറോപ്യന്മാര്‍ക്ക് ലവണങ്ങളില്‍ നിന്നും ലോഹം വേര്‍തിരിക്കാന്‍ പഠിപ്പിച്ച അതേ മുസ്‌ലിം പണ്ഡിതര്‍ തന്നെയാണ് അന്ധവിശ്വാസങ്ങളാല്‍ മുഖരിതമായ പൗരാണിക രസതന്ത്രത്തെ ആധുനിക പാതയിലേക്ക് വഴിതിരിച്ച് വിട്ടതും
പാശ്ചാത്യര്‍മനഃശ്ശാസ്ത്രത്തെക്കുറിച്ച് സ്വപ്നംപോലും കാണാത്ത കാലങ്ങളില്‍ അതെക്കുറിച്ച് ബൃഹദ് ഗ്രന്ഥങ്ങള്‍ രചിച്ച ഇമാം ഗസ്സാലിയെപ്പോലെയുള്ള അനേകം വിദ്യാവിശാരദന്മാര്‍ അധികമെവിടെയും പരാമര്‍ശിക്കപ്പെട്ടു കാണാന്‍ സാധിക്കില്ല. പശുവിന്റെ സ്വഭാവം ബാധിച്ച ഒരു രാജ്ഞിയെ മനഃശ്ശാസ്ത്ര ചികിത്സയിലൂടെ പുര്‍വ്വസ്ഥിതിയിലാക്കിയ ഇബ്‌നുസ്സീനയുടെ പാരമ്പര്യം ഇന്ന് വിസ്മൃതിയിലാണ്ടു കിടക്കുകയാണ്.
ആള്‍ജിബ്ര സിദ്ധാന്തം ലോകത്തിനായി സമ്മാനിച്ച ഖവാരിസ്മിയടക്കം ഗണ്തശാസ്ത്ര മേഖലയില്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച അസാധാരണ പ്രതിഭകള്‍ നമുക്കുണ്ടായിരുന്നു. എണ്ണല്‍ സംഖ്യകളെ യൂറോപ്പിന് കൈമാറിയ അതേ അറബികള്‍ തന്നെയാണ് നാസനുദ്ദീന്‍ തൂസിയടക്കമുള്ള ഗണിതശാസ്ത്ര വിദഗ്ധരെ ലോകത്തിനു സമ്മാനിച്ചതും.
6-ാം നൂറ്റാണ്ടില്‍തന്നെ നക്ഷത്രഗോളങ്ങളുടെ സ്ഥാനത്തെക്കുറിച്ചും ചലനത്തെക്കുറിച്ചും വിവരമുണ്ടായിരുന്ന അറബികള്‍ ഗോള ശാസ്ത്ര രംഗത്ത് വന്‍ മുന്നേറ്റം തന്നെ നടത്തി, പില്‍ക്കാലങ്ങളില്‍ അനവധിസ്ഥലങ്ങളില്‍ ഒബ്‌സര്‍വേറ്ററികള്‍ സ്ഥാപിച്ചും ജ്യോതിശാസ്ത്ര ടേബിളുകള്‍ നിര്‍മ്മിച്ചും ആകാശ നിരീക്ഷണത്തിലൂടെ അവര്‍ ലോകത്തിനായി പല അമൂല്യ ജ്ഞാനങ്ങളും സമര്‍പ്പിച്ചു. അന്ന് മുസ്‌ലിം ജ്യോതി ശാസ്ത്രജ്ഞന്മാര്‍ നിര്‍മ്മിച്ച ജ്യോതിശാസ്ത്ര കലണ്ടറുകളായിരുന്നു യൂറോപ്പില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത്. പൗരാണിക പണ്ഡിതനായിരുന്ന ടോളമിയുടെ സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിര്‍ത്തുകൊ ണ്ട് പുത്തന്‍ നിരീക്ഷണഫലങ്ങളുമായി മുന്നോട്ട് വരാന്‍ ധൈര്യം കാണിച്ച മുസ്‌ലിം വ്ദഗ്ധര്‍ നക്ഷത്രങ്ങളുടെ അകലം കണ്ടുപിടിക്കാന്‍ പര്യാപ്തമായ ആസ്‌ട്രോലാബുകള്‍ കണ്ടെത്തിക്കൊണ്ട് വമ്പന്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് വേദിയൊരുക്കി. ഗലീലിയോ ടെലസ്‌കോപ്പ് കണ്ടുപിടിക്കുന്നതിന്നും മുമ്പ് ലോകത്തിന്റെ കണ്ണുകള്‍ക്ക് ആകാശ വിസ്മയം നല്കിയത് ഈ ആസ്‌ട്രോലാബുകളായിരുന്നു.

വൈദ്യ ശാസ്ത്രം.
നബിതങ്ങളുടെ പാഠശാലയില്‍ നിന്നും ആധുനിക വൈദ്യത്തിന്റെ ബാലപാഠമഭ്യസിച്ച മുസ്‌ലിം സമൂഹം വൈദ്യശാസ്ത്ര മേഖലകളില്‍ അര്‍പ്പിച്ച അനര്‍ഘമായ സംഭാവനകള്‍ ആരാലും നിഷേധിക്കപ്പെടാവുന്നതല്ല. യൂറോപ്യന്മാരുടെ പ്രാകൃതമായ അബദ്ധ ചെയ്തികള്‍ വൈദ്യശാസ്ത്രമെന്ന പേരില്‍ പ്രചരിച്ചൊരു കാലമുണ്ടായിരുന്നു. വ്യാജ വൈദ്യ വൃത്തിയും അപരിഷ്‌കൃത രീതികളുമൊക്കെയായി രോഗികളെ കൊല്ലാക്കൊല ചെയ്തിരുന്ന യൂറോപ്യന്‍ രീതികള്‍ അതിദയനീയമായിരുന്നു. രോഗബാധിതമായ അവയവങ്ങ്‌ളെ വെട്ടിമാറ്റിച്ചും, വേദനയ്ക്ക് പരിഹാരമായി തല മുണ്ഡനം ചെയ്തും അവര്‍ ചികിത്സ നടത്തി. അപരിഷ്‌കൃതമായ ഈ യൂറോപ്യന്‍ സാഹചര്യത്തില്‍ എത്തിപ്പെട്ട പ്രമുഖ ഭിഷഗ്വരനായിരുന്ന സാബിത്തിന് ഒരനുഭവമുണ്ടായി. അക്കാലത്തെ വൈദ്യശാസ്ത്ര വിദഗ്ധനായിരുന്ന അദ്ദേഹം യൂറോപ്പിലെ ഒരു രാജ്ഞിയെയും ഒരു പുരുഷനെയും ചികിത്സിക്കാനായി ക്ഷണിക്കപ്പെട്ടു. അദ്ദേഹം പറയുന്നു ”പുരുഷനെ ലേപനം പുരട്ടിയും സ്ത്രീയെ പഥ്യം നല്കിയും ഞാന്‍ ചികിത്സിച്ചു വരികയായിരുന്നു. ഭേദപ്പെട്ടു വരവെ എന്റെ ചികിത്സയില്‍ അവര്‍ അതൃപ്തി കാണിച്ചു. അവര്‍ അതുവഴി വന്ന ഒരു നാട്ടു വൈദ്യനെ കാര്യമേല്‍പ്പിച്ചു. വൈദ്യന്‍ ആദ്യമായി രോഗിയുടെ മുറിവേറ്റ കാല്‍ വെട്ടി മാറ്റി, വിറയലുള്ള സ്ത്രീയെ തലമുണ്ഡനം ചെയ്ത് അവരുടെ തലയില്‍ മുറിവുണ്ടാക്കി. ഉപ്പു നിറച്ചു. താമസിയാതെ ഇരുവരും രക്തം വാര്‍ന്ന് പരലോകം പൂകി” അന്നത്തെ യൂറോപ്യന്‍ വൈദ്യമേഖലയുടെ ബിഭത്സമായ മുഖമാണിത്.
ഈ ദാരുണാവസ്ഥയില്‍ നിന്നും അവരെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കൈത്താങ്ങായതും മുസ്‌ലിംകള്‍ തന്നെയാണ്. ഇന്ന് വൈദ്യശാസ്ത്ര രംഗത്ത് അധൃഷ്യ ഭാവത്തോടെ നില്‍ക്കുന്ന പാശ്ചാത്യന്‍ മേലാളന്മാര്‍ പക്ഷെ ഇത് സമ്മതിച്ചു തരുമോ എന്ന് സംശയമാണ്.
അബ്ബാസീ ഭരണകാലത്ത് വദഗ്ധരായ വൈദ്യന്മാരുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റുകളോടെയുള്ള വൈദ്യശാസ്ത്ര പഠനം വ്യവസ്ഥാപിതമായി നടത്തപ്പെട്ടിരുന്നു. മുസ്‌ലിം മെഡിക്കല്‍ സയന്‍സിന് അനുപമയായ സംഭാവനകള്‍ സമര്‍പ്പിച്ച അലിയ്യിബ്‌നു ഈവയുടെ തദികിറത്തുല്‍ കുഹാലീന്‍ ഈ അമൂല്യ വിജ്ഞാനങ്ങളുടെ കലവറയായിരുന്നു.
രസതന്ത്രത്തെ വൈദ്യവുമായി സംയോജിപ്പിച്ച ഇമാം റാസിയുടെ അതുല്യ ഗ്രന്ഥമായ അല്‍ അസ്‌റാറില്‍ ലോകമന്നേവരെ കേട്ടിട്ടില്ലാത്ത ശാസ്ത്ര ശാഖകളാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. രസതന്ത്രവും ജീവശാസ്ത്രവും സംയോജിപ്പിച്ച ഈ അതുല്യ പ്രതിഭയുടെ അസാധാരണ പഠനങ്ങള്‍ പാശ്ചാത്യര്‍ കേള്‍ക്കുന്നത് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അതിന്റെ പരിഭാഷ വിരചിതമായപ്പോഴാണ് അക്കാലത്ത് പരസഹായമില്ലാതെ വൈദ്യപഠനം നടത്തി, ലാഭേഛ്ചയില്ലാതെ ചികിത്സകള്‍ ചെയ്ത ഇബ്‌നു സീന വൈദ്യശാസ്ത്ര രംഗത്തെ അനിഷേധ്യനായ ചക്രവര്‍ത്തിയായിവാണു.
വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പ്രാകൃതമായ ധാരണകളും അന്ധവിശ്വാസങ്ങളുമായി ജീവിതം കഴിച്ചുകൂട്ടിയിരുന്ന പാശ്ചാത്യര്‍ക്ക് ഇത്തരമൊരു പുരോഗതി സ്വപ്നം കാണുന്നതിനുമപ്പുറമായിരുന്നു. ഇന്നത്തെ ശാസ്ത്രക്രിയകള്‍ക്ക് അസ്തിവാരമിട്ടതുപോലും മാധ്യകാല മുസ്‌ലിംകളുടെ കൈകളായിരുന്നുവെന്നറിയുമ്പോഴാണ് മുസ്‌ലിം വൈജ്ഞാനിക മണ്ഡലങ്ങളുടെ വ്യാപ്തി മനസ്സിലാക്കപ്പെടുന്നത്. ശസ്ത്രക്രിയയെ സൂക്ഷമമായി വിലയിരുത്തുന്ന റാസി ഇമാമിന്റെ ബൂക്ക ഓണ്‍ സിറിയക്കല്‍ ഓപ്പറേഷന്‍സ് ആന്റ് സെറ്റിങ്‌സ്, എ ബ്രോക്കണ്‍ ബോണ്‍സ് തുടങ്ങിയ ഗ്രന്ഥങ്ങളുള്‍പ്പെടെ നിരവധി രചനകളും ഇവ്വിഷയകമായി മുസ്‌ലിംകളുടേതായിട്ടുണ്ട്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ മുസ്‌ലിം ലോകത്ത് ആദ്യമായി രക്തവാഹിനിക്കുഴലിന്റെ പൊട്ടലിന് ശസ്ത്രക്രിയപരമായ പരിഹാരം നിര്‍ദേശിച്ച അലിയ്യിബ്‌നു അബുന്നാസിന്റെ ടോറിക്വെന്റ് എന്ന ചികിത്സാരീതി ഇന്നറിയപ്പെടുന്നത് ഫ്രഞ്ച് വംശജന്‍ അസ്രോയ്‌സിന്റെ പേരിലാണ്.
വിശ്രുതമായൊരു പാരമ്പര്യത്തിന്റെ അനന്തരഗാമികള്‍ നിഷ്‌ക്രിയരായപ്പോള്‍ നമ്മുടെതായിരുന്ന പലതും പലരും സ്വന്തമാക്കുകയായിരുന്നു.
സോക്രട്ടീസും പ്ലേറ്റോയും വളര്‍ത്തി വലുതാക്കിയ തത്വശാസ്ത്ര മേഖലകളില്‍ അഗാധമായ ഗവേഷണങ്ങള്‍ നടത്തിയ മുസ്‌ലിം ചിന്തകന്മാര്‍ യവനചിന്തകര്‍ പകുതിയില്‍ നിര്‍ത്തിയ പലതിന്നും സ്വന്തമായി പരിഹാരം നിര്‍ദേശിക്കാന്‍ മുന്നോട്ട് വന്നു.
മേല്‍സൂചിപ്പിച്ചത് പോലെത്തന്നെ പ്രപഞ്ചശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും, സാമ്പത്തികമേഖലകളിലും തുടങ്ങി വിജ്ഞാനത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളെ സമ്പുഷ്ടമാക്കിയ മുസ്‌ലിം വിശാരദന്മാരുടെ അനര്‍ഘങ്ങളായ നിരീക്ക്ഷണ ഫലങ്ങളുടെ മേലാണ് ആധുനികശാസ്ത്രം കെട്ടിപ്പെടുത്തത്. മുസ്‌ലിംകള്‍ പടുത്തുയര്‍ത്തിയ അതിശക്തമായ അസ്ഥിവാരമാണ് ആധുനിക വിജ്ഞാനങ്ങള്‍ക്ക് ഇന്നും കരുത്തു പകരുന്നത്.

ലോകം മുസ്‌ലിംകളിലൂടെ ആധുനികതയിലേക്ക്.
വിസൃതിയേറിയ ഗ്രന്ഥാലയങ്ങളില്‍ ആഴമേറിയ വിജ്ഞനാങ്ങളുടെ ഭാരവും പേറി തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ച ബൃഹ്ദ് ഗ്രന്ഥങ്ങളായിരുന്നു. മുസ്‌ലിംകളുടെ മുന്നേറ്റങ്ങള്‍ക്കു പിന്നില്‍. ഊര്‍ജദായകന്മാര്‍ ശക്തിയായി വളര്‍ത്തിയിരുന്നത്. നാടുനീളെ ഗ്രന്ഥപ്പുരകള്‍ പണി കഴിപ്പിച്ചു മുസ്‌ലിംഭരണ കര്‍ത്താക്കള്‍ അന്യഭാഷാ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത് ലഭ്യമാക്കുന്നതിലും അത്യുത്സാഹം കാണിച്ചു. വ്യവസ്ഥാപിതമായ വിദ്യാഭ്യാസ വ്യാപണത്തിലൂടെ സംസ്‌കൃതചിത്തരും വിശാലമനസ്‌കരുമായൊരു സമൂഹനിര്‍മ്മിതിക്ക് നേതൃത്വം നല്‍കിയ നമ്മുടെ നവോത്ഥാന നായകരാണ് പില്‍ക്കാല ജനതയ്ക്ക് സമൂഹരൂപീകരണത്തിനും നാടുവികസനത്തിനും അനുയോജ്യമായൊരു മാതൃക സൃഷ്ടിച്ചു നല്‍കിയത്.
രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ പുത്തന്‍ പാതകള്‍ വെട്ടിത്തെളിച്ച്‌കൊണ്ട് പുരോഗതിയുടെ വാതിലുകള്‍ ലോകത്തിനായി തുറന്നുകൊടുക്കുത്ത മുസ്‌ലിംകളുടെ കൈ പിടിച്ചുകൊണ്ടാണ് ലോകം പുരോഗതിയിലേക്കും അതുവഴി ആധുനികതയിലേക്കും പിച്ച വെച്ചത്.
മുസ്‌ലിം നവോത്ഥാനത്തിന്റെ പറുദീസയായിരുന്ന സ്‌പെയ്‌നിന്റെ വിശുദ്ധഭൂമികയില്‍ നിന്നാണ് ലോകം ആധുനിക വിദ്യാഭ്യാസത്തിന്റെ ബാലപാഠമഭ്യസിച്ചത്. താരിഖ്ബ്‌നു അസീസ് എന്ന മുസ്‌ലിം സൈന്യാധിപനിലൂടെ സ്‌പെയ്‌നില്‍ അധീശാധിപത്യം തുടങ്ങിയ മുസ്‌ലിംകളുടെ കൈവിളക്കുകളാണത്രെ തമോമയമായ യൂറോപ്പിന് പ്രകാശം പകര്‍ന്നു കൊടുത്തത്.
മുന്‍ചൊന്ന ശാസ്ത്ര വിശാരദന്മാര്‍ക്കു പുറമെ ഇബ്‌നു ഖല്‍ദൂനെപ്പോലെയുള്ള സോഷ്യോളജിസ്റ്റുകളും അല്‍ബക്‌രിയെപ്പോലുള്ള ഭൂമി ശാസ്ത്രകാരന്മാരും അല്‍മുജ്‌രീത്വിയും അസ്സര്‍ഖാലിയുമടങ്ങുന്ന ജ്യോതി ശാസ്ത്രജ്ഞരും ഇബ്‌നു അവ്വാമും അല്‍ബാഫിഖിയും നയിച്ച ജീവശാസ്ത്രകാരന്മാരും ഫിലോസഫിയുടെ ഗുരുനാഥന്മാരായ ഇബ്‌നുറുഷ്ദിന്റെയും ഇബ്‌നുബാജയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അസംഖ്യം വൈജ്ഞാനിക വിപ്ലവകാരികള്‍ക്ക് ജന്മം നല്കിയ സകലവിജ്ഞാനങ്ങളുടെയും ഈറ്റില്ലവും പോറ്റില്ലവുമായിരുന്നു മുസ്‌ലിം സ്‌പെയിന്‍.
അതിരുകള്‍ അപ്രസക്തമാക്കിക്കൊണ്ട് ആ ജ്ഞാന സാഗരം പൊട്ടിയൊഴുകിയപ്പോള്‍ അന്നോളം അജ്ഞരായിരുന്ന യൂറോപ്യന്മാരടക്കമുള്ള മാലോകര്‍ക്ക് അത് അനുഭൂതിയുടെ നവ്യരസങ്ങള്‍ സമ്മാനിച്ചു. വൈജ്ഞാനികമേഖലയില്‍ പരമ കാഷ്ട നേടിയ മുസ്‌ലിം ബഗ്ദാദ്‌നൊപ്പം മുസ്‌ലിം ധൈഷണിക വിപ്ലവത്തിന്റെ ചുക്കാന്‍ പിടിച്ച മുസ്‌ലിം സ്‌പെയ്‌നിന്റെ ബൗദ്ധികരഥത്തിലേറിയാണ് ലോകം ആധുനികതയിലേക്ക് പ്രയാണമാരംഭിച്ചത്.
മുസ്‌ലിം സംഘ ശക്തിയില്‍ അസൂയപൂണ്ട ക്രൈസ്തവ ശക്തികള്‍ ഈ അത്ഭുത ശേഖരങ്ങളെ തകര്‍ക്കുവോളം നാം ലോകത്തെനയിച്ചു. അക്ഷാഭ്യാസമില്ലാത്ത മാംഗോളിയക്കാര്‍ ബാഗ്ദാദിനെയും, സംസ്‌കൃതരെന്നു നടിച്ച ക്രൈസ്തവഭീകരര്‍ സ്‌പെയിനിനെയും തകര്‍ത്തെറിഞ്ഞതോട് കൂടിയാണ് നമ്മുടെ പ്രതാപകാലം അസ്തമയം കണ്ടുതുടങ്ങിയത്. ഉസ്മാനിയ്യ ഖിലാഫത്തിന്റെ ചിറകിലേറി ഇനിയൊരു വിപ്ലവത്തിന് ഊര്‍ജം പകര്‍ന്നെങ്കിലും പാതിവഴിയില്‍ അതും വീണുടഞ്ഞ് പോയി.

ട്രാന്‍സിലേഷനിലൂടെ ഉയര്‍ന്ന യൂറോപ്പ്.
വളരെ വര്‍ഷങ്ങളുടെ നിരന്തര പ്രക്രിയയിലൂടെ രൂപപ്പെട്ടുവന്ന മുസ്‌ലിം സംസ്‌കൃതികള്‍ യൂറോപ്പിന്റെ അധിനിവേഷത്തോടെ പാശ്ചാത്യരീതിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. എച്ച് ജി വെല്‍സ് പറഞ്ഞതു പോലെ ”ഗ്രീക്കുകാരാണ് ശാസ്ത്രങ്ങളുടെ പിതാക്കളെങ്കില്‍ മുസ്‌ലിംകളാണ് അതിന്റെ വളര്‍ത്തു പിതാക്കള്‍. സ്‌പെയിനില്‍ നിന്ന് ഫ്രാന്‍സ് വഴിയും സിസിലിയില്‍ നിന്ന് ഇറ്റലി വഴിയും മുസ്‌ലിം ജ്ഞാന ശേഖരങ്ങളെ യൂറോപ്പുകാര്‍ ആവാഹിച്ചെടുത്തതു മുതല്‍ കൃഷിതുടങ്ങിയ പ്രാഥമികാവശ്യങ്ങളില്‍ പോലും യൂറോപ്പ് മാതൃകയാക്കിയിരുന്നത് മുസ്‌ലിം രീതിശാസ്ത്രങ്ങളെയായിരുന്നു.
ഒടുവില്‍ അധിനിവേശങ്ങളുടെ രൂപത്തില്‍ മുസ്‌ലിം മേല്‍ക്കോയ്മയ്ക്ക് മങ്ങലേറ്റത് മുതല്‍ ഇസ്ലാമിക ജ്ഞാനശേഖരങ്ങള്‍ സ്വന്തമാക്കുവാന്‍ യൂറോപ്യര്‍ കച്ചകെട്ടിയിറങ്ങി. മുസ്‌ലിം ലോകത്തെ വഴിനടത്തിയ ഗ്രന്ഥങ്ങളൊക്കെയും ലാറ്റിന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്താനായി വന്‍ പദ്ധതികളാവിഷ്‌കരിക്കപ്പെട്ടു. ചരിത്രത്തില്‍ ഇത് ട്രാന്‍സ്‌ലേഷന്‍ റവലൂഷന്‍ അഥവാ തര്‍ജമ വിപ്ലവം എന്നറിയപ്പെടുന്നു.
മുസ്‌ലിം മസ്തിഷ്‌കങ്ങളുടെ അമൂല്യ സൃഷ്ടികള്‍ അതിവിദഗ്ധമായി പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടതിന്റെ ആദ്യപ്രക്രിയയായിരുന്നു അത്. നിതാന്ത പരിശ്രമത്തിലൂടെ അറേബ്യന്‍ ജ്ഞാന ശേഖരങ്ങള്‍ വ്യാപിപ്പിക്കപ്പെടുകയും യൂറോപ്പിനു മുകളില്‍ വിജ്ഞാനത്തിന്റെ നറുവെട്ടം പ്രകാശം ചൊരിക്കാനാരംഭിക്കുകയും ചെയ്തു. മുസ്‌ലിം പ്രതിഭകള്‍ വാര്‍ത്തെടുത്ത സിദ്ധാന്തങ്ങള്‍ പലതും പാശ്ചത്യവല്‍ക്കരിക്കപ്പെടുകയോ വിസ്മൃതിയിലാവുകയോ ചെയ്തു. ആമുസ്ലിം ധൈഷണിക പാരമ്പര്യത്തെ അനന്തരമെടുത്ത ജൂത ക്രസ്തവ പണ്ഡിതരായി സകല വിജ്ഞാനീയങ്ങളുടെയും കുത്തകാവകാശികള്‍.
ചിതറിക്കിടന്ന വൈജ്ഞാനിക ശാഖകളെ ഒരുമിച്ചെടുത്ത് സ്വാംശീകരിച്ച് കൊണ്ട് മാലോകരെ ആധുനികതയിലേക്ക് നയിച്ച മുസ്‌ലിം സമൂഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാനുള്ളതല്ല. അവരുടെ അനന്തരഗാമികളായ നാം പോലും അതിനെക്കുറിച്ച് അജ്ഞരാവുന്നത് അസഹനീമാണ്. അജയ്യരായ നമ്മുടെ മുന്‍ഗാമികള്‍ കൊളുത്തി വെച്ച വെട്ടങ്ങള്‍ കെടാതെ കാക്കല്‍ നമ്മുടെ കടമയാണ്. ലോകത്തില്‍ മുസ്‌ലിംകളുടെ ശാസ്ത്രസംഭാവനകള്‍ ഇന്ന് നൂറില്‍ ഒന്ന് മാത്രമാണ.് ആഗോള രംഗത്ത് 20- ശതമാനം മാത്രം സാക്ഷരതയുള്ള മുസ്‌ലിം സമൂഹത്തിന്റെ യോഗ്യതയുടെ അളവ് നമ്മെ തീര്‍ച്ചയായും നിരാശരാക്കും. പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കയ്യിലിരിക്കെ…………..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 31, 2011 by in Annual Issue'2011 and tagged .
%d bloggers like this: