Al Irshad

bi monthly magazine

ഞങ്ങളുടെ സ്വന്തം ചാച്ചുവും അദ്രുവും

നിസാമുദ്ധീന്‍ പൂച്ചക്കാട്‌

(2010ലെ ഡിസംബര്‍ 8ന്റെ വ്യാഴാഴ്ച സന്ധ്യമയങ്ങുമ്പോള്‍, ഞങ്ങളുടെ പ്രിയ സുഹൃത്തുക്കള്‍ ചാച്ചു(അഹമ്മദ് ഹാരിസ്)വും അദ്രു (അബ്ദുര്‍റഹിമാന്‍)വും കടലുണ്ടി പുഴയില്‍ നിന്തിക്കുളിച്ചുകൊണ്ടിരിക്കെ അല്ലാഹുവിന്റെ അലങ്കനീയമായ വിധിക്കുമുന്നില്‍ അകാലമായി കൊഴിഞ്ഞു വിണ രണ്ടു പൂക്കള്‍………., ഓര്‍മയില്‍ വിഷാദമാരുതന്‍ അലയായി കടന്നു പോകുമ്പോള്‍ സ്മൃതി മണ്ഡപത്തില്‍ കണ്ണീര്‍മഴ പെയ്യുകയായി……….. ഹ! അവരെ ഒരിക്കലൂടെ ഓര്‍ത്തെടുക്കുകയാണ് വീണ്ടും……….)
നറുനിലാവരിച്ചിറങ്ങിയ രാവ് നിറയെ പ്രഭാതത്തെ സ്വപ്നം കണ്ട് ഒടുവില്‍ പ്രഭാതോദയത്തിന് മുമ്പേ അടര്‍ന്നുവീണ പൂമൊട്ടുകളാണോ അവര്‍?…… ഇരുളാണ്ട ആകാശത്തിന്റെ നിത്യ ഏകാന്തതയില്‍ ഉദയം ചെയ്യുകയും പെട്ടെന്നു തന്നെ അകാലമായി കൊഴിഞ്ഞു വീഴുകയും ചെയ്ത കൊള്ളിമീന്‍ നക്ഷത്രങ്ങളായിരുന്നുവോ അവര്‍…..?

അന്ധകാരനിബിഢമായ രാവിന്റെ മാറില്‍ ശോഭചുരത്താന്‍ വന്ന പൂര്‍ണ്ണമിമാര്‍ ഇത്രപെട്ടന്നെന്തേ മറഞ്ഞു……… മരണമെന്ന മഹാപ്രതിഭാസത്തിന് മുമ്പില്‍ ഞങ്ങള്‍ തളര്‍ച്ചയോടെ മിഴിച്ചു നിന്ന നിസ്സഹായ നിമിഷങ്ങള്‍…. അല്ലെങ്കിലും ഈ ഭൂവാസത്തില്‍ ആരാണ് മൃതിയെ ജയിച്ചടക്കിയവര്‍……….. ഓര്‍ക്കുന്തോറും ഹൃദയസ്പന്ദനം ദുഃഖാര്‍ത്തിയായി തീരുന്നതുപോലെ……………
ജീവിതത്തിന്റെ സമ്മോഹനമധനുകരാന്‍ പാകപ്പെടുമ്പോഴേക്കും കാലയവനികയപ്പുറത്തേക്ക് മാഞ്ഞു പറന്നു പോകുമെന്ന് ആരാണ് നിനച്ചത്………… ഓര്‍മയുടെ തീരങ്ങളില്‍ നൊമ്പരത്തിന്റെ തിരമാലകള്‍ കരയുകയാണ്……. അലിഞ്ഞുപോയ ആര്‍ദ്രതയേറിയ നോവ് പോലെയായി മാറിയിരിക്കുന്നു ആ ദിനങ്ങളും രാത്രങ്ങളും…… നൊമ്പരത്തിന്റെ സങ്കീര്‍ത്തനം പോലെയായിത്തീര്‍ന്നിരിക്കുന്നു ഈ മൂകതയേറിയ രാവുകള്‍ പോലും……….. സമൃതിപഥങ്ങളില്‍ വിഷാതമാരുതന്‍ വിതുമ്പിക്കൊണ്ട് നിങ്ങളുടെ ഓര്‍മകള്‍ പേറി അലഞ്ഞു തളരുന്നുണ്ടാവും……. ക്യാമ്പസിന്റെ ഏതോ അനുഗ്രഹീത വീഥിയില്‍ വെച്ച് സന്ധിച്ചവരായിരുന്നു നമ്മള്‍. മറ്റേതോ വഴിയില്‍ വെച്ച് പിരിയേണ്ടവരാണെന്നു മറിയാമായിരുന്നു. എന്നാലും ഇത്രയും പെട്ടെന്ന് വേര്‍പാടിന്റെ കണ്ണുനീര്‍ ഞങ്ങളുടെ കവിള്‍ തടങ്ങളെ നനക്കുമെന്ന് സ്വപ്‌നേപി നിനച്ചവരല്ല ഞങ്ങള്‍. ഞങ്ങളുടെ പ്രിയ സുഹൃത്തുക്കള്‍, ഹാരിസും അബ്ദുര്‍റഹിമാനും, അവര്‍ ഞങ്ങളുടെ ചാച്ചുവും അദ്രുവുമാണ്. അവരുടെ നിത്യവേര്‍പാടിന്റെ വ്യസനത്താല്‍ ഇന്നും ഞങ്ങളുടെ മിഴികള്‍ കരയുകയാണ്…. ഹൃദയം ശോകനിര്‍ഭമായി തേങ്ങുകയാണ്. (മറഞ്ഞാലും മാഞ്ഞു പോകാത്ത വേര്‍പാടിന്റെ വേദനയില്‍).
പ്രിയപ്പെട്ട ചാച്ചു പ്രിയപ്പെട്ട അദ്രു….. നിങ്ങളോടൊപ്പം കളിച്ചു നടന്ന ശോഭിതമായ ആ പ്രഭാതങ്ങള്‍ ഉഷസ്സിന്റെ സ്വപ്നം കണ്ടുകൊണ്ട് ഒന്നിച്ചുറങ്ങി ഉണര്‍ന്നിരുന്ന മനോഹരങ്ങളായ പൊന്‍പുലരികള്‍.
പടിഞ്ഞാറിന്‍ കാറ്റേറ്റ് കുന്നിന്‍ മുകളിലൂടെ സമയം കൊന്ന മേഘം മൂടിയ മങ്ങിയ സായാഹ്നങ്ങള്‍ ആര്‍പ്പുവിളികളോടെയും ശണംകളോടെയും കളിമൈതാനിയില്‍ നമ്മളൊരുമിച്ചു നിറഞ്ഞാടിയ മഹനീയനിമിഷങ്ങള്‍ ഒക്കെയും ഇതള്‍ മടക്കി മറഞ്ഞു സകലസന്തോഷങ്ങളും അസ്തമിച്ചു………. ലില്ലിപ്പൂവിതളുകള്‍ രാവിനായി തന്റെ ഇതളുകള്‍ മടക്കും പോലെ……….സുഗന്ധം പരത്തിയ പനിനീരിതളുകള്‍ എന്നെന്നേക്കുമായി കൊഴിഞ്ഞു വിഴും പോലെ…………… മാനത്തിനിന്നുതിര്‍ന്നുവിണ് പാഴ്മണലില്‍ നിപതിച്ചുമാഞ്ഞുപോയ പാതിരാഹിമകണം പോലെ……….. അവര്‍ അസ്തമിച്ചു അതെ സുബ്ഹിക്ക് മുമ്പേ കൊഴിഞ്ഞുപോയ വിശുദ്ധപൂക്കളുടെ ലാളിത്യമൂറുന്ന നനവാര്‍ന്ന ഓര്‍മയില്‍ മുഴുകി ഞങ്ങള്‍ ജീവിച്ചുതീര്‍ക്കും ഓ! ഞങ്ങളുടെ അരുമ സുഹൃത്തുക്കളേ ഹൃദയത്തിന്റെ തങ്കലിപികളില്‍ നൊമ്പരത്തിന്റെ കണ്ണീര്‍ മഷികൊണ്ട് ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു……. നിങ്ങള്‍….
പോയവര്‍ഷം ഡിസംബറിന്റെ കുളിര് വറ്റിയിട്ടില്ലാത്ത ഒരു ബുധനാഴ്ച സന്ധ്യക്ക് പതിവ് പോലെ കുളിക്കാനിറങ്ങിയതായിരുന്നു. പ്രശാന്തമായി ഒഴുകുന്ന കടലുണ്ടിപ്പുഴയിലേക്ക് എടുത്തു ചാടുമ്പോള്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നുവെന്നവര്‍ക്കറിയാതെ പോയി അന്നും മത്സ്യക്കുഞ്ഞുങ്ങള്‍ അവരുടെ സാന്നിദ്യമറിഞ്ഞ് പുളകിതരായിട്ടുണ്ടാവാം………. അന്നും അവ ആവേശത്തോടെ അവരുടെ ചാരത്തൂടെ പുളഞ്ഞു നീന്തിയിട്ടുണ്ടാവാം……… തീരത്ത് നിന്നിരുന്നവരുടെ കണ്ണുകളില്‍ നിന്ന് പുഴയുടെ അഗാതതയിലേക്ക് താഴുമ്പോള്‍ ഒടുക്കത്തെ ശ്വാസമായിരുന്നു ആ നിമിഷമുതിര്‍ത്തതെന്ന് ആരോരുമറിഞ്ഞിരുന്നില്ല. അവരെ രക്ഷിക്കാനുള്ള നാട്ടുകാരുടെയും സഹപാടികളുടെയും തീവ്രശ്രമം അസ്ഥാനത്തായിരുന്നുവെന്ന് സര്‍വജ്ഞന്‍ എന്നേ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. രാവിന്റെ കരിമേഘങ്ങള്‍ ഏതോ വിദൂരദേശത്തേക്ക് സഞ്ചാരം തുടങ്ങുമ്പോള്‍ ഇങ്ങ് ഇരുള്‍ പരന്ന കടലുണ്ടി പുഴക്ക് മേലെ അവരെ കണ്ടെത്താനുള്ള പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനത്തിലുമായി ഞങ്ങള്‍………… മണിക്കൂറുകള്‍ക്ക് ശേഷം അദ്രുവിനെയും ഹാരിസിനെയും കണ്ടെത്തി. ഹൃദയത്തിന്റെ കണ്ണീര്‍ പൊഴിഞ്ഞു. അന്നേരം ആകാശത്തുനിന്ന് പ്രാര്‍ത്ഥനകള്‍ അനുഗ്രഹമായി സമാശ്വസമായി ഭൂലോകത്തേക്കിറങ്ങാന്‍ തുടങ്ങി ദിക്‌റുകളും ദുആകളും ഞങ്ങളുടെ പ്രിയ സുഹൃത്തക്കള്‍ക്കായി ഹദ്‌യ ചെയ്യപ്പെട്ടുകൊണ്ടിരുന്നു. പാണക്കാടിലെ സമാധാനനായകന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഞങ്ങളുടെ ഉറ്റ മിത്രങ്ങളുടെ ജനാസക്ക് ഇമാമായി നമസ്‌കരിച്ചു. എത്രമാത്രം ഭാഗ്യംചെയ്തവാരായിരുന്നു അവര്‍. മൃതശരീരങ്ങളും വഹിച്ചു കൊണ്ട് വിട്ടിലേക്ക് വാഹനങ്ങള്‍തിരിക്കുമ്പോള്‍ തുളുമ്പുന്ന മിഴികളോടെ നിറയുന്ന പ്രാര്‍ത്ഥനാ മനസ്സുകളോടെ പ്രിയസഹപാഠികള്‍ അവരെ അനുഗമിച്ചു അവസാന യാത്രയിലും ഒരേഹൃദയത്തോടെ അവര്‍ രണ്ടുപേരും അടിവെച്ചുനിങ്ങി………. അന്ന് മൂകതയേറിയ ആ പാതിരാവില്‍ എല്ലാവരും ചേര്‍ന്ന് ആറടിമണ്ണിലേക്ക് ഞങ്ങളുടെ പ്രിയസുഹൃത്തുക്കളെ കിടത്തി അവര്‍ക്ക് മേലെ മണല്‍ വാരി എറിയുമ്പോള്‍ അവര്‍ ഖബറടക്കിയത് മൃതശരീരങ്ങളെയായിരുന്നില്ല ആയിരമായിരം സ്വപ്നങ്ങള്‍ വിടരാന്‍ വെമ്പിനില്‍ക്കുന്ന ഹൃദയ മലര്‍വാടിയെയാരുന്നു അവര്‍ ഖബറടക്കിയത്. ഒരുപാട് ആശകളെയും പ്രതീക്ഷകളെയും കിനാവുകളെയും മാത്രമല്ല അന്നവിടെ അടക്കം ചെയ്യപ്പെട്ടത് ഞങ്ങളുടെ ഹൃദയത്തിലെ വാടാത്ത പുതുമലരുകളെയായിരുന്നുവല്ലോ……
”ചാച്ചു” നീ നമ്മുടെ കോളേജിന്റെ ചുമരുകളിലും ഡസ്‌കുകളിലും നിന്റെ പ്രിയപ്പെട്ട ആ നാമം ഓമനത്വത്തോടെ കുറിച്ചിട്ടു. അനാഥകളായിത്തീര്‍ന്ന അവ ആരോരുമറിയാതെ തേങ്ങുന്നുണ്ടാവുമിപ്പോള്‍…… ഓര്‍മയുടെ മങ്ങിയ ചരാതുകള്‍ മുങ്ങിമുനിഞ്ഞ് കത്തുകയാണ്……. ഇന്നീ ക്യാമ്പസ് ശോകനിര്‍ഭരമാണ് സകല വീഥികളിലും ദുഃഖം നിഴലിച്ചു നില്‍ക്കുന്നു…………തണലിട്ട് കിന്നാരം പറഞ്ഞിരുന്ന അരിവാള്‍ മരങ്ങള്‍ തലതാഴ്ത്തി നില്‍പാണ……..്. ഇന്നലെ പെയ്ത മഴ നിന്റെ വേര്‍പാടില്‍ ആകാശം കരഞ്ഞതാണെന്ന് സ്വര്‍ഗത്തിലെ മാലാഖ നിന്നോട് മന്ത്രിച്ചുവോ…….
പ്രിയപ്പെട്ട ”അദ്രു” ഇന്ന് ഞങ്ങള്‍ ആകെ കുഴങ്ങിയിരിക്കുകയാണ്. നിന്റെ വിമര്‍ശനബുദ്ധിയാലുള്ള കുസൃതിത്തരങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥി സംഘടനയെ ശക്തിമത്താക്കി പിഴവറ്റതാക്കിത്തീര്‍ത്തു. എല്ലം ഓര്‍മയുടെ തീരത്ത് നിന്ന് അലമുറയിടുകയാണിന്ന്. ഇരുട്ട് നിറഞ്ഞ വര്‍ഷകാല സന്ധ്യയിലെ ഭീകരമായ ഇടിമുട്ടല്‍ പോലെ……. വിടരാനുള്ള വസന്തസൂചകമായി മൊട്ടുകള്‍ കൂമ്പുമ്പോഴത്തേക്കും കാട്ടുതീ വസന്തത്തെ കരിച്ചുകളഞ്ഞുവോ…..? നമ്മുടെ ദാറുല്‍ ഇര്‍ഷാദില്‍ നീ രൂക്ഷമായി ഉയര്‍ത്തിയ കരുത്തനായ പോരാളിയുടെ ചൂണ്ടുവിരല്‍ അദൃശ്യമായാണെങ്കിലും ഇന്നിവിടെ ഗര്‍ജ്ജനം മുഴക്കുകയാണ്…… എല്ലാം കളിതമാശകള്‍ക്കൊപ്പിച്ചതാണെങ്കിലും ഇത്രയും പെട്ടെന്ന് ഓര്‍മയുടെ താളുകളില്‍ മിന്നിമറിയുമെന്ന് ആരാണ് നിനച്ചത്….? ജീവിതത്തിന്റെ അനേകവിധിവൈപരീതങ്ങളില്‍ ഒന്നിന് മുമ്പില്‍ നിസ്സഹായരായി നില്‍ക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ ടാ……. നിലാവ് നിറഞ്ഞുപെയ്ത പ്രശോഭിതരാവ്മുഴുവനും പ്രതീക്ഷയോടെ നെയ്തുകൂട്ടിയ കിനാക്കളുമായി രണ്ടുതുടുത്ത പൂക്കള്‍ വിടരാന്‍ വെമ്പല്‍ കൊണ്ടു ഉശസ്സുദിക്കാന്‍ മുമ്പ് പെയ്ത ഘോരമായ പേമാരിയിലത് ഞെട്ടറ്റ് നിപതിച്ചുപോയി…. ഇതാണോ നിങ്ങളുടെ ഉപമ……….?
ശഹീദെന്ന യാനപാത്രത്തില്‍ കയറി സ്വര്‍ഗമെന്ന തുരുത്ത് തേടിപോയ യാത്രികരേ……. നിങ്ങള്‍സ്വര്‍ഗത്തിലെത്തിക്കഴിഞ്ഞുവോ…. ക്യമ്പസിനെ കീഴടക്കിയതിലും ഗംഭീരമായി സ്വര്‍ഗരാജ്യത്തെയും നിങ്ങള്‍ കീഴടക്കിക്കഴിഞ്ഞുവെന്ന് നമുക്കുറപ്പാണ്……
പ്രിയപ്പെട്ട ചാച്ചു….. പ്രിയപ്പെട്ട അദ്രു….. അങ്ങനെയൊക്കെ വിളിക്കാനല്ലെ ഞങ്ങള്‍ക്കാകൂ….. സ്വര്‍ഗത്തിലേക്കായിരുന്നുവല്ലോ അന്ന് നിങ്ങള്‍ നീന്തിക്കയറിയത്. മുത്ത് നബി പറഞ്ഞു: മുങ്ങിമരിച്ചാലും ഏകാന്തനായി ഒറ്റപ്പെട്ടു മരിക്കുന്നവനും വിശുദ്ധ ഇല്‍മിനെ തേടുന്ന നിലക്ക് മരിച്ചാലും ദൈവിക തൃപ്തികാംശിച്ചു രണഭൂവില്‍ ശത്രു സംഹാരത്തോട് അടരാടി വീരചരമം പ്രാപിച്ച വിശുദ്ധപടയാളികള്‍ക്ക് തുല്യരെന്ന്….. അതെ നിങ്ങള്‍ ഇരുവരും ശഹീദാണെന്നത് ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
നിങ്ങളിരുവരും പള്ളിക്കാട്ടിലെ ഭീകരതിയില്‍ മറഞ്ഞു പോയെന്ന് ഞങ്ങള്‍ ഇനി എങ്ങനെ വിശ്വസിക്കും. വിശുദ്ധമാലാഖമാരും നിത്യകന്യകകളായ ഹൂറികളും അതിവസിക്കുന്ന സ്വര്‍ഗീയാരാമത്തിലേക്കാണ് യാത്രയായതെന്ന് മനസ്സ് മൊഴിയുന്നു.
സര്‍വജ്ഞനായ സൃഷ്ടാവിന്റെ വിധിയും തൃപ്തിയും ഇങ്ങനെയൊക്കെയെന്നിരിക്കെ ഞങ്ങളുടെ സങ്കടത്തിനെന്ത് കാര്യം. ആത്യന്തികമായി ഏറ്റവും വലിയ ദുഃഖാചരണം അര്‍ത്ഥഗര്‍ഭമായ മൗനത്തിലൊളിഞ്ഞിരിക്കുന്നുവെന്നിരിക്കെ പദരഹിതമായ മൗനത്തിന്റെ ഓരോ നിശ്വാസത്തിലും ഞങ്ങള്‍ നിങ്ങള്‍ക്കായി കണ്ണീര്‍ തൂകട്ടെ. എങ്കിലും ഉള്ളിന്റെ ഉള്ളിലെ ഏകമായ ഭാഷയില്‍ ഞങ്ങള്‍ മന്ത്രിച്ചു പോകുന്നു. നിത്യം പരിമളം പരത്തുന്ന വീടായിത്തീരുമാറാകട്ടെ ആ ഖബറിടങ്ങള്‍ ശോഭചുരത്തുന്ന സ്വര്‍ഗമായി മാറുമാറാകട്ടെ ആ ഖബറിടം. ഞങ്ങളുടെ പ്രിയം നിറഞ്ഞ കൂട്ടുകാരോടൊപ്പം ഞങ്ങളെയും ചേര്‍ക്കുമാറാകണേ നാഥാ ആമീന്‍……

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Information

This entry was posted on October 28, 2011 by in Annual Issue'2011 and tagged .
%d bloggers like this: