Al Irshad

bi monthly magazine

സമസ്ത ലോകങ്ങള്‍ക്കുമായി ഈ വിശുദ്ധ ഗ്രന്ഥം

ഇര്‍ശാദ് കുണിയ

പ്രപഞ്ച സൃഷ്ടാവായ അല്ലാഹു മനുഷ്യകുലത്തെ ഭൂലോകത്ത് സൃഷ്ടിച്ചത് വ്യക്തമായ ചില മാര്‍ഗ നിര്‍ദേശങ്ങളുമായാണ്. ലോകത്തെ പ്രവാചകരിലൂടെ സംസ്‌കരിച്ചെടുക്കാന്‍ അല്ലാഹു ഉദ്ധേശിച്ചപ്പോള്‍ കൂടെ കൊടുത്ത വേദ ഗ്രന്ഥത്തിലൂടെ മനുഷ്യന്‍ ജീവിക്കാന്‍ പഠിച്ചു. മനുഷ്യോല്‍പത്തിമുതല്‍ ആരംഭിച്ച പ്രവാചക ശ്രേണി ഒടുവില്‍ വിശുദ്ധ ഖുര്‍ആന്റെ അവതാരകനായ പ്രവാചകന്‍ മുഹമ്മദ് (സ)യില്‍ പര്യവസാനിച്ചു. പ്രവാചകന്‍ (സ) വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് ക്ഷണിച്ചത് മനുഷ്യരെ ഒന്നടങ്കമാണ്. അതാണ് അല്ലാഹു പഠിപ്പിച്ചത്.
വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെ ഗ്രന്ഥമാണ്. അക്ഷരങ്ങളുടെ അക്ഷയഖനി, അതിലെ ഓരോ വാചകങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ നിരവധിയാണ്. അക്ഷരങ്ങള്‍ അനല്‍പമായ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍, പക്ഷേ, മുസ്‌ലിംകളുടെ മാത്രം വേദഗ്രന്ഥമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്യം.

ഈ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് വെച്ചു പുലര്‍ത്തുന്ന മറ്റനവധി തെറ്റിദ്ധാരണകളെ പോലെ തന്നെ ഇതും വാസ്തവ വിരുദ്ധമാണ്. ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ന്യൂനപക്ഷത്തെയോ മാത്രമല്ല വിശുദ്ധ ഖുര്‍ആന്‍ വിളിക്കുന്നത്. മറിച്ച്, സര്‍വലോകരേയുമാണ്. വിശുദ്ധ ഖുര്‍ആന്‍ ലക്ഷീകരിച്ചത് മാനവരാശിയെയാണെന്നതിന്ന് തെളിവ് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ‘ജനസമൂഹം’ എന്ന പദപ്രയോഗത്തിലൂടെ വിശുദ്ധഖുര്‍ആന്‍ ഉദ്ധേശിച്ചതും അഭിമുഖീകരിച്ചതും മാനവലോകത്തെയാണ്.
സര്‍വജനത്തിനും സന്മാര്‍ഗമായിട്ടാണ് വിശുദ്ധഖുര്‍ആന്‍ അവതീര്‍ണ്ണമായത് എന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഇത്(വിശുദ്ദഖുര്‍ആന്‍) ജനങ്ങള്‍ക്കുള്ള ഒരു വിവരണവും ഭക്തിമാര്‍ഗം കൈകൊള്ളുന്നവര്‍ക്കുള്ള മാര്‍ഗദര്‍ശനവും സദുപദേശവുമാകുന്നു. (വി,ഖുര്‍ആന്‍3:138). മാനവലോകത്തിന് സന്മാര്‍ഗദര്‍ശനത്തിനും സത്യാസത്യ വിവേചനത്തിനുമാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ (2:185)തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ സവിശേഷമായ ഈ രീതിയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതിനാല്‍ പലരും ഈ വിശുദ്ധ വേദഗ്രന്ഥത്തെ മുസ്‌ലിംകളുടേത് മാത്രമാക്കിച്ചുരുക്കി.
വിശുദ്ധ ഖുര്‍ആന്റെ ലൗകികതയെയും മാനവികതയെയും കുറിച്ച് പറയുമ്പോള്‍ സ്വഭാവികമായും ഉയരുന്ന ഒരു സംശയമാണിത്. വിശുദ്ധ ഖുര്‍ആന്‍ സര്‍വലോകത്തോടും സംവദിക്കുന്നു എന്നു പറയുമ്പോഴും അത്, പ്രവാചകരുടെ ദേശമായ അറേബ്യയില്‍, അവിടുത്തെ ഭാഷയായ അറബിയില്‍ അവതരിച്ചതിന്റെ സാംഗത്യമെന്താണ്? വാസ്തവത്തില്‍ ഇത്തരം സംശയങ്ങള്‍ക്ക് കൂടിമറുപടിയായാണ് മക്കയെ വിശുദ്ധ ഖുര്‍ആന്‍ ‘ഉമ്മുല്‍ഖുറാ’ അഥവാ ഗ്രാമങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിച്ചത്. അറേബ്യ ലോകത്തിന്റെ കേന്ദ്രമാണ്. മക്ക അറേബ്യയുടെയും. അപ്പോള്‍ ഇതില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത് അറേബ്യയിലെ പ്രധാനകേന്ദ്രത്തിലും മാതൃഭാഷയിലും വിശുദ്ദഖുര്‍ആന്‍ അവതരിച്ചതില്‍ അനൗചിത്യമില്ലതന്നെ. അറേബ്യന്‍ ഭാഷ ലോകഭാഷയായതും മക്ക ലോകപ്രശസ്ത പട്ടണമായതും ഇതു കാരണമാണ്.
മനുഷ്യന്‍ തന്റെ സംസ്‌കാരവും ഭാഷയും രൂപം കൊണ്ടത് ഏഷ്യന്‍ രാജ്യങ്ങളിലാണെന്ന് ചരിത്രം തെളിയിക്കുന്നു. പഴയകാല മനുഷ്യ സംസ്‌കാരവുമായി ബന്ധപ്പെട്ട നദീതീരങ്ങളിലധികവും ഏഷ്യയിലാണ്. ചിലത് യൂറോപ്പിലും ആഫ്രക്കയിലുമുണ്ട്. ലോകത്തെ പ്രധാന മതങ്ങള്‍ രൂപം കൊണ്ടതും ഏഷ്യയില്‍ തന്നെ. പൗരസ്ത്യ ലോകത്തെ ഭാഷകള്‍ ‘ഹെമിറ്റോ സെമിറ്റിക് ‘ വിഭാഗത്തില്‍ പെടുന്നു. അവയില്‍ പ്രധാനപ്പെട്ടതാണ് അറബി. ഭൂമി ശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ പൗരസ്ത്യലോകത്തിന്റെ മധ്യഭാഗമായി അറേബ്യയെ(മക്ക)കാണാനാവും. ടുത്തെ ഭാഷയില്‍ ഖുര്‍ആന്‍ അവതരിച്ചതില്‍ അതിശയോക്തിയില്ല. മക്കയെ ‘ഉമ്മുല്‍ഖുറാ’ എന്ന് വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിച്ചത് വെറുതെയായിരുന്നില്ല. ഈ പശ്ചാതലത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അറബിയില്‍ മാത്രം അവതരിച്ചതോ അവതരണം മക്കയിലോ പരിസരത്തോ ഒതുങ്ങിയതോ, അതിന്റെ ആശയവും വെല്ലുവിളിയും ലോകത്തിനു മുഴുവന്‍ ബാധകമാവുന്നതിന് തടസ്സമില്ല.
വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെ ചോദ്യം ചെയ്യാന്‍ ലോകത്തു കഴിഞ്ഞു പോയ കിടയറ്റ സാഹിത്യപ്രതിഭകള്‍ക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം, അത് സൃഷ്ടാവായ തമ്പുരാന്റെ സംസാരമാണ്.ലോകാവസാനം വരെ അത് നിലനില്‍ക്കുക തന്നെ ചെയ്യും. അയുക്തമോ അതിശയോക്തമോ ആയി ഒന്നും തന്നെ വിശുദ്ധ ഖുര്‍ആനിലില്ല. മനുഷ്യ ബുദ്ധിക്ക് ഗ്രാഹ്യവും, ബുദ്ധിക്കുമപ്പുറം, ബുദ്ധിയെ പടച്ച നാഥനോട് മാത്രം ബന്ധപ്പെട്ടു കിടക്കുന്നതുമായ നിരവിധി യാഥാര്‍ത്ഥ്യങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ നമ്മെ നയിച്ചു കൊണ്ടുപോകുന്നു. ഇതെല്ലാം മനുഷ്യനു വേണ്ടിയാണ്. അവന്‍ മുസ്‌ലിമോ ഹൈന്ദവനോ ക്രൈസ്തവനോ ആകട്ടെ. എന്നാല്‍ ഇതിനെ സര്‍വാത്മനാ അറിഞ്ഞ് , അംഗീകരിച്ചവനാണ് മുസ്‌ലിം. വിശുദ്ധഖുര്‍ആന്‍ ചിലതു തുറന്നു കാണിച്ചുതന്നു. ചിലത് മറച്ചുവെക്കുകയും ചെയ്തു. അത്, ബലഹീനമായ മനുഷ്യനെ പരീക്ഷിക്കാനാണ്. വിശുദ്ധഖുര്‍ആന്‍ പഠിച്ചറിഞ്ഞ് വിശ്വസിച്ചവന്ന് സൃഷ്ടാവായ അല്ലാഹു ഒരുക്കിവച്ച സുകൃതങ്ങളെപ്പറ്റിയും അതിനെ തിരിച്ചഞ്ഞിട്ടും തിരസ്‌കരിച്ചവര്‍ക്കുള്ള നിര്‍ഭാഗ്യഘട്ടങ്ങളെപ്പറ്റിയും വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളിലായി പ്രതിപാതിക്കുന്നുണ്ട്.
ചുരുക്കത്തില്‍, മനുഷ്യ നന്മക്ക് വേണ്ടി അവതരിച്ച വിശുദ്ധഖുര്‍ആനെ നെഞ്ചിലേറ്റേണ്ടത് മനുഷ്യ സമൂഹമാണ്. അത് മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ഒരു ബാധ്യതയായി ഒതുങ്ങുന്നില്ലെന്ന് മേല്‍പറഞ്ഞതില്‍ നിന്നും സുവ്യക്തമാണ്. അതിനാല്‍ വിശുദ്ധഖുര്‍ആനെ കുറിച്ച് ചിന്തിക്കാനും പഠിക്കാനും മനസ്സിലാക്കുവാനും നാം ശ്രമിക്കേണ്ടതുണ്ട്. അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ, ആമീന്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 28, 2011 by in Annual Issue'2011 and tagged .
%d bloggers like this: