Al Irshad

bi monthly magazine

ഒരു (തിരു)കേശത്തിന്റെ കഥ

ശംസുദ്ധീന്‍ ചേരൂര്‍

”നായര് പിടിച്ച പുലിവാല് ” എന്നൊരു ചൊല്ല് പണ്ടേയുണ്ട് മലയാളത്തില്‍….അതിനെയൊന്ന് അപ്‌ഡേറ്റ്
ചെയ്താല്‍ ”എപി പിടിച്ച മുടിവാല് ”എന്നാകും…അത്തരത്തിലാണു കാര്യങ്ങളുടെ പോക്ക്….വിടാനും പറ്റില്ല, പിടിച്ച് നില്‍ക്കാനും പറ്റില്ല, എന്ന അവസ്ഥയാണിപ്പോള്‍. ഒരിക്കലും അവസാനിക്കാത്ത മെഗാസീരിയലുകള്‍ പോലെ കാന്തപുരത്തിന്റെ മുഖം കെടലുകളുടെ (”സമസ്തക്കെതിരെ കേസ് കൊടുത്തവരുടെ മുഖം കെടുത്തണേ” എന്ന് കണ്ണിയ്യത്ത് ഉസ്താദിന്റെ മനം നൊന്ത പ്രാര്‍ത്ഥനയുടെഫലം…..) പരമ്പര തന്നെയാണ് നാം ലൈവായി കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ‘ഒരിടത്തൊരു കേശവിവാദം’…….

പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചിലര്‍ ‘ഒരു’മുടി കാട്ടി ‘തിരു’മുടിയാണെന്ന് പ്രഖ്യാപിച്ചു….!പിന്നീടെല്ലാം ‘ചടപടാ’ന്നായിരുന്നു..അടിപിടിയായി ..തമ്മിലടിയായി..പ്രസംഗങ്ങള്‍കാടായി..ജനംചൂടായി..പേരോടനാടാന്‍തുടങ്ങി..മമ്പാടനോടാന്‍ തുടങ്ങി..ഹോ….!ചുരുക്കിപ്പറഞ്ഞാലാകെ പ്രശ്‌നായി… അഞ്ച് നിലയുള്ള കെട്ടിടങ്ങള്‍ മുതല്‍ അഞ്ച് ബെഞ്ചുള്ള ചായക്കടകള്‍ വരെ മുക്കിലും മൂലയിലും പൊരിഞ്ഞ ചര്‍ച്ച ഒരേയൊരു കേശം മാത്രം..! കാണുമ്പോള്‍ എന്തുണ്ട് വിശേഷം എന്നു ചോദിച്ചിരുന്നവര്‍, പുതിയ കേശവിശേഷമാണ് ചോദിക്കുന്നത്..! തന്റ ജീവനേക്കാളേറെ താന്‍ സ്‌നേഹിക്കേണ്ട പുണ്യനബിയുടെ തിരുകേശമാണീ അങ്ങാടിച്ചര്‍ച്ചയായി മാറിയിരിക്കുന്നതെന്നോര്‍ത്ത് ഈമാനുള്ളവന്റെ മനസ്സ് വിങ്ങുന്നു…

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന’മായ (പണയം വെക്കാം, പലിശ വാങ്ങാം, ഒരു കുഞ്ഞ് ചോദ്യം ചെയ്യില്ല) ‘മര്‍ക്കസി'(മര്‍ക്കസു സ്സുന്നിയ്യതില്‍ ഫിതനിയ്യ:സുന്നീ ഫിത്‌നാ കേന്ദ്രം)ലാണീ വിവാദ കേശം പ്രത്യക്ഷപ്പെട്ടത്. ”മാസ് ഈസ് ആസ് ” (ജനം കഴുതകള്‍) (എന്ത് പറഞ്ഞാലും തക്ബീര്‍ മുഴക്കി സ്വീകരിക്കുന്നവര്‍..) എന്ന് വിശ്വസിച്ചിരുന്ന എ പിയും സംഘവും ഇതുപയോഗിച്ച് ‘നാലു കാശു’ണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ് ‘സമസ്ത’ക്കാര്‍ ഒച്ചയുണ്ടാക്കിയത്… സ്വസ്ഥമായി തട്ടിപ്പ് നടത്താനും സമ്മതിക്കാത്ത ഈ ‘സമസ്ത’ക്കെതിരെ പിറുപിറുത്തുകൊണ്ടു അവരും ബഹളം തുടങ്ങി… (മിണ്ടാതിരുന്നാല്‍ അണികളങ്ങ് മറുകണ്ടം ചാടിയാലോ..) പിന്നെ പരക്കം പാച്ചിലുകള്‍, മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങള്‍(?)……. കടിച്ചാല്‍ പൊട്ടാത്തതും എടുത്താല്‍ പൊങ്ങാത്തതുമായ കളവുകള്‍……!!! മൈക്കിലുടെ കുട്ടി സഖാക്കള്‍(സോറി, കുട്ടി സഖാഫികള്‍) വിളിച്ചു കൂവുന്ന ആനമണ്ടത്തരങ്ങളും ‘യമഗണ്ടന്‍’ കോമഡികളും കേട്ട് ‘തലയുള്ളവര്‍’ തലതല്ലിച്ചിരിച്ചു….ഈ ഒരു ‘കേശ’വിവാദത്തോടെ പേരോടനും മമ്പാടനും മറ്റും കേരളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള കോമഡി താരങ്ങളായി മാറി…. റേറ്റിങ്ങില്‍ മുമ്പില്‍ പേരോടാണ്….! കോട്ടയം നസീറിനെ വെല്ലുന്ന മിമിക്രിയാണ് പേരോടന്‍ സ്റ്റേജുകളില്‍ അവതരിപ്പിക്കുന്നത്… ‘സമസ്ത’ നേതാക്കളുടെ ‘സനദെവിടെ’? എന്ന ഒരൊറ്റ ചോദ്യത്തിനാണിവര്‍ സ്റ്റേജില്‍ കയറി മണിക്കൂറുകളോളം തൊണ്ടകീറി വിയര്‍ക്കുന്നത്…. എന്നിട്ട് ഉത്തരമോ? (മിണ്ടരുത്, ഇത്രേം നേരം പറഞ്ഞത് കേട്ടില്ലേ…..) ‘യെസ് ഓര്‍ ‘നോ’ എന്ന് ചോദിക്കുമ്പോള്‍ ‘ഓര്‍’ എന്നുത്തരം…….! അതാണ് പേരോടന്‍ സ്റ്റൈല്‍…. ഹെങ്ങനെയുണ്ട്…?
വളവന്‍, അല്ല വഅളന്‍ പേരോട് ഇന്ന് കഴിവ് തെളിയിച്ചൊരു വഴിവാണിഭക്കാരന്‍ കൂടിയാണ്… വഅളിന്ന് വരും, നീട്ടിയും പരത്തിയും അടിച്ചും ഉടച്ചും വളച്ചും ഒടിച്ചും (പോറോട്ടയുണ്ടാക്കുന്നതാണെന്ന് തെറ്റിദ്ധെരിക്കരുത്, വഅളാണ്.. ഉപദേശം….!) സസ്‌പെന്‍സിലെത്തിയാല്‍ നിര്‍ത്തും. എന്നിട്ട് പറയും ബാക്കി എന്റെ സി ഡിയുലുണ്ട,് അമ്പത് രൂപ……! ഡഗ ഡഗാ…. (വാട്ട് ആന്‍ ഐഡിയ സര്‍ജി…..!!)കുറ്റം പറയരുത്, സമ്പത്ത് ജമാഅത്തൊരഅല്‍പം ടൈറ്റിലാ…… അത് കൊണ്ടാ……
മുടിക്ക് വേണ്ടി ‘മുടി’ഞ്ഞ പ്രസംഗം(?) നടത്തുന്നതിനിടയിലാണ് മൗലാനാ തന്റെ ‘വിശ്വ’ രൂപം പുറത്ത് കാട്ടിയത്…. ഖുസ്തുന്‍ത്വീനിയയിലാണ് കൂടുതല്‍ മുടിയുള്ളതെന്ന പ്രസ്ഥാനവനക്കെതിരെ പോരോടിന്റെ കിടിലന്‍ മറുപടി…! ആരാ പറഞ്ഞത് ഖുസ്തുന്‍ത്വീനിയയിലാണെന്ന്…..? തുര്‍ക്കിയിലാണത്…! വിചിത്രം…! (ആരാപറഞ്ഞത് താജ്മഹല്‍ ആഗ്രയിലാണെന്ന്, ഇന്ത്യയിലാണത്…..!) അറബിയിലുള്ള 43, അര്‍ത്ഥം പറഞ്ഞപ്പോള്‍ 34ആയി. ഒമ്പതെണ്ണം ഭാഷമാറ്റാന്‍ നികുതിയടച്ചിട്ടുണ്ടാവും. (അല്ലെങ്കിലും എണ്ണത്തിലൊന്നും പേരോടന്ന് വലിയ പിടിയില്ല. പറയുന്ന കളവുകള്‍ക്കോ, പിരിക്കുന്ന സംഖ്യകള്‍ക്കോ ഒരു കണക്കും കയ്യുമില്ലല്ലോ….. ) ഇതാണ് എസ്.കെ കുട്ടികള്‍ക്കുള്ള വായടപ്പന്‍ മറുപടി……! (വായടച്ചു, ഇനി മിണ്ടേണ്ട ആവശ്യമില്ലല്ലോ, ഈ പ്രസംഗ(?)ത്തോടെ ജനമനസ്സുകളില്‍ നിന്ന് പേരോടിന്റെ ‘പേര് ‘ ഓടിപ്പോയില്ലേ…..) അറബിയിലൊരു പദമുണ്ടിതിന്ന്…. ”ജഹ്‌ല് മുറക്കബ്”. അതിനെ മലായാളീകരിച്ചാല്‍ ”പഞ്ചപാണ്ഡവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്നേമൂന്ന് ” എന്ന് രണ്ട് വിരലുയര്‍ത്തി പറയലാണ്…….! ”അജ്ഞനമെന്നത് ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും…” (പൊട്ടിച്ചിരിക്കാന്‍ തോന്നുന്നല്ലേ….. ചിരിക്കരുത്…. അല്‍ ആലിമുല്‍ അല്ലാമ….യാണ് ജാഗ്രതൈ….!)
മര്‍ക്കസില്‍ ശൈഖ് (വയസ്സന്‍) അബൂബക്കറിന് മുടികൈമാറ്റം ചെയ്യുമ്പോള്‍, സനദ് കേട്ടോളൂ.. എന്നും പറഞ്ഞ് സനദ് വായിച്ചു. ജനം മുഷ്ടിയെറിഞ്ഞ് തക്ബീര്‍ ചൊല്ലി…. (തക്ബീര്‍ കാരന്തൂരില്‍ വോള്‍സെയ്‌ലായി കിട്ടും..) പിന്നെ ശൈഖ് പ്രസംഗിച്ചു. ”സനദ് നിങ്ങള്‍ ഇവിടെ വായിച്ചു കേട്ടതാണ്.” എന്നാല്‍ അവിടെ വായിച്ചതോ മുടി(തലക്കടി?)കൊടുത്ത ഖസ്‌റജിയുടെ കുടുംബ പരമ്പര….!! ബാറ്ററിയിട്ടപോലെ തക്ബീര്‍ ചൊല്ലുന്ന കഴുതകള്‍ക്കുണ്ടോ ഇതറിയുന്നു…… പാവങ്ങള്‍….. ദിവസങ്ങള്‍ക്കുള്ളില്‍ പേരോടിന്റെ ”വായടപ്പന്‍” മറുപടിയില്‍ മര്‍ക്കസില്‍ വായിച്ചത് വംശാവലിയാണെന്ന് സമ്മതിച്ചു…..! അപ്പോഴും ജനം തക്ബീര്‍ ചൊല്ലി…. (ഹ..ഹ..ജഹാലത്തിന്ജീവന്‍ വെച്ചാല്‍ ഇങ്ങനെയൊക്കെയുണ്ടാവും..!). വല്ല്യേട്ടന്‍ പറയുന്നു സനദ് നിങ്ങള്‍ കേട്ടതാണെന്ന്.. ചെറിയേട്ടന്‍ പറയുന്നു അത് വംശാവലിയാണെന്ന്….. ശൈഖിന്റെ മകന്റെ പുസ്തകത്തില്‍ പറയുന്നു സനദ് മര്‍ക്കസില്‍ വായിച്ചത് തന്നെയാണെന്ന്(വാപ്പയുടെ മോന്‍ തന്നെ…..) വീട്ടില്‍ സ്വന്തമായി ‘മുടി’വളര്‍ത്തല്‍ കേന്ദ്രമുള്ള അഹ്മദ് ഖസ്‌റജി സുന്നീവോയ്‌സില്‍ പറഞ്ഞത് മുഹ്‌യുദ്ധീന്‍ ശൈഖ് വഴിയുള്ള (ശൈഖ് ജീലാനി(ഖ.സി)യെയും ഇവന്മാര്‍ വെറുതെ വിട്ടില്ല..!). വേറേതോ ഒരു സനദ്…!! എത്താപ്പാ ഇത്? (”അനന്തമജ്ഞാതമവര്‍ണനീയം” എന്ന് കവിത പാടിപ്പോകും…) ഒരു തരം വൈരുദ്ധ്യാധിഷ്ടിത സുന്നത്ത് ജമാഅത്ത് വാദം….. !! എന്നിട്ടും എല്ലാറ്റിനും തക്ബീര്‍ ചൊല്ലുന്ന പാവങ്ങള്‍….. (തലയില്‍ ആള്‍താമസമില്ലെങ്കിലെന്തുചെയ്യാന്‍…?)
അഹ്മദ് ഖസ്‌റജി(യു.എ.യിലെ എ പി)യുടെ സ്വന്തം ചെലവില്‍ പിതാവിന് സമര്‍പിച്ചു കൊണ്ട് പുറത്തിറക്കിയ പുസ്തകത്തില്‍ ലോകമെമ്പാടുമുള്ള തിരുശേഷിപ്പുകളുടെ ചിത്രസഹിതമുള്ള വിവരണങ്ങള്‍ നല്‍കിയപ്പോള്‍ സ്വന്തം കയ്യിലുള്ള (അതും ലോകത്തെ ഏറ്റവും നീളമുള്ള, കൂടുതലുള്ള ‘മുടിക്കെട്ടട്ടിന്റെ )’തിരു’ ഫോട്ടോ എന്ത് കൊണ്ട് കൊടുത്തില്ല??? (ബേബിയുടെ 10 ാം ക്ലാസ് പരീക്ഷയാണെങ്കില്‍ ചോദ്യനമ്പറിട്ടാല്‍ മാര്‍ക്ക് കിട്ടുമായിരുന്നു. ഇതങ്ങനെയല്ലെല്ലോ… ഉത്തരം പറഞ്ഞല്ലേ പറ്റൂ.. ”അത് ഖസ്‌റജിയുടെ സത്യസന്ധതയാണ്” എന്ന ഉത്തരം പറച്ചിലോടെ വിഡ്ഢികളുടെ സാമ്രാജ്യത്തിലെ മഹാരാജാവായി പേരോടന്‍ സത്യപ്രതിജ്ഞ ചെയ്തു……!
ലോകത്ത് ഇന്ന് നിലവിലുള്ള തിരുകേശങ്ങളൊക്കെ ചെറിയ കഷ്ണങ്ങളാണ്, അതും വിരലിലെണ്ണാവുന്നത്ര… പക്ഷേ അഹ്മദിന്റെ അടുത്തുള്ളതോ മുടിക്കെട്ട്…! അതും മീറ്ററോളം വലിപ്പമുണ്ട്..!! (എപിയന്മാരുടെ സൈറ്റിലും ഇത് പറയുന്നുണ്ട്.. ഇപ്പോള്‍ കാണാനില്ല.!) നബി(സ)യുടെ മുടി ഒരിക്കലും പിരടിക്കു താഴെ എത്തിയതായിട്ട് ചരിതരമില്ല…!! പിന്നെങ്ങനെ ഇത്?? (കഥയില്‍ ചോദ്യമില്ല….)
കശ്മീരിലെ ഹസ്‌റത്ത് ബാല്‍ പള്ളി തിരുകേശത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്ന് ന്യായം പറഞ്ഞവര്‍ക്ക് പള്ളിയുണ്ടാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണവിടെ തിരുകേശമെത്തിയതെന്നറിഞ്ഞില്ല… (അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ചു..) പള്ളി പാവങ്ങള്‍ക്ക് നിസ്‌കരിക്കാനാണ് പോലും…..!! അപ്പോ മറ്റു പള്ളികള്‍ പണക്കാര്‍ക്കുള്ളതാണോ????? പാവങ്ങള്‍ ഇത് വരെ നിസ്‌കരിച്ചിട്ടില്ലേ..??അവര്‍ ഈ പള്ളി നിര്‍മിക്കുന്നതും കാത്ത് നിസ്‌കരിക്കാതിരിക്കുകയായിരുന്നോ??? (ഒന്നുറക്കെ തക്ബീര്‍ ചൊല്ലിക്കോ…… ചെലവൊന്നുമില്ലല്ലോ…)വഴിയേ പോകുന്ന പൊട്ടത്തരങ്ങളൊക്കെ ലേലംവിളിച്ചെടുത്തിരിക്കുകയാണവര്‍…അല്ലാതെന്ത്പറയാന്‍..
ബെല്ലും ബ്രേക്കുമില്ലാത്ത കളവുകള്‍ പറഞ്ഞ് മണ്ടത്തരം പ്രസംഗിച്ച് തക്ബീറും ചൊല്ലിച്ച് അണികളെ അടക്കിനിര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ (എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമിയുടെ മാതൃസ്ഥാപനം.)സില്‍വര്‍ ജൂബിലിയില്‍ വൈസ് ചാന്‍സലര്‍ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി ഉസ്താദ് ഈ ‘അഹ്മദി’ന്റെ ജ്യേഷ്ഠന്‍ ഹസന്‍ ഖസ്‌റജിയുടെ കത്ത് വായിച്ചത്.. പിതാവിന്റെ കയ്യില്‍ മുടിയുണ്ടായിരുന്നതായി അറിവില്ലെന്നും മരണശേഷം അഹ്മദ് തിരുകേശമാണെന്ന് വാദവുമായി വന്നതാണെന്നും ഞങ്ങള്‍ (ഖസ്‌റജികുടുംബം) അതിനെ നിഷേധിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് വായിച്ച് വി സി അര്‍ത്ഥം പറഞ്ഞതോടെ കാരന്തൂരികളുടെ അടിവേരിളകിപ്പോയി…. (കണ്ണിയത്തുസ്താദിന്റെ പ്രാര്‍ത്ഥന..)
അവസാന അടവായി ശൈഖ്(ഓള്‍ഡ് മാന്‍)അബൂബക്കര്‍ പറഞ്ഞു കൊണ്ടിരുന്നു. ”ഹൈദരലി തങ്ങള്‍ പള്ളിക്ക് പണം തന്ന് കൂപ്പണ്‍ വാങ്ങിയിട്ടുണ്ട്.. ഐക്യത്തിന് തങ്ങള്‍ ശ്രമിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.. ഞങ്ങളുടെ ഐക്യത്തെ ഭയക്കുന്നവരാണ് പ്രശ്‌നമുണ്ടാക്കുന്നത്”.. കാന്തപുരത്തിന്റെ സ്വന്തമാളല്ലേ തങ്ങള്‍…….. പാണക്കാട് കുടുംബത്തോട് എപിയന്മാര്‍ക്ക് പണ്ടേ പെരുത്ത ഇഷ്ടമായിരുന്നു…. ലീഗിനെതിരെ പ്രവര്‍ത്തിച്ചതും തോല്‍പിക്കാന്‍ പറഞ്ഞതും ”മുഹബ്ബത്ത്” ഇത്തിരി കുടിയപ്പോഴായിരുന്നു.. എറണാകുളം സമ്മേളനത്തിന് ലീഗുകാര്‍ പോവരുതെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞെങ്കിലും അത് കൊണ്ടൊന്നും ”സ്‌നേഹബന്ധത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല… പാണക്കാട്ട് തങ്ങളുടെ രക്തം പരിശേധിക്കണമെന്നും ആത്മീയ നേതാവല്ലെന്നും പറഞ്ഞത് അരിവാള്‍ സുന്നികള്‍ക്ക് തങ്ങളോടുള്ള ‘ഇശ്ഖ് ‘ അണപൊട്ടിയൊഴുകിയപ്പോഴായിരുന്നു……. ഉമറലി തങ്ങളുടെ മുഖം രണ്ട് കഷ്ണമാക്കിയും മുഹമ്മദലി തങ്ങളുടെ തലതിരിച്ചും കാരന്തൂരിയന്‍ മാസികയില്‍ കവര്‍ ചിത്രങ്ങള്‍ വന്നത് ‘ബഹുമാനം’ റൊമ്പ ജാസ്തിയായപ്പോഴായിരുന്നു……!
എന്തു പറയാന്‍, എല്ലാം പെട്ടെന്നായിരുന്നു…… മലപ്പുറത്തെ സമ്മേളനത്തിലും ഉലമ സമ്മേളനത്തിലും തങ്ങള്‍ പതിവിന് വിപരീതിമായി ശക്തമായി രംഗത്തുവന്നു. (ആരെയും കുറ്റപ്പെടുത്താത്ത തങ്ങളുടെ പേരില്‍ പ്രചരണം നടത്തിയും (രഹസ്യമായെടുത്ത കൂപ്പണ്‍ ഫോട്ടോ ഫ്‌ളക്‌സടിച്ച്) പ്രസംഗിച്ചും തങ്ങളെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് വാശി പിടിച്ചാല്‍ പിന്നെ തങ്ങള്‍ എന്ത് ചെയ്യും??). വടികൊടുത്തടിവാങ്ങല്‍… എന്നൊക്കെപ്പറയാം……! ചിലവയസ്സന്മാര്‍ ഇങ്ങനെയാണ് അര്‍ഹിച്ചത് കിട്ടിയില്ലെങ്കില്‍ ചോദിച്ച് വാങ്ങിക്കും…. കാന്തപുരം ഉരുകിപ്പോയി…… ഇനിയെന്ത് ചെയ്യും….! എല്ലാം കൈവിട്ടു പോയില്ലേ… പത്ര സമ്മേളനം വിളിച്ചു. ”തങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, ‘തിരു’കേശത്തിന്റെ സനദ് മര്‍ക്കസിലുണ്ട്. സംശയമുള്ളവര്‍ അബൂദാബിക്ക് വരണം…!” (ഹയ്യട….!) സനദ് മര്‍ക്കസിലുണ്ടെങ്കില്‍ പിന്നെന്തിന് അബൂദാബി???…. ഫിത്‌നക്കും പൊട്ടത്തരത്തിനും കയ്യും കാലും വെച്ചാല്‍ ദാ… ഇങ്ങനെയിരിക്കും……. (ദ ഒണ്‍ ആന്‍ഡ് ഒണ്‍ലി കാന്തപുരം…!.)
കാന്തപുരിയന്‍സ് മൊത്തം എ.പി.ജെ അബ്ദുല്‍ കലാമിന്റെ ആള്‍ക്കാരാണ്…ഡ്രീം ഡ്രീംഡ്രീം എന്നതാണ് കലാമിന്റെ പ്രശസ്ത വാചകം.അതിനെ നെഞ്ചിലേറ്റി സ്വപ്നം കണ്ടു നടക്കുകയാണിപ്പോളവര്‍..കോഴിക്കോട്ടെ കാന്തപുരത്തിന് ‘മുടി’നല്‍കാന്‍ ഖസ്‌റജിയോട് നബി(സ)സ്വപ്നത്തില്‍ വന്ന്പറഞ്ഞതാണത്രേ….മറ്റൊന്ന് , നബിയെക്കാണണമെങ്കില്‍ കാന്തപുരത്തിന്റെ ടിക്കറ്റ് വാങ്ങണം ….! ഞെട്ടരുത്….. ഇങ്ങനെയെത്ര സ്വപ്നങ്ങള്‍…… ഇനിയാര്‍ക്കെങ്കിലും സ്വപ്നങ്ങള്‍കണ്ടാല്‍ ബയോഡാറ്റാസഹിതം വെള്ളപേപ്പറില്‍ വ്യക്തമായി എഴുതി മര്‍ക്കസിലേക്കയക്കുക… ബാക്കിയവര്‍ നോക്കിക്കോളും…… എപിയുടെ ഫോണില്‍ ഇപ്പോള്‍ പഴയപോലെ കോളുകള്‍ വരാറില്ല…സംസാരിക്കണമെന്ന്‌തോന്നുന്നവര്‍ കിടന്നുറങ്ങും.. സ്വപ്നത്തിലൂടെയാണിപ്പോള്‍ കോണ്‍ടാക്ട്…! (സുബ്ഹാനല്ലാഹ്…!.21ാം നുറ്റാണ്ടിലെ ഓരോരോ അത്ഭുതങ്ങളേ…) സ്വപ്നലോകത്തിലെ ബാലസഖാക്കള്‍ ഇനിയെന്തൊക്കെപ്പറയും.., എന്തൊക്കെ ചെയ്യും…, അല്ലാഹു കാക്കാട്ടെ.!!
അറിഞ്ഞില്ലേ.. ഹജറുല്‍ അസ്‌വദ് മുത്താന്‍ ഇനി കഷ്ടപ്പെട്ട് മക്കക്ക് പോയി തിരക്ക് കൂട്ടേണ്ട ആവശ്യമില്ല.. ടികെ ഹംസയും ഹുസൈന്‍ രണ്ടത്താണിയും മുത്തിമണത്ത അതേ(വിശുദ്ധ)കരങ്ങളിലൊന്ന് ചുംബിച്ചാല്‍ മതി.. ഹൗ…! ആത്മനിര്‍വൃതിയടയാം… നഊദുബില്ലാഹ്… ഇങ്ങനെപോയാല്‍…. കാരന്തൂരില്‍ കഅ്ബ നിര്‍മിച്ച് ത്വവാഫ് തുടങ്ങും ഇക്കൂട്ടര്‍……..!
എന്തായാലും ‘മുടി’വള്ളി കാരണം കാന്തപുരത്തിന് പിടിവള്ളിയില്ലാതായിക്കഴിഞ്ഞു…വന്‍ ചോര്‍ച്ചയുടെ വാര്‍ത്തകളാണിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.(അല്‍പം വെളിവുള്ളവരൊക്കെ കൂടാരം വിടുകയാണ്…) കാലിന്നടിയിലെ മണ്ണൊലിച്ച് പോകുമ്പോള്‍ എപി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിദഗ്ദമായി ഒരു പ്രസ്താവന ഇറക്കി. ‘മുടി’വ്യാജമാണെന്നറിഞ്ഞാല്‍ ഖേദിച്ചു മടങ്ങാന്‍ തയ്യാറാണണ്…!! അപ്പോള്‍ യഥാര്‍ത്ഥ മുടിയാണെന്നുറപ്പില്ല എന്നല്ലേ ഇതിനര്‍ത്ഥം… ഉറപ്പില്ലെങ്കില്‍ പിന്നെന്തിന് പിരിവ് തുടങ്ങി??? കോലാഹലങ്ങളുണ്ടാക്കി…..?? (ചോദ്യങ്ങള്‍ ഉത്തരം പറയാനുള്ളതല്ലെല്ലോ…!)
‘മുടി’യനായ കാന്തപുരത്തിന്റെ ഈ ‘മുടി’ഞ്ഞ പ്രസ്താവനകള്‍ എപി ഫാന്‍സുകാര്‍ക്ക് കേള്‍ക്കുന്നില്ലേ..? ”നാരുകള്‍ നാരുകള്‍,, വിശ്വവിപത്തിനും, കാരണം മുടിനാരുകള്‍” എന്ന് കവിതപാടുകയാണിപ്പോള്‍ കാരന്തൂറിസ്റ്റുകള്‍ ”എന്റെ മേല്‍ മനഃപൂര്‍വ്വം ആരെങ്കിലും കളവ് പറഞ്ഞാല്‍ നരകത്തില്‍ അവന്റെ സ്ഥാനം ഉറപ്പിച്ചു കൊള്ളട്ടെ” എന്ന തിരുനബി(സ)യുടെ വചനം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സത്യം മനസ്സിലാക്കി ഹഖിന്റെ പാതയില്‍ അടിയുറച്ച് നില്‍ക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ……..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 27, 2011 by in Annual Issue'2011 and tagged .

Navigation

%d bloggers like this: