Al Irshad

bi monthly magazine

മീഡിയകള്‍ക്കു പിന്നിലെ മുസ്‌ലിം ജീവിതം

 

 

 

മുനാസ് ചേരൂര്‍

ച്ചടി മാധ്യമ രംഗതേത് മുസ്‌ലിം പ്രസിന് ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിന്റെ ആരംഭ്ക്കാലത്ത് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. 1857ലെ ഒന്നാം സ്വതന്ത്രൃസമരകാലത്ത് ഉര്‍ദു പ്രസ് വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. പിന്നീട് ബ്രിട്ടീഷ് പ്രക്ഷോഭം പലനിലക്കായി വേര്‍പിരിഞ്ഞു. കോണ്‍ഗ്രസും മുസ്‌ലിം രാഷ്ട്രീയവുമായും വേര്‍ത്തിരിക്കപ്പെട്ടു. ഇന്ത്യ വിഭജനത്തോട് കൂടി ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ മേല്‍ അക്രമങ്ങള്‍ ശക്തമായി. ജിന്ന സ്ഥാപിച്ച ഡോണ്‍ ഉള്‍പടെയുള്ള പത്രങ്ങള്‍ പുതുതായി രൂപികരിക്കപ്പെട്ട പാക്കിസ്ഥാനിലേക്ക് പ്രവര്‍ത്തനം മാറ്റി. ഇന്ത്യയിലെ മുസ്‌ലിം പ്രശ്ണങ്ങളും വെല്ലുവിളികളും ആവിഷ്‌ക്കരിക്കാനും തടഞ്ഞ്‌നിര്‍ത്താനും ഇന്ത്യയില്‍ ഒരു മുസ്‌ലിം പത്രംപോലുംഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്‌ലിം ഉടമസ്ഥതയിലുണ്ടായിരുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ തികച്ചും കച്ചവടലക്ഷ്യം മാത്രമാണ് മുന്നില്‍ കണ്ടിരുന്നത്. ഇന്ത്യാ വിഭജനം ബ്രിട്ടീഷ് ആസൂത്രണം ചെയ്തതാണെന്ന് സത്യം പോലും ഇവിടെ മൂടപ്പെട്ടു.

മുസ്‌ലിം മുതലാളിമാരേയും ഹൈന്ദവ ഉന്നത കുലപതിമാരേയും ഒരേ കുടക്കുകീഴില്‍ നിര്‍ത്താനും അവര്‍ക്ക് സാധിച്ചു. ഇതേതുടര്‍ന്ന സ്വാതന്ത്രൃചിന്താ താത്ല്‍പര്യമുണ്ടായിരുന്നമുതലാളിത്യ വര്‍ഗ്ഗത്തിന്റെ വായിപണംകൊണ്ട് നിറക്കാന്‍ അവര്‍ക്ക് സാധിച്ചു. പിന്നീട് പലരും ജിന്നയുടെ കീഴില്‍ സ്വാതന്തൃ ചിന്താകതിക്കാരെ പോലെ പല മുസ്‌ലിം സമ്പന്നരും പിന്നാലെക്കൂടി. അവര്‍ ‘പാകിസ്ഥാന്‍’എന്ന ആവശ്യം ഉന്നയിക്കുകയും അങ്ങോട്ട് പലായനം ചെയ്യുകയും ചെയ്തു. പക്ഷെ നിരക്ഷരും സമ്പന്നരുമല്ലാത്ത രാഷ്ട്രീയ അഗതികളുമായി മാറിയ മുസ്‌ലിംകള്‍ ഇന്ത്യയില്‍ പ്രെത്യേക രീതിയില്‍ അഭയാര്‍ഥികളാക്കപ്പെട്ടു. വിഭജനത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിച്ച കെടുതികള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ പത്രങ്ങള്‍ പരാജയപ്പെട്ടു. വ്യവസായത്തിലും വിദ്യഭ്യാസത്തിലും സമ്പത്ത് വ്യവസ്ഥയിലും അഭിപ്രായ രൂപ വത്കരണ മേഖലകളിലും പിന്തള്ളപ്പെട്ട മുസ്‌ലിംകളെ ആയിരിക്കും അത്. ഇന്ത്യയില്‍ അവശേഷിക്കുക എന്നായിരുന്നു മൗലാന അബുല്‍ കലാം ആസാദ് ഇന്ത്യാ വിഭജനം എന്ന് പറഞ്ഞപ്പോള്‍ മറുപടി പറഞ്ഞത്. ശേഷം വിഭജനാന്തരം ആസാദിന്റെ പ്രസ്താവന വാസ്തവമാണെന്നും പലരും ചൂണ്ടിക്കാട്ടി ആസാദിന്റെ പത്രമല്ലാതെ ആ കാലത്തെ 21 ദിന പത്രങ്ങള്‍(ഇംഗ്ലീഷ് പത്രങ്ങളും ഭാഷാ പത്രങ്ങളും ഉള്‍പടെ) ഒരു ഉടമസ്ഥാ ലിസ്റ്റില്‍ ഒരു പത്രം പോലും മുസ്‌ലിം ഉടസ്ഥതയിലുള്ളതല്ല. കുടുംബ നിയന്ത്രണത്തിലുള്ളതും മുതലാളിമാരുടെ നിയന്ത്രണത്തിലുള്ളതുമായ ഈ പത്രങ്ങള്‍ ഭൂരിഭാഗവും സവര്‍ണരുടെ നിയന്ത്രണത്തിലുള്ളതായിരുന്നു. ഇതില്‍ ചില പത്രങ്ങള്‍ ബ്രിട്ടീഷ് വിശുദ്ധ സ്വാതന്ത്ര സമര കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ടതാണെങ്കിലും 1947 ന്റെ ശേഷം ഇതിന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. പുതുതായി അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെയും ഇതര കേന്ദ്രസര്‍ക്കാരുകളുടേയും ജിഹ്വയായി ഈ കുടുംബ വ്യാപാര കച്ചവട ഉടമസ്ഥതയിലുള്ള സവര്‍ണ പത്രങ്ങളായി മാറി ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങളുടെയും ഭാഷ പത്രങ്ങളുടെയും ചാനലുകളുടെയും ഉടമസ്ഥതയില്‍ മുസ്‌ലിംകള്‍ക്ക് ഒരു പങ്കുമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ 15 ശതമാനത്തിലേറെ വരുന്ന മുസ്‌ലിംകളുടെ മാധ്യമ രംഗത്തെ പങ്കാളത്തത്തെക്കുറിച്ച് ഗൗരവമായ ഒരു അന്വോഷണവും നടന്നിട്ടില്ല.
രാഷ്ട്രീയ-സാമ്പത്തീക-സാമൂഹീക അഭിപ്രായ രൂപകല്‍പനയാണ് മീഡിയയുടെ ഉല്‍പന്നം. മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍കമ്മിറ്റി പോലും തങ്ങളുടെ റിപ്പോര്‍ട്ടില്‍ പോലും മീഡിയാരംഗത്തെ മുസ്‌ലിം പിന്നോക്കാവസ്ഥയെ ചൂണ്ടിക്കാട്ടിയില്ല. ഉദ്യോഗസ്ഥ രംഗത്തേയും വിദ്യഭ്യാസ രംഗത്തേയും പിന്നാക്കാവസ്ഥ പുറത്ത് കൊണ്ട് വരാനും രാഷ്ട്രീയ-ഭരണവേദിയിലെ പിന്നോക്കാത്തേയും കുറിച്ച് സൂചന നല്‍കാനും കഴിഞ്ഞ റിപ്പോര്‍ട്ടിന് പുതിയ നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തേയും സാമൂഹ്യ വ്യവസ്ഥയെയും നിയന്ത്രിക്കുന്ന മാധ്യമ രംഗത്തെ മുസ്‌ലിം പിന്നോക്കത്തെക്കുറിച്ച് നിശബ്ദത പുലര്‍ത്തുകയാണ് ചെയ്യുന്നത്.
ഇന്ത്യ വിഭജിക്കപ്പെടുന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുനിന്ന ഈ സാഹചര്യത്തില്‍ മുസ്‌ലിം പുരോഗമനത്തിനുള്ള ചിന്തകള്‍ ആരംഭിച്ചിരുന്നില്ല. എന്നാലും ഈ സാഹചര്യത്തില്‍ പല മുസ്‌ലിം സംഘടനകള്‍ കോണ്‍ഗ്രസ്സിന് വേണ്ടി വോട്ട് തേടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സ്വാതന്ത്രത്തിന് വേണ്ടി പല മുസ്‌ലിം ശിരസുകളും ബ്രിട്ടീഷ് ദ്രാഷ്ഠ്യത്തിന് മുമ്പില്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. സ്വാതന്ത്രാനന്തരം പല മുസ്‌ലിം വിരുദ്ദ സമരത്തിന് പല കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കാളികളായിരുന്നു. ഇതിനെല്ലാം ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങളും അവരുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ 1989 ല്‍ One nation chromicle എന്ന ഇംഗ്ലീഷ് വീക്കിലി തുടങ്ങി. ശേഷം പലരും ചെറു പ്രസിദ്ധീകരണങ്ങളും ലേഖന സമാഹാരങ്ങളിലും മുസ്‌ലിം സമൂഹത്തെക്കുറിച്ച് പഠനം നടത്തിയെങ്കിലും അവരെ നിര്‍ണായകമായി സ്വധീനിക്കാന്‍ ആലേഖകര്‍ക്കും പ്രസാദകര്‍ക്കും സാധിച്ചില്ല എന്നതാണ് വാസ്തവം. 1980 ന് ശേഷം പല നിലക്കും ലോക രാഷ്ട്രങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന ദുരിത പൂര്‍ണ്ണമായ സാഹചര്യങ്ങളേയും അതിജീവിക്കാനുള്ള കരുത്തും ഊര്‍ജ്ജവും സംഭരിക്കാനും ആവശ്യമായ നിലപാട് ജനങ്ങളിലേക്കെത്തിക്കാനും മുസ്‌ലിം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നുമെങ്കിലും അതിന് ഒരു പരിഹാരം കാണാന്‍ അവര്‍ക്ക് സാധിച്ചില്ല എന്ന് തന്നെ വേണം പറയാന്‍. ഈ വെല്ലുവിളികള്‍ വസ്തു നിഷ്ടമായി പൊതു സമൂഹത്തിന്റെ മുന്നിലെത്തിക്കാനും അഭിപ്രായ രൂപ വത്കരണം നടത്താനും ഇന്ത്യന്‍ മുസ്‌ലിം മീഡിയ ഒരു വിധത്തിലും വിജയിച്ചിട്ടില്ല. വെക്തമായ കാഴ്ചപ്പാടോട്കൂടി രൂപീകരിക്കപ്പെട്ട വളരെ പ്രഫഷണലായ മുസ്‌ലിം ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ക്ക് ആഴത്തില്‍ പഠനം നടത്താനും വസ്ഥുതകളുടെ പിന്‍ബലത്തില്‍ അവതരിക്കാനും ശേഷിയുള്ള മുസ്‌ലിം മാധ്യമ പ്രവര്‍ത്തകന്റെ അഭാവമാണ് ഇതിനൊക്കെ കാരണം. അത് കൊണ്ട് മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങളെ മറച്ച് വെച്ച് മുസ്‌ലിം വിരുദ്ധ മാധ്യമങ്ങളും അതിന്റെ അണിയറ പ്രവര്‍ത്തകരും നടത്തുന്ന ക്ലേശകരമായ അവസ്ഥകളെ ഓര്‍ത്ത് വിലപിക്കുക മാത്രമാണ് നാം ചെയ്തിട്ടുള്ളത്. കാശ്മീരിലും ഡല്‍ഹിയിലും നടത്തുന്ന വ്യാജ ഏറ്റുമുട്ടലിനേയും ആര്‍ എസ് എസ് നടത്തുന്ന വര്‍ഗീയ അക്രമങ്ങളെയും ഗുജറാത്തില്‍ നടന്ന വംശഹത്യകളേയും പുറത്ത് കൊണ്ട് വരാനും പുറം ജനങ്ങള്‍ക്ക് വാസ്തവം അറിയിക്കാനോ പറ്റിയ ഒരു മാധ്യമങ്ങള്‍ക്കൊ മീഡിയകള്‍ക്കൊ ഇത് വരെ സാധിച്ചില്ല.

കേരളീയ മുസ്‌ലിംകളില്‍ മീഡിയയുടെ പങ്ക്
മലയാള പത്ര പ്രവര്‍ത്തനത്തിന്റെ തുടക്കം മത പ്രബോധനവുമായി വന്നതാണ്. ഇവിടെ ആദ്യമായി പത്ര പ്രവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചത് ക്രിസ്ത്യന്‍ മിഷ്ണറിമാരാണ്. പ്രൊട്ടസ്റ്റാന്റ് വിഭാഗത്തില്‍ പെട്ട വൈദികരായിരുന്നു അക്കാലത്ത് പ്രത്ര പ്രവര്‍ത്തനം നടത്തിയിരുന്നത്. മറ്റു മതങ്ങളേയും കത്തോലിക്കന്‍ വിഭാഗത്തെയും ശക്തമായി വിമര്‍ശിച്ചിരുന്നു.ശേഷം1887 ല്‍ കത്തോലിക്ക സഭ നസ്രാനി ദീപിക എന്ന പ്രസിദ്ധീകരണംപ്രൊട്ടസ്റ്റല്‍ വിഭാഗങ്ങള്‍ക്കെതിരെ അവരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കാന്‍ വേണ്ടി അവര്‍ ഈ പ്രസിദ്ധീകരണം പുറത്തിറക്കിയത്.ദീപികയുടേയും സത്യനാഥത്തിന്റെയും പാത പിന്തുടര്‍ന്ന് ക്രിസ്തു മതത്തിന്റെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാന്‍ പല പ്രസിദ്ധീകരണങ്ങള്‍ ക്രിസ്ത്യന്‍ മിഷിണറിമാര്‍ തുടങ്ങി. ഇതിലെല്ലാം മറ്റു മതങ്ങളേയും അവരുടെ ആചാരങ്ങളേയും അവര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ഹിന്ദുക്കള്‍ ആരംഭിച്ച പത്രമാണ് ആര്യ സിദ്ധാന്ത ചന്ദ്രിക, ശ്രീരാമ കൃഷ്ണമിഷന്റെ പ്രഭുദ്ധ കേരളം എന്നിവ വേദ ഉപനിഷത്തുകളും ഇതിഹാസങ്ങളും പ്രസിദ്ധീകരിക്കുന്നതിലാണ് ഊന്നല്‍ നല്‍കിയത്. അക്കാലത്ത് മുസ്‌ലിം പണ്ഡിതരും പല പത്രങ്ങളുമായി രംഗത്ത് വന്നു. കേരളദീപകം മുസ്‌ലിം, അല്‍ ഇസ്ലാം, അല്‍ ഇര്‍ഷാദ്, അല്‍ ഇസ്‌ലാഹ് എന്നിവയാണ് ഈ പ്രസിദ്ധീകരണങ്ങള്‍. 1878ല്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ച കേരള ദീപികമാണ് മുസ്‌ലിംകള്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ പ്രധമ പത്രം. എല്ലാ മതങ്ങള്‍ക്കും മതബോധങ്ങള്‍ ഊന്നല്‍ നല്‍കിയതായിരുന്നു ഈ പത്രം.
ആദ്യം മതബോധമായിരുന്നു ക്രസ്ത്യന്‍, ഹിന്ദുക്കളുടെ ലക്ഷ്യം. പക്ഷേ പിന്നീടങ്ങോട്ട് വിദ്യാഭ്യാസ പരമായും പൊതുസമൂഹങ്ങള്‍ക്കിടയിലെ അംഗപ്രവേശണത്തോടെ അവരുടെ പത്രങ്ങള്‍ ശ്രദ്ധ ആര്‍ജ്ജിക്കാന്‍ തുടങ്ങി. സമൂഹത്തില്‍ ഉടനീളം ശ്രദ്ധ പിടിച്ചു പറ്റി അവരുടെ താല്‍പര്യങ്ങള്‍ സംരംക്ഷിക്കുക എന്ന തന്ത്രപരമായ കാഴ്ചപ്പാടാണ് അവര്‍ മുന്നോട്ട് വെച്ചത്. പക്ഷേ പുറം നാടുകളില്‍ പോയി വിദ്യാഭ്യാസം കരസ്ഥമാക്കിയ അബ്ദുര്‍ റഹിമാന്‍ സാഹിബിനേയും ആലി അഹ്മദിനേയും പോലോത്ത മുസ്‌ലിം നേതാക്കള്‍ അവര്‍ക്ക് ചുട്ട മറുപടി നല്‍കി. ഇതിനിടിയിലാണ് മുസ്‌ലിംകള്‍ക്കിടയില്‍ പുതിയ ആശയപ്രചാരണം എന്ന നിലക്ക് വക്കം മൗലവിയുടെ സ്വദേശാഭിമാനി എന്ന പത്രം കടന്നു വന്നത്. പിന്നീട് അതിനെ നിരോധിക്കുകയുണ്ടായി.
കാലക്രമേണ കേരള മുസ്‌ലിംകള്‍ക്കിടയില്‍ മലയാളത്തിന്റെ സുപ്രഭാതമായി മലയാള മനോരമയും മാതൃഭൂമിയും കടന്നു കൂടി. സമൂഹത്തിലെ പല വെല്ലുവിളികളേയും വിമര്‍ശനങ്ങളെയും അതിജീവിച്ച് യാക്കോബായ സഭയുടെ സ്ഥലവും സൗകര്യവും പിന്തുണയും നേടി മലയാള മനോരമ കേരളത്തില്‍ മുന്നേറി. ആദ്യകാലത്തെ നായര്‍ വിഭാഗത്തിന്റെയും പിന്നീട് ഈഴവ സമ്പന്നരുമായിരുന്നു മാതൃഭൂമിയുടെ പിന്‍ഭലം. ഇതിനിടയില്‍ നായര്‍-ഈഴവ ലഹളയെത്തുടര്‍ന്ന് പിന്നോക്ക വിഭാഗത്തിന്റെ താല്‍പര്യം ഉയര്‍ത്തിക്കാട്ടി കേരള കൗമുദിയും ആരംഭിച്ചു. പിന്നോക്ക സമൂഹത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചു എന്ന കാരണത്താല്‍ ആദ്യകാലത്ത് പൊതുസമൂഹങ്ങള്‍ക്കിടയില്‍ വന്‍ വളര്‍ച്ചയാണിതിനുണ്ടായത്. ആദ്യകാല മുസ്‌ലിം മാനേജ്‌മെന്റിന്റെ കീഴിലുണ്ടായിരുന്ന അല്‍ അമീന്‍ പത്രം നിരോധിച്ചതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിന്റെ കീഴില്‍ മുസ്‌ലിംകളെ ഉയര്‍ത്തിക്കാട്ടി ചന്ദ്രിക എന്ന പത്രത്തിന് തുടക്കം കുറിച്ചത് 1934 ലാണ്. പക്ഷേ സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇതിന് പൂര്‍ണത കൈവരിക്കാന്‍ സാധിച്ചത്. ഈ അവസരത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ പുതിയ രീതിയിലുള്ള വെല്ലുവിളികളെ അതിജീവിക്കേണ്ടിവന്നു. ബ്രിട്ടീഷ് അധിനിവേഷ കാലത്ത് സാംരാജ്യത്വം സൃഷ്ടിച്ച വര്‍ഗീയ ഭിന്നതയും പിന്നീട് അവര്‍തന്നെ വളര്‍ത്തിയെടുത്ത് നടപ്പാക്കിയ ഇന്ത്യ വിഭജനവും മുസ്‌ലിം സമുദായത്തിന് കനത്ത ആഗാതമേല്‍പിച്ചു. വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും നയരൂപവല്‍ക്കരണ മേഖലയില്‍ ഏറ്റ തിരിച്ചടി അച്ചടി മാധ്യമ രംഗത്തും വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കുന്നതിലും തടസ്സമായി. ഈ അവസരത്തിലാണ് മുസ്‌ലിംകളുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ വേണ്ടി രൂപകല്‍പനചെയ്ത മുസ്‌ലിംമത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ബ്രിട്ടീഷ് ഭരം മുതലെ തുടര്‍ന്നുവന്ന മുസ്‌ലിം സമൂഹത്തിന് നേരെയും ഇസ്ലാമിന് എതിരെയും ആരംഭിച്ച തെറ്റായ പ്രചരണവും പൊതു സിവില്‍ കോഡ് കൊണ്ട് വരാന്‍ സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടതും ശരീഅത്തിനെതിരെ ഉയര്‍ന്നു വന്ന വെല്ലുവിളികളേയും വക്കം മൗലവിയുടെ അല്‍-മനാര്‍ എന്ന മാഗസിനെ തടുത്ത് നിര്‍ത്താന്‍ വേണ്ടി ദീര്‍ഘ കാലം കേരള മുസ്‌ലിം പ്രവര്‍ത്തനം ക്രേന്ദ്രീകരിച്ചിരുന്നത് ചന്ദ്രികയിലൂടെ മാത്രമാണ്. ചന്ദ്രികയുടെ കടന്നു വരവും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ഇതര പിന്നോക്ക വിഭാഗങ്ങളുമായി അത് നടത്തിയ വ്യക്തിയോട് കൂടിയ ഇടപെടലുകലും കേരളത്തിലെ മാധ്യമ രംഗത്തെ സ്വാദീനിച്ചു. മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങളിലും ദളിതരും ആതിവാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവക്കൊപ്പം ആകോളീകരണവുമായി ബന്ധപ്പെട്ടു സമൂഹത്തില്‍ ഉയരുന്ന പുതിയ വികസനത്തിന്റേയും പരിസ്ഥിതിയുടേയും ചൂഷണത്തിന്റേയും പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്ക് ഉണ്ടെന്ന് ചന്ദ്രക തെളിയിച്ചു. ഇതിനിടയില്‍ സമസ്തയുടെ കീഴില്‍ അല്‍-മുഅല്ലിം സുന്നീ അഫ്ക്കാര്‍ എന്നീ പ്രസിദ്ധീകരണങ്ങളും ഇറങ്ങി ഇത് മുസ്‌ലിം സമൂഹത്തിനിടയില്‍ നന്നായി സാധിച്ചു. പലരും വികടിതരില്‍ സത്യം മനസ്സിലാക്കി സമസ്തയിലേക്ക് കടന്ന് വന്നു. ചന്ദ്രികയുടെ ചുവട് പിടിച്ച് മാധ്യമം തേജസ് സിറാജ് തുടങ്ങിയ മുസ്‌ലിം ഉടമസ്ഥതയിലുള്ള പത്രങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. വക്കം മൗലവിയുടെ പാരമ്പര്യ മാധ്യമ പത്രത്തെ എന്നും ചാരക്കണ്ണോടെ മാത്രമാണ് കേരള മുസ്ലിംകള്‍ കണ്ടിരുന്നു. സുന്നികള്‍ക്കെതിരെയും ലീഗിനെതിരെയും എന്നും വിമര്‍ശനങ്ങളും പരാതികളും മാത്രമാണ് ഇതിലെ പ്രധാന വാര്‍ത്തകള്‍. എന്നും അന്തര്‍ദേശീയ വാര്‍ത്തകള്‍ മാത്രം ഊന്നി നില്‍ക്കുകയാണ് മാധ്യമ ദിനപത്രം. മുസ്‌ലിം സ്പിരിറ്റ് അങ്ങേ അറ്റം വരെ ചൂണ്ടിക്കാട്ടിയാണ് തേജസിന്റെ തേജസ്സിനീയ്യമായ മുന്നേറ്റം. സിറാജിനെ നമുക്ക് മഞ്ഞ പത്രങ്ങളുടെ ഗണത്തിലേ ചേര്‍ക്കാന്‍ പറ്റൂ എന്നും പെരും നുണകളുടെ സംഹിതമാണിതിലുള്ളത്. ഇന്നുള്ള മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ പലരും ചന്ദ്രിക അവതരിപ്പിച്ച സമീപനങ്ങളും അവതരണശൈലികളും വിത്യാസ രീതികളും പിന്തുടരുന്നതാണ് ഇന്നത്തെക്കാഴ്ച. പുതിയകാലം ആവശ്യപ്പെടുന്നതിനും ജനകീയ ഐക്യത്തിനും എന്നും തണലായി നിന്നത് ചന്ദ്രിക മാത്രമാണ്. ഇന്ന് മുസ്‌ലിംകള്‍ക്ക് മാധ്യമ പത്ര രംഗത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നു.
ഇന്ത്യയിലും കേരളത്തിലും മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പുറത്ത് കൊണ്ട് വരാനും പല കമ്മിറ്റികളും സംഘടനകളും രൂപം കൊള്ളുകയാണ്.അതില്‍ മുസ്‌ലിംകള്‍ മാധ്യമരംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാര്യം ആരും കാണാതെ പോയി. മറ്റു മതക്കാരും പാര്‍ട്ടിക്കാരും അവരുടെ ആശയ പ്രചരണമെന്ന നിലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഇന്ന് പത്രങ്ങളെയാണ് സ്വാധീനിക്കുന്നത്. എല്ലാമതക്കാരുടെ ആശയനിര്‍ദ്ദേശവും എല്ലാസമുദായത്തിന്റെ പ്രശ്‌നങ്ങള്‍ വ്യക്തതയോടെ അവതരിപ്പിച്ച് മുന്നോട്ട് പോകുന്ന ഒന്നായിരിക്കണം പത്രമാധ്യമം. ഇന്നത്തെ ലോകസാഹചര്യത്തില്‍ മെച്ചപ്പെട്ട ഒരു താല്‍ക്കാലിക സാമൂഹികസംവിധാനമെന്ന രീതിയില്‍ മതേതരത്തെയും ജനാധിപത്യത്തെയും തന്ത്രപരമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാധ്യമ സമീപനം മുസ്‌ലിം സമൂഹം അടിയന്തിരമായും ചെയ്യേണ്ടതാണ്. ഇതേ ദിശയില്‍ മുസ്‌ലിം സമൂഹത്തില്‍ എത്രത്തോളം മുന്നോക്കം വരാനാകും എന്ന് ആശ്രയിച്ചിരിക്കും പൊതുസമൂഹത്തിന് മുന്നില്‍ മുസ്‌ലിം മാധ്യമത്തിന്റെ ഭാവി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on October 28, 2011 by in Annual Issue'2011 and tagged .
%d bloggers like this: