Al Irshad

bi monthly magazine

മരിക്കാത്ത ഓര്‍മകള്‍

മര്‍ഹൂം സി മുഹമ്മദ് കുഞ്ഞിമുസ്ലിയാര്‍
കീഴൂര്‍ നാടിന്റെ വെളിച്ചമായി ജീവിച്ച ഉജ്വല പാണ്ഡിത്യത്തിന്റെ ഉടമയും സൂഫീവര്യനുമായിരുന്നു മര്‍ഹൂം സി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. ചെമ്പിരിക്ക ഖാസി എന്നപേരില്‍ ഖ്യാതി നേടി ഇന്ന് അനവധി മഹല്ലുകളുടെ ഖാസിയും മലബാറിന്റെയും സഅദിയ്യയുടെയും ശില്‍പിയുമായ ഖാസി സി എം അബ്ദുല്ല മൗലവിയുടെപിതാവ്. ഹിജ്‌റ 1313ലായിരുന്നു ജനനം പ്രമുഖ പണ്ഡിതന്‍ അബ്ദുല്ലാഹില്‍ ജംഹരി പിതാവ്.കാസറഗോഡ്, തൃക്കരിപ്പൂര്‍, വാഴക്കാട് ദാറുല്‍ ഉലൂം ദര്‍സുകളില്‍ പഠിച്ചു. ഒറവങ്കരയില്‍ 25വര്‍ഷത്തോളം മുദരിസായി സേവനമനുഷ്ടിച്ചു. 1936മുതല്‍ 1973 വരെ ചെമ്പരിക്ക പ്രദേശത്തെ 20ഓളം മഹല്ലുകളുടെഖാസിയായിരുന്നു. ഹിജ്‌റ 1393വഫാത്തായി. അബ്ദുല്ല മൗലവി, സി എം അഹ്മദ് മൗലവി, ഉബൈദുല്ലമൗലവി എന്നിവര്‍ ആണ്‍മക്കളാണ്.

പള്ളിപ്പുഴ അബ്ദുല്ല മൗലവി
വടക്കന്‍ മലബാറിലെ ദീനി സംരംഭങ്ങളിലെ നിറഞ്ഞ സാനിധ്യമായിരുന്നു പള്ളിപ്പുഴ ഉസ്താദ്. അനിതര സാധാരണമായ വാഗൈഭവം കൊണ്ട് അനുഗ്രഹീതനായിരുന്ന അദ്ദേഹം ആയിരങ്ങള്‍ക്ക് തന്റെ പ്രഭാഷണങ്ങളിലൂടെ അറിവിന്റെ മുത്തുകള്‍ പകര്‍ന്നു നല്‍കി. ശൈഖുനാ സി എം ഉസ്താദിനും യു എം ഉസ്താദിനുമൊപ്പം സുന്നത്ത് ജമാഅത്തിന് പരിരക്ഷണത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ സംസ്ഥാപനത്തിന് മറക്കാനാവാത്ത സേവനങ്ങള്‍ അര്‍പ്പിച്ച അദ്ധേഹം ‘ദുബായി മൗല്യാര്‍’ എന്ന പേരിലാണ് ജനമനസ്സുകളില്‍ ജീവിച്ചത്. ഗള്‍ഫ് രാജ്യങ്ങളും അവിടുത്തെമലയാളികളുമായുള്ള ബന്ധമായിരുന്നു ഇതിനു കാരണം.
പടന്ന ജുമുഅത്ത് പള്ളിയിലും കുമ്പോല്‍ വലിയ ജുമുഅത്ത് പള്ളിയിലും അദ്ദേഹം പഠനം നടത്തി. കോളിച്ചാല്‍, ചെര്‍ക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സേവനം നടത്തി. സുഹറയാണ് ഭാര്യ. നജ്മ, സുറയ്യ.ഫാറൂഖ്, ത്വഹിര്‍, ആയിശ, റൈഹാന എന്നിവര്‍ മക്കളാണ്.
1996ലായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം. നമ്മുടെ കര്‍മ്മമണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ഇന്നും മായാത്ത ഒരു വിടവായി അവശേഷിക്കുന്നു.

 

എ. എം മൂസഹാജി
കാലത്തിന്റെ കാല്‍പാടുകള്‍ക്ക് മായ്ക്കാനാവാത്ത ഈ നാമം എം ഐ സിയോടൊപ്പം എന്നും ജീവിക്കും. കേവലജീവിതം മരണത്തോടെ വിസ്മൃതമാകുമ്പോള്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാന സംരംഭങ്ങളില്‍ കൈമുദ്ര പതിപ്പിക്കുന്ന മഹത്‌വ്യക്തിത്വങ്ങള്‍ തലമുറകള്‍ക്കിടയില്‍ മരിക്കാതെ ഓര്‍മിക്കപ്പെടുന്നു.
എ എം മൂസാഹാജി ഇത്തരം ഒരു ദൗത്യ നിര്‍വഹണത്തിന്റെ നിര്‍വൃതമായ സാഫല്യം കണ്‍കണ്ടുകൊണ്ടാണ് കണ്ണടച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാപൂര്‍ണമായ ഒരു സ്ഥാപനം അദ്ദേഹത്തിന്റെ ആ ജന്മസ്വപനമായിരുന്നു. ഖാസി സി എം അബ്ദുല്ല മൗലവിയുമായുള്ള അദ്ദേഹത്തിന്റെ സംഗമം ചരിത്രത്തിന്റെ പുതിയൊരു രചനയ്ക്ക് വേദിയാവുകയായിരുന്നു. മാഹിനാബാദില്‍ ഭൂമിസമാഹരിച്ച് ബഹു സി എം ഉസ്താദിനെ സമീപിച്ച് അവിടം മാതൃകാപൂര്‍ണമായ മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു മാഹിനാബാദിലെ സൂര്യോദയത്തിന് നിമിത്തമായത്.
1993ജൂലയ്4ന് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് തറക്കല്ലിടുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ അദ്ദേഹം സന്നിഹിദതനായത് മരണ ശയ്യയില്‍ നിന്നായിരുന്നു. സാഫല്യത്തിന്റെ ആഹ്ലാദാധിക്യത്താല്‍ അദ്ദേഹത്തിന്റെ നയനങ്ങള്‍ നിറഞ്ഞ നിമിഷമായിരുന്നു അത്. തൊണ്ണൂറ്റിമൂന്ന് ജൂലൈ ഏഴിന് അദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞു. 1930ലാണ് അദ്ദേഹത്തിനു മേല്‍ തുറന്നീടേണമേ…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on October 30, 2011 by in Annual Issue'2011 and tagged .
%d bloggers like this: