Al Irshad

bi monthly magazine

ഉറൂസുകള്‍ എതിര്‍ക്കപ്പെടേണ്ടവയോ?

സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട്‌

റൂസ്, ആണ്ട് നേര്‍ച്ച എന്നൊക്കെ പറഞ്ഞാല്‍ കേരളീയ ജനത(അമുസ്ലിംകള്‍ പോലും)അപരിചിതത്തോടെയോ അദ്ഭുതത്തോടെയോ അല്ല കേള്‍ക്കുന്നത്. കാരണം ഇസ്ലാമിന്റെ ആഗമനം മുതലേ കേരളീയര്‍ക്ക് ഇവ സുപരിചിരതമാണ്. മുസ്‌ലിംവിഭാഗത്തില്‍ പെട്ട ഇസ്ലാമിന്റെ അകത്ത് കയറി മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കി അതുവഴി ദീനിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇത്തരം ഉറൂസ് കറാമത്തെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല.


പ്രവാചകന്റെ ആഗമനത്തോടെ ഇസ്ലാമിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് മൂലം തങ്ങളുടെ സ്ഥാനങ്ങളുടെയും ഏകാതിപത്യത്തിന്റെയും തകര്‍ച്ച മുന്നില്‍ കണ്ട് ഇസ്ലാമിന്റെ ബദ്ധവൈരികളായി മാറിയ യഹൂദരും ക്രൈസ്തവരും പ്രാവചകന്റെ ജീവിത കാലത്ത് തന്നെ ഇസ്ലാമിനെ തകര്‍ക്കാനുള്ള കിണഞ്ഞ ശ്രമത്തിലായിരുന്നു. മുനാഫിഖീങ്ങളുടെ വേഷമണിഞ്ഞും ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് എല്ലാസഹായ സഹകരണങ്ങളും ഒത്താശകളും ചെയ്തു കൊടുത്തതും ചരിത്ര യാതാര്‍ത്ഥ്യമാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന കുരിശു യുദ്ധങ്ങളിലൂടെ ആയുധപരമായി ഇസ്ലാമിനെ തകര്‍ക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ യഹൂദിയന്‍ ചിന്തകളുടെ ജാര സന്തതികളാണ് വഹാബികളും മറ്റു അവാന്തര വിഭാഗങ്ങളും. മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ്, റശീദ് രിള തുടങ്ങിയ മതത്തിന്റെ അകത്തുള്ള തെറിച്ച വിത്തുകള്‍ ഇവര്‍ ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ വികലമാക്കപ്പെട്ട ആശയത്തെ വക്കം മൗലവി കെ എം മൗലവി തുടങ്ങിയ മൗലവിമാരിലൂടെ കേരളത്തിലും എത്തുകയായിരുന്നു. ഇസ്ലാമിന്റെ അകത്ത് കയറി ആശയപരമായ ഭിന്നതകളുണ്ടാക്കി മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരം പാശ്ചാത്യന്റെ അച്ചാരം പറ്റുന്ന ജൂതക്രൈസ്തവ ലോപികളായ മൗലവിമാരില്‍ നിന്ന് പാവപ്പെട്ട കേരളിയരെ രക്ഷിക്കാനും പൊന്നാനി മഖ്ദൂമുമാരും സലഫുസ്വാലിഹീങ്ങളും സഹാബത്തും കാട്ടിത്തന്ന പാതയില്‍ ജനങ്ങളെ നിര്‍ത്താനുമാണ്. കേരളത്തില്‍ അന്ന് ജീവിച്ചിരുന്ന ദിശാശാലികളായ പണ്ഡിതന്മാര്‍ ഒത്തുകൂടി പ്രസ്ഥാനത്തിന് രൂപം നല്‍കിയത് തന്നെ.
ഉറൂസ് അഥവാ ആണ്ടനേര്‍ച്ച എന്നുള്ളത് നബിയും സ്വഹാബത്തും സലഫുസ്വാലിഹുകളും ചെയ്തു പോന്നതും ദീനില്‍ അടിസ്ഥാനമുള്ളതുമായ പുണ്യകാര്യമാകുന്നു. ആണ്ടുനേര്‍ച്ച എന്നു പറഞ്ഞാല്‍ മരണപ്പെട്ടുപോയ ഏതെങ്കിലും മഹന്റെ ആണ്ടറുതിയാവുമ്പോള്‍ അവരുടെ ഖബര്‍സിയാറത്ത് ചെയ്യലും അവരുടെ പേരില്‍ മാല മൗലിദുകള്‍ ഉരുവിടലും അവരുടെ ജിവാര്‍ കൊണ്ട് ബര്‍ക്കത്തെടുക്കലുമാകുന്നു. ദീനില്‍ അടിസ്ഥാനമുള്ളതും പുണ്യമുള്ളതുമായ കാര്യമാകുന്നു. ആണ്ടുനേര്‍ച്ച ബിദഈ പ്രസ്ഥാനങ്ങള്‍ എതിര്‍ക്കുന്ന മൗലിദ് തവസ്സുല്‍ ഇസ്തിഗാസ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായത് കൊണ്ട് തന്നെ ഇക്കൂട്ടര്‍ ഉറൂസിനെയും ശിര്‍ക്കും കുഫ്‌റുമായി മാറ്റുന്നു.
ഖബര്‍സിയാറത്ത് അനുവദനീയവും സുന്നത്തുമാകുന്നു. ഇതുപോലെതന്നെ മൗലിദും ബര്‍ക്കത്തെടുക്കലും ദീനില്‍ പുണ്യമുള്ളതും കല്‍പിക്കപ്പെട്ടതുമായ കാര്യങ്ങളാകുന്നു. നമ്മുടെ നാടുകളിലൊക്കെ മഹാന്മാരുടെ ആണ്ടറുതിയാവുമ്പേള്‍ ജനങ്ങള്‍ക്ക് മതബോധമുണ്ടാക്കാന്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കാറുണ്ട്. ഇതും എതിര്‍ക്കപ്പെടാന്‍ യാതൊരു അടിസ്ഥാനവുമില്ല. അതുപോലെതന്നെ അലങ്കാരങ്ങളെയും അന്നദാനത്തെയും എതിര്‍ക്കാന്‍ ദീനില്‍ യാതൊരടിസ്ഥനവുമില്ല. ഇതുകൊണ്ടുതന്നെ ശറഈ വിധിവിലക്കുകളുടെ പിന്‍ബലത്തില്‍ ഉറൂസിനെ എതിര്‍ക്കാനോ നിരുത്സാഹപ്പെടുത്തുവാനോ സാധ്യമല്ല.
സ്ത്രീ പുരുഷ സംഗലനവും മറ്റും കാരണമാക്കി ഉറൂസിനെ എതിര്‍ക്കുന്നവര്‍ ഇവയെ അവസാന ആയുധമായി ഉപയോഗിക്കുകയാണ്. സ്ത്രീകള്‍ക്കും മഹാന്മാരുടെ ഖബര്‍സിയാറത്ത് ചെയ്യല്‍ അനുവദനീയവും പുണ്യമുള്ളതുമായ കാര്യങ്ങളാകുന്നു. സ്ത്രീകള്‍ അവരുടെ ശരീരം മുഴുവനും പൂര്‍ണമായും മറച്ചായിരിക്കണം സിയാറത്തിനും ഉറൂസിനും ചെല്ലേണ്ടത്.
ഉറൂസ് വേളകളില്‍ ഉണ്ടാകുന്ന സ്ത്രീപുരുഷ സംഘലനവും മറ്റു അനാചാരങ്ങളും കാരണമാക്കി സുന്നത്തായ കാര്യമായ ഉറൂസിനെ അനിസ്ലാമികമാക്കി ചിത്രീകരിക്കാന്‍ യാതൊരു ന്യായവുമില്ല. ഉറൂസ് വേളകളില്‍ ഉണ്ടാകുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടതുണ്ട്. അതല്ലാതെ ഉറൂസിനെ എതിര്‍ക്കുകയോ നിര്‍ത്തിവെക്കുകയോ അല്ല വേണ്ടത്. ഉറൂസ് പ്രചരണത്തിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ നല്ലകാര്യമാണ്. കാരണം ആണ്ടറുതിയാകുമ്പോള്‍ ജനങ്ങളെ അറിയിക്കാനുള്ള മാധ്യമമാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. പക്ഷേ ഇത്തരം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഹറാമിന്റെ പണം കൊണ്ടാവാതിരിക്കാനും ശ്രമിക്കേണ്ടത് സംഘാടകരുടെ ബാധ്യതയാണ്. ബാങ്കുകളുടെയും സര്‍ക്കാരിന്റെയും പണം കൊണ്ടുള്ള ഫ്‌ലക്‌സുകളും കമാനങ്ങളും ന്യായീകരിക്കാന്‍ യാതൊരു വകുപ്പുമില്ല. അത് എതിര്‍ക്കപ്പെടേണ്ടതാണ്.
ചുരുക്കത്തില്‍ അനാചാരങ്ങള്‍ കൊണ്ട് ഉറൂസിനെ മലിനമാക്കാതെ ഹറാമായകാര്യങ്ങള്‍ കഴിവതും ഒഴിവാക്കി ഉറൂസ് നടത്തപ്പെടേണ്ടതാകുന്നു. അല്ലാതെ അനാചാരങ്ങള്‍ നടമാടുന്നത് കൊണ്ട് ഉറൂസ് എതിര്‍ക്കപ്പെടേണ്ടതല്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: