Al Irshad

bi monthly magazine

മഴ

ഹൈദര്‍ കില്‍താന്‍ ദ്വീപ്‌

പുതുമഴയായി തൂമഴയായി ചാറലായി ചാറ്റലായി
പെയ്യുന്നു പിന്നെയും പേമായിരിയായി
പെയ്യുന്നു പെയ്യുന്നു അന്തരക്കോണിലായി
പെയ്യുന്നു സംഗീത സങ്കീര്‍ത്തനം പോല്‍
ഇന്നുകള്‍ ഇന്നലെകളായി തിരിഞ്ഞെങ്ങോ മായവേ
നാളെകള്‍ ഇന്നിനായി വഴിമാറി നില്‍ക്കവെ
കാലം മറിയവെ കാലവര്‍ഷം പിറക്കവെ
കവിതപോലൊഴുകുന്ന ജീവന്‍ കിളിര്‍ക്കുന്നു
ഹിമഗിരിത്തട്ടിലും കാനനഹൃത്തിലും
സുമധുര സംഗീത ധ്വനിയായി ഉതിര്‍ന്നിടും
ആര്‍ത്താര്‍ത്തിരമ്പിടും ആഴിതന്‍ മേലെയും
ഭൂമിതന്‍ മാറിടച്ചോരയാം പുഴയിലും
പുതുമഴത്തുള്ളികള്‍ ചിതറിത്തെറിക്കവെ
ഒരു യുഗസംഗീതം വീണ്ടും പിറക്കയായി
ആഗോളതാപനം വറ്റിച്ച മണ്ണിലായി
അനുഗ്രഹപ്പേമാരി പെയ്യുന്നു പിന്നെയും
പൊട്ടിതകര്‍ന്നിടും പാഴ്‌നിലം പാടമില്‍
ചെറുക്കല്‍ കതിര്‍ക്കുല പൊന്‍മണി ചൂടിയേ
ചെറു ചെറു വഞ്ചികള്‍ തുഴയാതെ നീങ്ങവെ
ചെറു ചെറു മാനസകരയേശാ ചിരിനിര
പെയ്യുന്നു പേമാരി മുക്കുവ മനമതില്‍
കനലായി ജ്വാലയായി കാളുന്ന വിശപ്പായി
പെയ്യുന്നു കടലമ്മ തന്‍ മക്കളെ ഊരിലും
അടുപ്പിലും പട്ടിണി തന്‍ പിന്നൊരു കോലമില്‍
ആഴം അളന്നിടാ കാനനനാട്ടിലും
ഈ ഇരുള്‍ പരക്കലായി ഭീതിതന്‍ ഓര്‍മ്മയായി
എങ്കിലും പെയ്യൂ നീ ആത്മാലനന്ദമായി
ഹൃദയ സങ്കീര്‍ത്തനമായി ചിതറിപ്പതിച്ചിടൂ
പെയ്യുക ഓര്‍മ്മതന്‍ ഓളമില്‍ നിത്യവും
ഗൃഹാതുര സ്മരണതന്‍ ഇറയത്ത് വീണ്ടും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 28, 2011 by in Annual Issue'2011 and tagged .
%d bloggers like this: